എന്റെ മുഖ്യമന്ത്രി പ്രസംഗിച്ച് കഴിയുന്നത് വരെ എന്നെ ആരും ഇരുത്താം എന്ന് വിചാരിക്കേണ്ട ! ‘ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു’ ! ഭീമൻ രഘു !

കഴിഞ്ഞ ദിവസം സംസഥാന പുരസ്‌കാരം വിതരണം ചെയ്തിരുന്നു, പുരസ്‌കാര ചടങ്ങിലെ ചില കാര്യങ്ങൾ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയും, അതിൽ ചിലത് വലിയ വിവാദവുമായി മാറിയിരിക്കുകയാണ്. നടൻ അലൻസിയറിന്റെ സ്ത്രീവിരുദ്ധ പരാമർശം ഇപ്പോൾ വലിയ ചർച്ചയായി മാറുകയാണ്. ഇതുപോലെ ഉള്ള  പെണ്‍പ്രതിമ നല്‍കി പ്രകോപിപ്പിക്കരുതെന്നും,  ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം. ആണ്‍കരുത്തുള്ള പ്രതിമ ലഭിക്കുന്ന ദിവസം അഭിനയം നിര്‍ത്തുമെന്നും അലൻസിയര്‍ പറഞ്ഞു.സ്പെഷ്യല്‍ ജൂറി പുരസ്കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണം. സ്പെഷ്യല്‍ ജൂറി പുരസ്കാരത്തുക വര്‍ധിപ്പിക്കണമെന്നും അദ്ദേഹം വേദിയിൽ വെച്ച് സാംസ്‌കാരിക മന്ത്രിയോട്  ആവശ്യപ്പെട്ടു.

എന്നാൽ അതുപോലെ തന്നെ ഇപ്പോൾ മറ്റൊരു വാർത്തയാണ് അതിലും ശ്രദ്ധ നേടുന്നത്.  2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം നടന്നത്  തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമടക്കമുള്ള മന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങിൽ നടന്‍ ഭീമന്‍ രഘുവിൻരെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ചർച്ചയാക്കുന്നത്. പുരസ്കാര ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുനേറ്റ് നിന്ന് കേൾക്കുന്ന താരത്തെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. പിണറായി വിജയൻ പ്രസംഗിച്ച 15 മിനുട്ടും ഭാവ ഭേദങ്ങളില്ലാതെ ഒറ്റനില്‍പ്പ്. നില്‍പ്പിന്‍റെ കാരണം ചോദിച്ചപ്പോൾ മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് എഴുനേറ്റ് നിന്നതെന്നായിരുന്നു ഭീമന്‍ രഘുവിന്റെ മറുപടി.

മുഖ്യമന്ത്രിയുടെ പ്രസംഗം എവിടെ കേട്ടാലും ഞാൻ എഴുനേറ്റു നിൽക്കാറുണ്ട്, നല്ലൊരു അച്ഛനും, മുഖ്യമന്ത്രിയും കുടുംബനാഥൻമൊക്കെയാണ് അദ്ദേഹം, എനിക്ക് പലപ്പോഴും എന്റെ അച്ഛനുമായി സാമ്യം തോന്നാറുണ്ട്. രാഷ്ട്രീയമാറ്റമായി അല്ല വ്യക്തിപരമായി ഞാൻ അദ്ദേഹത്തെ ഏറെ ഇഷ്ടപെടുന്നു. രണ്ടു മാസം മുമ്പാണ് ഭീമൻ രഘു ബിജെപി വിട്ടു സിപിഎമ്മിൽ എത്തിയത്.  ഈ വീഡിയോ ട്രോൾ ആയി മാറുകയും ചെയ്തിരുന്നു, മുഖ്യമന്ത്രി സംസാരിച്ച് തീരുംവരെ എന്നെ ആരും ഇരുത്താൻ നോക്കണ്ട എന്ന തലക്കെട്ടോടെയും വീഡിയോ വൈറലാകുന്നുണ്ട്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *