‘ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ കൈപിടിച്ചവൻ’ ! ജീവിതത്തിലെ ആ സന്തോഷ വാർത്ത പങ്കുവെച്ച് അമൽ നീരദും ജ്യോതിർമയിയും ! ആശംസകൾ !

മലയാളികൾക് എന്നും വളരെ പ്രിയങ്കരനായ സംവിധായകനായി ഇന്ന് അമൽ നീരദ് മാറിക്കഴിഞ്ഞു, തനറെ ഓരോ സിനിമകൾ കഴിയുംതോറും അദ്ദേഹം അത് അടിവര ഇട്ടു ഉറപ്പിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ഭീഷ്മപർവം ബമ്പർ ഹിറ്റായി മാറിക്കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ അമൽ നീരദ് എന്ന ഫിലിം മേക്കറിന് മേൽ മലയാളികളുടെ പ്രതീക്ഷ വർധിക്കുകയാണ്. തന്റെ ഈ ജീവിത വിജയം അദ്ദേഹം പങ്കുവെക്കാൻ ആഗ്രഹിക്കുന്ന ഒരേ ഒരാൾ നമ്മുടെ സ്വന്തം അഭിനേത്രി ജ്യോതിർമയി.

അമലുമായുള്ള വിവാഹ ശേഷം ജ്യോതി സിനിമ മേഖലയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. മീശമാധവനിലെ ചിങ്ങ മാസം എന്ന ഗാന രംഗത്തോടെയാണ് നമ്മൾ ജ്യോതി മലയാളികൾക്ക് ഇടയിൽ  കൂടുതൽ ശ്രദ്ധ നേടിത്തുടങ്ങിയത്. പത്തുവര്‍ഷത്തെ പ്രണയത്തിന് ശേഷം നിഷാന്ത് കുമാറുമായി 2004 ൽ ജ്യോതിര്‍മയിയുടെ ആദ്യ വിവാഹം നടന്നത്,  വിവാഹത്തിന് ശേഷമാണ് താരം സിനിമയില്‍ കൂടുതൽ സജീവമായത്. എന്നാല്‍ 2011ല്‍ ഇവര്‍ വേർപിരിഞ്ഞു. എന്നാൽ വേര്‍പിരിയലിന് ശേഷവും സിനിമകളില്‍  തിളങ്ങിയ ജ്യോതിര്‍മയി പിന്നീട് മലയാളികള്‍ ഒരു സുപ്രഭാതത്തില്‍ കേൾക്കുന്നത്  പ്രശസ്ത സംവിധായകന്‍ അമല്‍ നീരദുമായുള്ള വിവാഹവാര്‍ത്തയായിരുന്നു.

അമലുമായുള്ള വിവാഹിതയാകാൻ കാരണവും ജ്യോതി തന്നെ പറഞ്ഞിരുന്നു. തന്റെ ആദ്യ വിവാഹ മോചനം വളരെ വേദനാജനകമായിരുന്നു, മറ്റുള്ളവരുടെ കളിയാക്കലുകൾ, കുത്തുവാക്കുകൾ, അങ്ങനെ വളരെ പ്രയാസമേറിയ അവസ്ഥയിൽ കൂടി കടന്നു പോയ്‌കൊണ്ടിരുന്നപ്പോൾ എനിക്ക് നല്ല വാക്കുകൾ പറഞ്ഞതാരാണ് അമലിനെ പോലെ നല്ലൊരു സുഹൃത്ത് എനിക്ക് ഉണ്ടായിരുന്നു. എനിക്ക് ധൈര്യം തന്ന് എന്നെ ജീവിതത്തിലേക്ക് കൈപിടിച്ച്  ഉയർത്തിയ ആളാണ് അമൽ നീരദ്.

അങ്ങനെ ആ സൗഹൃദം എപ്പോഴോ പ്രണയമായി മാറി.  എന്റെ കാര്യത്തിൽ  എന്റെ അമ്മ ഒരുപാട് വിഷമിച്ച് കഴിയുന്ന അവസരത്തിലാണ്, അമലുമായുള്ള ബന്ധം അറിയുന്നത്. വളരെ ആശ്വാസം ആയി എന്നാണ് അമ്മ പറഞ്ഞത്. അമലിന്റെ വീട്ടിലും അങ്ങനെ തന്നെ ആയിരുന്നു. കല്യാണം ആഘോഷം ആക്കണ്ട ജീവിതം ആഘോഷം ആക്കാൻ ആണ് അമലിന്റെ അമ്മ പറഞ്ഞത്. രജിസ്ട്രാർ വീട്ടിൽ വന്നു ഒപ്പിടുകയിരുന്നു. അത്രയും ലളിതമായിരുന്നു ഞങ്ങളുടെ വിവാഹം. വിവാഹത്തിന് എത്തിയവർ എല്ലാം പൂമാല അണിഞ്ഞിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോൾ തങ്ങളുടെ വിവാഹജീവിതത്തിനെ 7 മത് വാർഷികം ആഘോഷിക്കുകയാണ് അമലും ജ്യോതിയും. ഇവർക്ക് ആശംസകൾ അറിയിച്ച് നിരവധി പേർ എത്തുന്നുണ്ട്. ജ്യോതിർമയി ഇപ്പോൾ തലമുടി മൊട്ട അടിച്ചും, നരച്ച മുടി ഒരു ഒരു സ്റ്റൈൽ ആയും കൊണ്ടുണ്ടാക്കുകയാണ്, ഈ ലുക്കിൽ നടിയെ കണ്ട പലരും അവകർക് എന്തെങ്കിലും അസുഖം ഉണ്ടോ എന്നൊക്കെ ചോദ്യങ്ങൾ ഉയർത്തിയിരുന്നു, പക്ഷെ അവർ ഇരുവരും തങ്ങളെ ജീവിതം വിജയം ആഘോഷിക്കുന്ന തിരക്കിലാണ്. അദ്ദേഹം കൂടെയുള്ളപ്പോള്‍ വളരെ റിലാക്സ്ഡ് ആണ്. അമലിന്റെ സാമീപ്യം ഒരു തണല്‍ വൃക്ഷം പോലെയാണ്. നമ്മളെ വിട്ടിട്ടു പോവുകയില്ല സ്നേഹത്തോടെ കൂടെ ഉണ്ടാകും എന്ന വിശ്വാസം ആണ്.’ എന്നായിരുന്നു ജ്യോതിർമയി പറഞ്ഞത്. താരത്തിന്റെ ഈ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *