
ഇങ്ങനെ കുനിഞ്ഞാൽ ഒടിഞ്ഞുപോകും ! കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ് പക്ഷെ ! രജനികാന്തിനെ പരിഹസിച്ച് വി ശിവൻകുട്ടി !
രജനികാന്ത് ചിത്രം ജയിലർ ഏറ്റവും മികച്ച വിജയം നേടി പ്രദർശനം തുടരുമ്പോൾ രജനികാന്ത് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വിമര്ശിക്കപെടുകയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാല് തൊട്ട് വണങ്ങുന്ന രജിനികാന്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയരുമ്പോൾ,ഇപ്പൊഴി താ ഈ വിഷയത്തിൽ രജനികാന്തിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ‘‘കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്, എന്നാൽ ഇങ്ങനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും.. എന്നായിരുന്നു മന്ത്രി സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
അതുകൂടാതെ അദ്ദേഹം ഹുക്കും, ജയിലർ എന്നീ ഹാഷ്ടാഗുകളും കുറിപ്പിനൊപ്പം മന്ത്രി പങ്കുവച്ചിട്ടുണ്ട്. നിരവധി ആളുകളാണ് ഈ സംഭവത്തിൽ രജനികാന്തിനെ വിമർശിച്ച് രംഗത്ത് വി വന്നത്. കൂടുതൽ പേരും രജനിയുടെ പ്രവർത്തിയെ വിമർശിച്ചാണ് രംഗത്ത് വന്നത്. അതുപോലെ കഴിഞ്ഞ ദിവസം നടൻ കമൽ ഹാസൻ ഇതിന് മുമ്പ് പറഞ്ഞ വാക്കുകളും ഇന്നലെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ‘ദൈവത്തെ കൊണ്ട് നിര്‍ത്തി വിട്ടാല്‍ കൈകുലുക്കി വരവേല്‍ക്കുമെന്നും പക്ഷേ കുമ്പിടില്ലെന്നു’മായിരുന്നു കമല്ഹാസന് ഏഴ് വര്‍ഷം മുന്‍പ് നടത്തിയ പ്രസംഗത്തില്‍ പറയുന്നത്. തൂങ്കാവനം സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പ്രസംഗിക്കവെ പറഞ്ഞത്.

ലോകമെങ്ങും ജയിലർ സിനിമയുടെ വിജയം ആഘോഷമാക്കിയപ്പോൾ ജയിലർ സിനിമയുടെ റിലീസ് ദിവസം യാത്ര പുറപ്പെട്ട രജനി കാന്ത് കൈലാസ സന്ദർശനത്തിന് ശേഷം ജാര്‍ഖണ്ഡ് സന്ദര്‍ശനത്തിന് ശേഷം യോഗിയുടെ ലക്നൗവിലെ വസതിയിലെത്തിയപ്പോഴാണ് രജിനികാന്ത് കാല് തൊട്ട് വണങ്ങിയത്. മുതിർന്നവരെ വണങ്ങുന്നതിൽ തെറ്റില്ല എന്നും എന്നാൽ രജിനിയെ പോലെയൊരാള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി വണങ്ങുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വളരെ വലിയ രീതിയിൽ വിമർശനം ഉയർന്നത്.
അതുകൂടാതെ അദ്ദേഹം ജയിലർ സിനിമ താൻ യോഗിക്കൊപ്പമാകും കാണുകയെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നുവെങ്കിലും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിക്കൊപ്പമാണ് താരം സിനിമ കണ്ടത്. ഇന്ന് അയോധ്യയും സന്ദര്‍ശിച്ച ശേഷമാകും രജിനി മടങ്ങിയെത്തുക. 500 കോടിരൂപയാണ് ജയിലര്‍ ഇതുവരെ തിയറ്ററുകളില്‍ നിന്ന് നേടിയത്. ഇപ്പോഴും വിജയ കുതിപ്പ് തുടരുന്ന ചിത്രം മറ്റു ചിത്രങ്ങളുടെ റെക്കോർഡ് തകർക്കുമെന്നുതന്നെയാണ് ആരാധകരുടെ നിഗമനം. ഏതായാലും വിമർശനങ്ങൾക്ക് ചെവി കൊടുക്കാതെ തന്റെ യാത്ര ആസ്വദിക്കുകയാണ് രജനികാന്ത്.
Leave a Reply