
നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതമായി സംരക്ഷിക്കും ! നമ്മൾ അറിയാത്ത സമയത്ത്, നമ്മെ ചുറ്റിപ്പറ്റി ആരാണുള്ളതെന്ന് നമ്മൾ അറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു !
ഏവരെയും നൊമ്പരപ്പെടുത്തുന്ന ഒരു ഓർമയായി പൊന്നുമക്കളെ ചാന്ദിനി മായുമ്പോൾ, നമ്മുടെ ഈ ദൈവത്തിന്റെ സ്വന്തം നനാടിൻറെ ഇപ്പോഴത്തെ പോക്കുകൂടി നമ്മൾ വിലയിരുത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ഹൃദയഭേദകമായ വാർത്ത ആണിതെന്നും നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതമായി സംരക്ഷിക്കും എന്നും നടൻ ചോദിക്കുന്നു.
സമൂഹ മാധ്യമങ്ങളിൽ അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ. ‘ഹൃദയഭേദകമായ ഈ വാർത്തയുണ്ടാക്കിയ വേദന ഒരിക്കലും വാക്കുകളിൽ വിവരിക്കാൻ സാധിക്കില്ല. ആ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. നമ്മൾ അറിയാത്ത സമയത്ത്, നമ്മെ ചുറ്റിപ്പറ്റി ആരാണുള്ളതെന്ന് നമ്മൾ അറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതമായി സംരക്ഷിക്കും..’, എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്.
അതുപോലെ ഈ വിഷയത്തിൽ ഗായകൻ ജി വേണുഗോപാലും പ്രതികരിച്ചിരുന്നു, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരു അച്ഛന്, രക്ഷിതാവിന്, അമ്മയ്ക്ക്, ഒരു പൊതു സമൂഹത്തിന് താങ്ങാവുന്നതിലും വലിയ ക്രൂ,ര,ത. പത്രങ്ങളും ടി വി യും തുറക്കാൻ ഭയമായിത്തുടങ്ങിയിരിക്കുന്നു. ഇന്ന് നമ്മെ നിലംപരിശാക്കാൻ എന്താണടുത്തത് എന്ന് മാദ്ധ്യമങ്ങളും തിരയുന്നു. കാട്ടു ജീവികളായി വസിച്ചിരുന്ന കാലത്തെ തലയ്ക്ക് തല, കണ്ണിന് കണ്ണെന്ന സ്വാഭാവിക നീതി എടുത്തു മാറ്റി പരിഷ്കൃതമായ നിയമ പരിരക്ഷ കൊണ്ടുവന്നിട്ട് നൂറ്റാണ്ടുകളായി.

ഒന്നും എങ്ങും എത്താത്ത നമ്മുടെ ഈ നീതി ന്യായ വ്യവസ്ഥ മനുഷ്യരിൽ കലാപവാസനയാണ് കുത്തി നിറയ്ക്കുന്നത്. ഓരോ കുറ്റവാളിയെയും തെളിവെടുപ്പിനടുപ്പിക്കുവാൻ പോലും പോ,ലീ,സി,നാ,കാത്തത്, ഭരണത്തിലും, പോ,ലീ,സി,ലും, ജുഡീഷ്യറിയിലുമുള്ള പൊതുജനത്തിൻ്റെ അവിശ്വാസമായി കണക്കാക്കേണ്ടി വരും. ഇതര സംസ്ഥാനങ്ങളിലെ extra judicial police കൊലപാതകങ്ങളെ നമ്മളും വാഴ്ത്തിത്തുടങ്ങിയിരിക്കുന്നു. മറുനാടൻ തൊഴിലാളികളെ “അതിഥി ”കളായി സ്വീകരിക്കുന്നവരാണ് മലയാളികൾ.
എന്നാൽ നമ്മുടെ ഈ അലിവും, സഹനശക്തിയുമൊന്നും നഷ്ടപ്പെടാതിരിക്കട്ടെ. നമ്മുടെ മനസ്സുകളെന്നും അന്യരെ ചേർത്തു പിടിച്ചിട്ടേയുള്ളൂ, ഏത് ദുരിതത്തിനിടയിലും, നമ്മുടെ വിരൽ തുമ്പുകൾ അവരുടെ കണ്ണുനീരൊപ്പിയിട്ടേയുള്ളൂ. അന്യദേശ അതിഥി തൊഴിലാളികളായ ആ അച്ഛനുമമ്മയ്ക്കും നമ്മുടെ പരിചരണം ആവശ്യമാണ്. ഇതിനിടയിൽ അത് മറക്കണ്ട. ആ കൊച്ചു മോളുടെ ചിരിച്ച മുഖം , അവൾ നേരിട്ട ക്രൂ,ര,ത, നടുക്കുന്നു, കണ്ണീറനാക്കുന്നു. കണ്ണു നിറയുമ്പൊഴും, കാതുണരട്ടെ. നന്മ നമ്മൾക്ക് കാവലാകട്ടെ!.
Leave a Reply