ഭീമൻ രഘു ചെങ്കൊടി താഴെ വെക്കണം ! നടന്റെ പ്രവർത്തികൾ പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കുന്നു ! ആവശ്യവുമായി പാർട്ടി പ്രവർത്തകർ !

മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയിട്ടുള്ള നടനാണ് ഭീമൻ രഘു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറിയിരുന്നു. ബിജെപി യിൽ ആയിരുന്ന ഭീമൻ രഘു മാസങ്ങൾക്ക് മുമ്പാണ് എൽഡി എഫിൽ ചേർന്നത്. കലാകാരന്മാർക്ക് വളരാൻ ബിജെപി യിൽ കഴിയില്ല എന്നും തനിക്ക് ഒരു പരിഗണനയും നൽകുന്നില്ല എന്ന പരാതികൾ ആരോപിച്ചാണ് അദ്ദേഹം ആ ബിജെപി ഉപേക്ഷിച്ചത്. ശേഷം ചെങ്കൊടി കൈലേന്തിയ ശേഷം തന്റെ സിരകളിൽ ഇപ്പോൾ എൽ ഡി എഫ് മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറയുന്നു.

എന്നാൽ ഇപ്പോഴിതാ ഭീമൻ രഘുവിന്റെ പ്രവർത്തികൾ പാർട്ടിയിൽ വലിയ ചർച്ചകൾക്ക് കാരണമായെന്നും ഭീമന്‍ രഘുവിന്റെ പേരില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ത്തന്നെ ട്രോളുകള്‍ നിറയുകയാണ്. രഘു ചെങ്കൊടി താഴെവെക്കണമെന്നും നേതൃത്വം രഘുവിനെ തള്ളിപ്പറയണമെന്നുമാണ് ഗ്രൂപ്പുകളില്‍ ആവശ്യമുയരുന്നത്. കരുവന്നൂര്‍ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ സമയത്തുതന്നെയാണ് രഘുവിന്റെ പേരില്‍ പാര്‍ട്ടി പരിഹസിക്കപ്പെടുന്നതെന്നതും അണികളെ പ്രയാസപ്പെടുത്തുന്നുവെന്നാണ് വിവരം.

സിപിഎമ്മില്‍ ചേര്‍ന്നതിനുപിന്നാലെ ഭീമൻ രഘു ചെയ്ത ഓരോ കാര്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ചുവന്ന ഷര്‍ട്ട് ധരിച്ച്‌ എകെജി സെന്ററിനുമുന്നില്‍ ചെങ്കൊടി വീശിനിന്ന രഘുവിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായതിനു പിന്നാലെയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവിതരണ ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവന്‍സമയവും എഴുന്നേറ്റുനിന്ന് കേട്ടതോടെ ട്രോളുകളുടെ പെരുമഴയായിരുന്നു. അതിനു പിന്നാലെ സിനിമ പ്രൊമോഷനും ശേഷം തിയറ്ററിലെ ഭീമൻ രഘു എത്തിയത് പാർട്ടി കൊടിയുമായിട്ടാണ് .

ഇതെല്ലം പൊതു സമൂഹത്തിൽ പാർട്ടിയുടെ പേര് പരിഹസിക്കാൻ കാരണമായെന്നും
ഇടതുസഹയാത്രികരില്‍പലരും രഘുവിന്റെ നടപടി നല്ലസന്ദേശമല്ലെന്ന വിമര്‍ശനവുമായി രംഗത്തെത്തി. കൊല്ലത്ത് എന്‍.കെ. പ്രേമചന്ദ്രനെതിരേ മത്സരിക്കുമെന്നതടക്കമുള്ള പ്രതികരണങ്ങളും ട്രോളുകളായി. ഇപ്പോള്‍ പാര്‍ട്ടിസെക്രട്ടറി നേരിട്ടു സ്വീകരിച്ചയാളെന്നതിനാല്‍ രഘുവിനെ തള്ളിപ്പറയാനും വയ്യ ഏറ്റെടുക്കാനും വയ്യ എന്ന അവസ്ഥയിലാണ് അണികള്‍.

സിനിമയുടെ പ്രൊമോഷന് ചെങ്കൊടിയും പിടിച്ചെത്തിയതോടെ ചിലരെങ്കിലും പരസ്യമായി വിമര്‍ശനമുന്നയിച്ചുതുടങ്ങിയിട്ടുണ്ട്. സിപിഎമ്മിന്റെ പ്രധാന ചാനല്‍മുഖമായ റെജി ലൂക്കോസ് രഘുവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നുപറഞ്ഞ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടുണ്ട്. കൂടാതെ ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാനകമ്മിറ്റി അംഗവും നിലവില്‍ പാര്‍ട്ടി നൊച്ചാട് ലോക്കല്‍ കമ്മിറ്റി അംഗവുമായ അജീഷ് കൈതക്കല്‍ തന്റെ പോസ്റ്റില്‍ ‘ആ ചെങ്കൊടി രഘുവിന്റെ കൈയില്‍നിന്ന് വാങ്ങിവെക്കണമെന്ന്’ പറയുന്നു. ഈ തുറന്ന നിലപാടിന് പാര്‍ട്ടി അനുഭാവികളായ ഒട്ടേറെപ്പേര്‍ കമന്റിലൂടെ പിന്തുണയറിയിച്ചിട്ടുമുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *