
നമ്മൾ നമ്മുടെ ആത്മാഭിമാനത്തെ തുച്ഛമായ വിലയ്ക്ക് വിൽക്കുന്നു, പക്ഷേ ശരിക്കും നമ്മുക്കുള്ളത് അത് മാത്രമാണ് ! ബാബരി മസ്ജിദിന്റെ ചിത്രത്തിനൊപ്പം അമൽ നീരദ് പറയുന്നു !
അയോദ്ധ്യ രാമക്ഷേത്രം ഉത്‌ഘാടനം കഴിഞ്ഞു, പ്രതിഷ്ഠയും കഴിഞ്ഞെങ്കിലും ഇപ്പോൾ അതിനെ ചർച്ചകൾ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. താരങ്ങൾ ഓരോരുത്തരായി തന്റെ നിലപാടുകൾ വ്യക്തമാക്കി മുന്നോട്ട് വരുമ്പോൾ അതിൽ ജയ് ശ്രീറാം എന്ന് വിളിക്കുന്നവരും മറിച്ച് വിമര്ശിക്കുന്നവരുമുണ്ട്. ഇപ്പോഴിതാ മലയാള സിനിമ രംഗത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള സംവിധായകനായ അമൽ നീരദ് പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്.
ബാബരി മസ്ജിദിന്റെ ചിത്രത്തിനൊപ്പം വി ഫോർ വാന്റേറ്റയിലെ വാക്കുകളുമാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. വാക്കുകൾ ഇങ്ങനെ, “നമ്മൾ നമ്മുടെ ആത്മാഭിമാനത്തെ തുച്ഛമായ വിലയ്ക്ക് വിൽക്കുന്നു. പക്ഷേ ശരിക്കും നമ്മുക്കുള്ളത് അത് മാത്രമാണ്. അതാണ് നമ്മുടെ മൌലികമായ ഉള്ളടക്കം. എന്നാൽ അതിനുള്ളിൽ നമ്മൾ സ്വതന്ത്രരാണ്.” എന്നാണ് അമൽ നീരദ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
അതുപോലെ തന്നെ സിനിമ രംഗത്തുനിന്നും പിന്നണി ഗായക രംഗത്തുനിന്നും നിരവധി പേര് തങ്ങളുടെ വിമർശനം രേഖപ്പെടുത്തിയിരുന്നു, ഡോ. ബി. ആർ അംബേദ്കറുടെ പ്രസംഗം പങ്കുവെച്ചുകൊണ്ട് ഷെയ്ൻ നിഗം തന്റെ നിലപാടറിയിച്ചിരുന്നു. പഴയ ശത്രുക്കൾ പുതിയ രൂപത്തിൽ വരുമെന്നും, അവർ വിശ്വാസത്തിനു മുകളിൽ രാഷ്ട്രത്തെ സ്ഥാപിക്കുമോ അതോ രാഷ്ട്രത്തിനു മുകളിൽ അവരുടെ വിശ്വാസത്തെ സ്ഥാപിക്കുമോ എന്നുമുള്ള ഡോ. അംബേദ്കറുടെ പ്രസംഗമാണ് ഷെയ്ൻ നിഗം പങ്കുവെച്ചത്.

മതം ആശ്വാസമാകാം പക്ഷെ ആവേശമാകരുത് എന്നാണ് ഗായകൻ വിധു പ്രതാപ് കുറിച്ചത്. എന്നാൽ എപ്പോഴും നിലപാടുകളാൽ തന്നെ കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ള നടി രേവതിയുടെ പോസ്റ്റാണ് ഏവരെയും ഞെട്ടിച്ചത്. ശ്രീറാം വിളിച്ചാണ് രേവതി തന്റെ നിലപാട് വ്യക്തമാക്കിയത്. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ നടന്ന പ്രാണപ്രതിഷ്ഠ ചടങ്ങിലൂടെ താനൊരു വിശ്വാസിയാണെന്ന് അടിവരയിടുന്ന മനോവികാരമാണ് ഉണ്ടാകുന്നതെന്ന് രേവതി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അയോധ്യയിൽ പ്രതിഷ്ഠിച്ച രാമന്റെ ചിത്രത്തോടൊപ്പമാണ് രേവതി കുറിപ്പ് പങ്കുവച്ചത്.
തേജസ് തുളുമ്പിയ സു,ന്ദരമായ ബാലനായ രാമന്റെ വശീകരിക്കുന്ന മുഖം കണ്ടപ്പോൾ തന്റെ ഉള്ളിൽ എന്തോ ഇളകി മറിഞ്ഞെന്നും ഹിന്ദുവായി ജനിച്ചവർ സ്വന്തം വിശ്വാസം മുറുകെപ്പിടിക്കുന്നതിനോടൊപ്പം മറ്റു വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും രേവതി പറഞ്ഞു. ശ്രീരാമന്റെ ഗൃഹപ്രവേശം കാര്യങ്ങളെല്ലാം മാറ്റിമറിച്ചു എന്നും ഒരുപാട് സന്തോഷം തോന്നുന്നുവെന്നും രേവതി പറയുന്നു.
നിങ്ങളുടെ വാക്കുകൾ വളരെ സത്യം എന്ന് നടി നിത്യ ദാസും കമന്റ് ചെയ്തു. എന്നാൽ അവിടെ രേവതിയെ വിമർശിച്ചും പലരും എത്തിയിരുന്നു. പൊയ് മുഖങ്ങള്‍ അഴിഞ്ഞുവീഴുന്ന ദിവസം ആണെന്ന് കേട്ടിരുന്നു. തെളിയിച്ചു”വെന്നും ഒരാള്‍ കുറിച്ചു. ‘അയ്യേ’ എന്നായിരുന്നു സംവിധായകന്‍ ഡോണ്‍ പാലത്തറയുടെ പ്രതികരണം. അതേസമയം നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ഗായകരായ സിത്താര, വിധു, സയനോര തുടങ്ങി നിരവധി താരങ്ങൾ കഴിഞ്ഞ ദിവസം രാമപ്രതിഷ്ഠയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു.
Leave a Reply