എന്റെ ദൈവമാണ് ഇപ്പോൾ പിണറായി വിജയൻ ! സിപിഎമ്മുമായുള്ള ബന്ധം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല ! ഭീമൻ രഘു !

മലയാള സിനിമയിലെ പ്രശസ്തനായ നടൻ എന്നതിനപ്പുറം ഇപ്പോൾ രാഷ്ട്രീയ രംഗത്ത് സജീവ സാനിധ്യം കൂടിയാണ് ഭീമൻ രഘു,  ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് പറഞ്ഞുകൊണ്ട് ഭീമൻ രഘു രംഗത്ത് വന്നിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ ഒരു സാമ്രാജ്യം പോലെ കണ്ടാണ് ഭരിക്കുന്നതെന്ന് സിപിഎം സഹയാത്രികനും നടനുമായ ഭീമൻ രഘു. പിണറായി വിജയനെ പോലൊരു ഭരണാധികാരി മറ്റൊരിടത്തുമില്ലെന്നും അടുത്ത വർഷവും കേരളത്തിൽ ഇടതുപക്ഷം തന്നെ അധികാരത്തിൽ വരുമെന്നും ഭീമൻ രഘു പറയുന്നു..

അദ്ദേഹത്തിന്റെ വിശദമായ വാക്കുകൾ ഇങ്ങനെ, എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോൾ എന്റെ ദൈവമാണ് സഖാവ് പിണറായി വിജയൻ, സ്ഥാനമാനങ്ങൾ തരുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നത് പാർട്ടിയാണ്. എന്ത് ചുമതല ലഭിച്ചാലും അത് ഏറ്റെടുക്കും. ജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിച്ച് പാർട്ടിയെ അറിയിക്കാനുള്ള പ്രവർത്തനങ്ങളുമായാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്, അത് തുടരും. ചിലപ്പോൾ ഭാവിയിൽ എനിക്ക് ചുമതലകൾ ലഭിച്ചേക്കാം. സാസ്‌കാരിക മേഖലയിലെ പ്രവർത്തനങ്ങളുമായാണ് മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നതെന്നും രഘു പറയുന്നു.

അതുപോലെ എനിക്കും എന്റെ കുടുംബത്തിനും വർഷങ്ങളായുള്ള സിപിഎം ബന്ധമാണ്, അല്ലാതെ ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ജോലിയിൽ നിന്നും വിരമിച്ച ശേഷം എന്റെ അച്ഛൻ ഇടത് മുന്നണിക്കുവേണ്ടി ചങ്ങനാശേരിയിൽ മത്സരിച്ചിട്ടുണ്ട്. അച്ഛന്റെ അനിയൻ അറിയപ്പെടുന്ന പാർട്ടി പ്രവർത്തകനാണ്. അദ്ദേഹത്തെ മുഖ്യമന്ത്രിക്ക് നന്നായി അറിയാം. ഈ അടുത്തും അവർ തമ്മിൽ കണ്ടിരുന്നു എന്നും അദ്ദേഹം പറയുന്നു. പിണറായി വിജയൻ നല്ലൊരു അച്ഛനും, മുഖ്യമന്ത്രിയും കുടുംബനാഥൻമൊക്കെയാണ്.

എനിക്ക് പലപ്പോഴും അദ്ദേഹത്തെ എന്റെ അച്ഛനുമായി സാമ്യം തോന്നാറുണ്ട്. രാഷ്ട്രീയമാറ്റമായി അല്ല വ്യക്തിപരമായി ഞാൻ അദ്ദേഹത്തെ ഏറെ ഇഷ്ടപെടുന്നു. അതുപോലെ തന്നെ വിവരവും വിദ്യാഭ്യാസവുമുള്ള മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നാണ് ഭീമൻ രഘു പറയുന്നത്. ‘പല രീതിയും പല ഭാവത്തിലും പല രൂപത്തിലും ഭരിക്കാൻ കഴിയുന്ന ആളാണ് പിണറായി വിജയൻ. ഒരു കാഴ്ചപ്പാടുള്ള കേരളത്തിലെ അഴിമതിയില്ലാത്ത നേതാവാണ് പിണറായി വിജയൻ. ആദ്യത്തെ അഞ്ച് വർഷം കഴിഞ്ഞു. ജനങ്ങൾ അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തു. മൂന്നാമതും പിണറായി സർക്കാർ തന്നെ കേരളത്തിൽ വരും എന്നും അദ്ദേഹം ആവർത്തിച്ച് പറയുന്നു. മാസങ്ങൾക്ക് മുമ്പാണ് മുമ്പാണ് ഭീമൻ രഘു ബിജെപി വിട്ടു സിപിഎമ്മിൽ എത്തിയത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *