
അന്ന് മഹാരാജാസില്‍ വച്ച് ഒറ്റയ്ക്ക് നിന്ന് പടം വരച്ച കുട്ടിയെ ഞാൻ കളിയാക്കി ! ആ കുട്ടിയാണ് ഇപ്പോൾ അമൽ നീരദിന്റെ ഭാര്യകൂടിയായ ജ്യോതിര്‍മയി ! സലിം കുമാർ പറയുന്നു !
മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് ജ്യോതിർമയി, ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ഇതിനോടകം മികവുറ്റതാക്കിയ ജ്യോതിർമയി ഇപ്പോൾ അഭിനയ ലോകത്തുനിന്നും മാറിനിൽക്കുകയാണ്, ഇപ്പോഴിതാ ജ്യോതിർമയിയെ കുറിച്ച് നടൻ സലിം കുമാർ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മഹാരാജാസില്‍ വച്ച് ആദ്യമായി നടി ജ്യോതിര്‍മയിയെ കണ്ടതിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അമല്‍ നീരദിന്റെ അച്ഛനും പ്രശസ്ത എഴുത്തുകാരനും മഹാരാജാസ് കോളജിലെ മുന്‍ അധ്യാപകനുമായ പ്രൊഫ. സി.ആര് ഓമനക്കുട്ടന്റെ പുസ്തക പ്രകാശനത്തിനിടെയാണ് സലിം കുമാര്‍ സംസാരിച്ചത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ,
ഞാൻ ഒരിക്കൽ ഈ മഹാരാജാസ് കോളജിൽ എത്തിയപ്പോൾ കോളജിന്റെ സെന്റര്‍ സര്‍ക്കിളില്‍ ഒരു പെയിന്റിങ് മത്സരം നടക്കുകയാണ്. അന്ന് അമല്‍ ഇവിടെ ചെയര്‍മാനാണ്. അമല്‍ പരിപാടിക്ക് നേതൃത്വം കൊടുത്ത് അവിടെ നില്‍പ്പുണ്ട്.” ‘ഞാന്‍ നോക്കുമ്പോള്‍ ഒരു പെണ്‍കുട്ടി ആ കോപ്പറേറ്റീവ് സൊസൈറ്റിയുടെ സൈഡിലെ പേരമരത്തില്‍ കാന്‍വാസ് ചാരി വച്ചിട്ട് വരച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത് ആരുമില്ല ഈ പെണ്‍കുട്ടി ഒറ്റയ്ക്കാണ്, ഒരു കണ്ണട വച്ചിട്ടുണ്ട്. ഞാന്‍ അവിടെ അടുത്ത് ചെന്ന് ഇരുന്നു. അപ്പോള്‍ ഈ പെണ്‍കുട്ടിയുടെ അടുത്ത് ഞാന്‍ മാത്രമേയുള്ളൂ’.

ബാക്കി എല്ലാ ഇടത്തും നിറയെ ആളുകളുണ്ട്. ഞാന്‍ അവിടെ ഇരിക്കുന്നത് കണ്ടു ഈ പെണ്‍കുട്ടി എന്നെ തിരിഞ്ഞു നോക്കി ഞാന്‍ വരച്ചോളൂ എന്ന് കൈ കാണിച്ചു. മോളുടെ അടുത്ത് ആരും ഇല്ലാത്തത് നന്നായിട്ട് പടം വരയ്ക്കാത്തത് കൊണ്ടാണെന്നും പറഞ്ഞു അവളെ ട്രോളി, ആ പെൺകുട്ടിയാണ് ജ്യോതിര്‍മയി എന്നും ഏറെ രസകരമായി അദ്ദേഹം പറയുന്നു. മലയാളികൾക് എന്നും വളരെ പ്രിയങ്കരനായ സംവിധായകനായി ഇന്ന് അമൽ നീരദ് മാറിക്കഴിഞ്ഞു, തനറെ ഓരോ സിനിമകൾ കഴിയുംതോറും അദ്ദേഹം അത് അടിവര ഇട്ടു ഉറപ്പിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ഭീഷ്മപർവം സൂപ്പർ ഹിറ്റായിരുന്നു.
അമലുമായി ജ്യോതിർമയിയുടെ രണ്ടാം വിവാഹമായിരുന്നു. നേരത്തെ തന്നെ സുഹൃത്തുക്കൾ ആയിരുന്ന അമലും ജ്യോതിർമയിയും ഇനി ഒരുമിച്ച് ജീവിക്കാമെന്ന തീരുമാനം എടുക്കുകയായിരുന്നു. അദ്ദേഹം കൂടെയുള്ളപ്പോള്‍ വളരെ റിലാക്സ്ഡ് ആണ്. അമലിന്റെ സാമീപ്യം ഒരു തണല്‍ വൃക്ഷം പോലെയാണ്. നമ്മളെ വിട്ടിട്ടു പോവുകയില്ല സ്നേഹത്തോടെ കൂടെ ഉണ്ടാകും എന്ന വിശ്വാസം ആണ്.’ എന്നായിരുന്നു ജ്യോതിർമയി പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു.
Leave a Reply