വളരെ വിഷമഘട്ടം ആയിരുന്നു ! മാനസികമായി തകർന്നിരുന്നു ! ജീവിതത്തിൽ സംഭവിച്ചത് ജ്യോതിർമയി തുറന്ന് പറയുന്നു !

മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളായിരുന്നു ജ്യോതിർമയി. ഇപ്പോൾ അഭിനയ മേഖലയിൽ നിന്ന് വിട്ടുനിൽക്കുകയാണ് ജ്യോതിർമയി. മീശമാധവനിലെ ചിങ്ങ മാസം എന്ന ഗാന രംഗത്തോടെയാണ് നമ്മൾ ജ്യോതി കൂടുതൽ ശ്രദ്ധ നേടിത്തുടങ്ങിയത്. പത്തുവര്‍ഷത്തെ പ്രണയത്തിന് ശേഷം നിഷാന്ത് കുമാറുമായി 2004 ൽ ജ്യോതിര്‍മയിയുടെ വിവാഹം നടന്നത്,  വിവാഹത്തിന് ശേഷമാണ് താരം സിനിമയില്‍ കൂടുതൽ സജീവമായത്. എന്നാല്‍ 2011ല്‍ ഇവര്‍ വേർപിരിഞ്ഞു. എന്നാൽ വേര്‍പിരിയലിന് ശേഷവും സിനിമകളില്‍  തിളങ്ങിയ ജ്യോതിര്‍മയി പിന്നീട് മലയാളികള്‍ ഒരു സുപ്രഭാതത്തില്‍ കേൾക്കുന്നത്  പ്രശസ്ത സംവിധായകന്‍ അമല്‍ നീരദുമായുള്ള   വിവാഹവാര്‍ത്തയായിരുന്നു.

അത്തരത്തിൽ ഒരു സാഹചര്യത്തിൽ താൻ എത്തപെടാൻ ഉണ്ടായ സാഹചര്യം ജ്യോതി ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ആ വേർപിരിയലിന് ശേഷം വളരെ വിഷമഘട്ടം ആയിരുന്നു,   ജീവിതത്തിൽ ഒരുപാട്  പ്രതിസന്ധികളെ അതിജീവിച്ചു. പ്രത്യേകിച്ചും നിങ്ങളൊരു നടിയാണെങ്കിൽ ആളുകളെ സംബന്ധിച്ചു നിങ്ങളായിരിക്കും തെറ്റുകാരി . ഇങ്ങനെയൊരു സാഹചര്യം വരുമ്പോൾ നിങ്ങൾ എത്ര മനക്കട്ടിയുള്ള ആളാണെകിലും തകർന്ന് പോകും. ബോൾഡ്നെസ്സ് ഒക്കെയുണ്ടാകും പക്ഷേ, അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ അതൊന്നും കൂട്ടിന് കാണില്ല.

എപ്പോഴും കരഞ്ഞു നിലവിളിച്ച് ഇരിക്കുകയായിരുന്നു എന്നല്ല. പക്ഷെ മാനസികമായി തകർന്നിരുന്നു. ചില സമയത്ത് ചില ചിന്തകൾ വല്ലാതെ അലട്ടും. ഞാൻ തകർന്നിരുന്ന സമയത്ത് ഒരുപാട് പിന്തുണ തന്ന നല്ല സുഹൃത്തായിരുന്നു അമൽ. എന്റെ കാര്യത്തിൽ  എന്റെ അമ്മ ഒരുപാട് വിഷമിച്ച് കഴിയുന്ന അവസരത്തിലാണ്, അമലുമായുള്ള ബന്ധം അറിയുന്നത്. വളരെ ആശ്വാസം ആയി എന്നാണ് അമ്മ പറഞ്ഞത്. അമലിന്റെ വീട്ടിലും അങ്ങനെ തന്നെ ആയിരുന്നു. കല്യാണം ആഘോഷം ആക്കണ്ട ജീവിതം ആഘോഷം ആക്കാൻ ആണ് അമലിന്റെ അമ്മ പറഞ്ഞത്. രജിസ്ട്രാർ വീട്ടിൽ വന്നു ഒപ്പിടുകയിരുന്നു. അത്രയും ലളിതമായിരുന്നു ഞങ്ങളുടെ വിവാഹം.

അമൽ കൂടെയുള്ളപ്പോൾ ഒരു വലിയ ആശ്വാസമാണ്, ഞാൻ ഒന്നും അറിയണ്ട എല്ലാം അദ്ദേഹം നോക്കിക്കൊള്ളും എന്ന ഒരു വലിയ സമാധാനമാണ് മനസിന്. അമലിന്റെ സാമിപ്യം ഒരു തണൽ വൃക്ഷം പോലെയാണ്. നമ്മളെ വിട്ടിട്ടു പോവുകയില്ല സ്നേഹത്തോടെ കൂടെ ഉണ്ടാകും എന്ന വിശ്വാസം ആണ്. അത് വളരെ വലിയ ഫീൽ ആണ്. എല്ലാ ഇഷ്ടങ്ങളും ഞങ്ങൾക്ക് ഒരേപോലെയാണ്. ഇടക്ക് തലയൊക്കെ മൊട്ട അടിച്ചുള്ള ജ്യോതിയുടെ ചിത്രങ്ങൾ അമൽ പോസ്റ്റ് ചെയ്തിരുന്നു, ഈ ചിത്രം വൈറലായതോടെ  നടിക്ക് എന്താണ് സംഭവിച്ചത് എന്ന അങ്കലാപ്പിലായി ആരാധകര്‍.

അതിനു ശേഷം നടി നസ്സ്രിയാ ജ്യോതിയുമായുള്ള മറ്റൊരു ഫോട്ടോ പങ്കുവെച്ചിരുന്നു, എന്നാൽ അതിലും മുടി  നരച്ച ലുക്കിലായിരുന്നു ഉണ്ടായിരുന്നത്, ഇതുകണ്ട ആരാധകർ താരത്തിന് എന്തോ കുഴപ്പമുണ്ട് അല്ലെങ്കിൽ എന്തെങ്കിലും അസുഖം ഉണ്ട് എന്ന രീതിയിൽ വിമർശനം ഉയർനിന്നിരുന്നു… എന്നാൽ അത് ജ്യോതിയുടെ പുതിയ ഹെയർ സ്റ്റൈൽ ആണ് അവർക്ക് യതൊഴു കുഴപ്പവുമില്ലന്നും ചിലർ അവകാശപ്പെട്ടിരുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *