മസിൽ ഉണ്ടെന്നേ ഉള്ളൂ, ഭീമൻ രഘു ഒരു കോമാളി ! ‘രഘൂ അവിടെ ഇരിക്കൂ’ എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു എങ്കിൽ അവൻ അവിടെ വലിയ ആളായി മാറുമായിരുന്നു ! പരിഹസിച്ച് രഞ്ജിത്ത് !

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ള നടന്മാരിൽ ഒരാളാണ് ഭീമൻ രഘു, അടുത്തിടെ അദ്ദേഹത്തിന്റെ ചില രാഷ്ട്രീയ തീരുമാനങ്ങൾ കൊണ്ട് ഏറെ വിമർശനവും പരിഹാസവും നേടിയ ആളുകൂടിയാണ് ഭീമൻ രഘു. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് പ്രശസ്ത സംവിധായകനും തിരികഥാകൃത്തുമായ രഞ്ജിത്ത് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. നടൻ ഭീമൻ രഘു ഒരു കോമാളിയും മണ്ടനുമാണെന്നാണ് അദ്ദേഹം പറയുന്നത്. മസിൽ ഉണ്ടെന്നേയുള്ളൂ, രഘു സിനിമയിലെ കോമാളിയാണെന്നും രഞ്ജിത്ത് പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രസം​ഗം മുഴുവനും ഭീമൻ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.

അദ്ദേഹത്തിന്റെ വിശദമായ വാക്കുകൾ ഇങ്ങനെ., 15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമൻ രഘു എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല എന്നുള്ളതാണ്, സത്യത്തിൽ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിപോകുന്നതും അതുകൊണ്ടാണ്. ‘രഘൂ അവിടെ ഇരിക്കൂ’ എന്ന് അദ്ദേഹം അപ്പോൾ ഒരുപക്ഷെ പറഞ്ഞിരുന്നു എങ്കിൽ അവൻ അവിടെ വലിയ ആളായി മാറുമായിരുന്നു, പക്ഷെ മുഖ്യൻ അങ്ങനെ ആരെയും ആളാക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമൻ രഘു. മസിൽ ഉണ്ടെന്നേ ഉള്ളൂ. ഞങ്ങൾ എത്രകാലമായി കളിയാക്കിക്കൊല്ലുന്ന ഒരാൾ ആണ്. മണ്ടൻ ആണ്.

ഒരിക്കൽ ഞങ്ങളുടെ ഒരു സുഹൃത്ത് പറഞ്ഞു, രഘൂ നിങ്ങളെ ശക്തികൊണ്ടും ബുദ്ധികൊണ്ടും കീഴ്പ്പെടുത്താൻ എനിക്കാകില്ലെന്ന്. ശക്തികൊണ്ട് ആകില്ല, ബുദ്ധികൊണ്ട് എങ്ങനെ ആണെന്ന് മനസിലായില്ല എന്ന് രഘു ചോദിച്ചു. ഉടനെ നമ്മുടെ സുഹൃത്തു പറഞ്ഞു- ഞാൻ ഇത് തമാശ പറഞ്ഞതാണെന്ന് പോലും നിനക്ക് മനസിലായില്ലല്ലോ, അതാണ് എന്ന്. അതുപോലും പുള്ളിക്ക് മനസിലായില്ല എന്നതാണ് എന്നും രഞ്ജിത്ത് പറയുന്നു.

എന്നാൽ അതേസമയം മുഖ്യമന്ത്രിയുടെ പ്രസംഗം എഴുനേറ്റ് നിന്ന് കേൾക്കാൻ കാരണമായി ഭീമൻ രഘു പറഞ്ഞിരുന്നത് ഇങ്ങനെ, മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് എഴുനേറ്റ് നിന്നതെന്നായിരുന്നു ഭീമന്‍ രഘുവിന്റെ മറുപടി. അതുമാത്രമല്ല താൻ  മുഖ്യമന്ത്രിയുടെ പ്രസംഗം എവിടെ കേട്ടാലും എഴുനേറ്റു നിൽക്കാറുണ്ട്, നല്ലൊരു അച്ഛനും, മുഖ്യമന്ത്രിയും കുടുംബനാഥൻമൊക്കെയാണ് അദ്ദേഹം, എനിക്ക് പലപ്പോഴും എന്റെ അച്ഛനുമായി സാമ്യം തോന്നാറുണ്ട്. രാഷ്ട്രീയമാറ്റമായി അല്ല വ്യക്തിപരമായി ഞാൻ അദ്ദേഹത്തെ ഏറെ ഇഷ്ടപെടുന്നു. രണ്ടു മാസം മുമ്പാണ് ഭീമൻ രഘു ബിജെപി വിട്ടു സിപിഎമ്മിൽ എത്തിയത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *