
എന്നെ കളിയാക്കിയ അന്തം കമ്മികളേ, വന്ദേഭാരത് കേരളത്തിന്റെ വികസനമാണ് ! അഭിമാനമായിട്ടാണ് ഞാൻ കാണുന്നത് ! കുറിപ്പുമായി നടൻ ഹരീഷ് പേരടി !
മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയിട്ടുള്ള നടനാണ് ഹരീഷ് പേരടി. ഒരു അഭിനേതാവ് എന്നതിനപ്പുറം പൊതു കാര്യങ്ങളിൽ തന്റെ അഭിപ്രായങ്ങൾ മുഖം നോക്കാതെ വിളിച്ചുപറയാറുള്ള അദ്ദേഹത്തിന്റെ ഓരോ കുറിപ്പും വളരെ അധികം ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരതിനെ കുറിച്ച് പറഞ്ഞുകൊണ്ട് അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇത് നമ്മുടെ അഭിമാനമാണ് എന്ന് തീർത്തും പറയുകയാണ് ഹരീഷ്.
അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചത് ഇങ്ങനെ, ഞാൻ വന്ദേഭാരതിനെ കേരളത്തിന്റെ വികസനമായി കണ്ടപ്പോള്‍, ഈ വികസനം 130 കിലോമീറ്റര്‍ സ്പീഡില്‍ എത്തിയാല്‍ അത് നടപ്പാക്കിയവര്‍ക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞപ്പോള്‍, ഫേസ്ബുക്കിലെ എന്റെ പ്രിയ സുഹൃത്ത്, അടുത്തകാലത്ത് ഇടതുപക്ഷ സഹയാത്രികനായി മാറിയ പ്രേമകുമാറാണ് എന്നെ കളിയാക്കാൻ വേണ്ടി ഈ വണ്ടിക്ക് പേരടിയുടെ വണ്ടി എന്ന് പേരിട്ടത്.

ആദ്യ വന്ദേഭാരത് ഇത്രയും വിജയിച്ചുനിൽക്കുന്ന ഈ സമയത്ത് കേന്ദ്രസര്‍ക്കാര്‍ രണ്ടാം വന്ദേഭാരത് കേരളത്തിന് സമ്മാനിക്കുന്ന ഈ അവസരത്തില്‍ അഭിമാനത്തോടെ ഞാൻ ആ പേര്‍ ഏറ്റെടുക്കുകയാണ്, പ്രേമകുമാരാ, പേരടിയുടെ വണ്ടികളുടെ എണ്ണം കൂടുകയാണ, എംവി .ജയരാജേട്ടൻ അന്നേ വന്ദേഭാരതിനെ മാലയിട്ടു സ്വീകരിച്ചു, പിണറായി സഖാവ് വന്ദേഭാരതില്‍ യാത്രചെയ്തു, ഇൻഡിഗോ ഉപേക്ഷിച്ച ഇപി.ജയരാജേട്ടൻ വന്ദേഭാരതിനെ പുകഴത്തി.
എന്നിരുന്നാലും അന്തം കമ്മികളുടെ അറിവിലേക്കായി പറയുന്നു, കേരളത്തിന് ഒരു കടവുമില്ലാതെ ഇത് 130 തും കടന്ന് 160 ലേക്ക് എത്തും, ഇനി നമുക്ക് സെമി സില്‍വര്‍ലൈൻ ആവശ്യമില്ല, ഇനി അന്യ സംസ്ഥാനങ്ങളുമായി ബന്ധപ്പെടുന്ന ഹൈസ്പീഡ് ലൈൻ മാത്രമേ ഇതിനേക്കാള്‍ വലിയ വികസനമുള്ളു, ഇനി ആകെ ചെയ്യാവുന്ന ഒരു കാര്യം വിഐപികളുടെ എസി കംപാര്‍ട്ട്മെന്റിന് പേരടി കംപാര്‍ട്ട്മെൻറ്റ് എന്ന പേര് വേണമെങ്കില്‍ കൊടുക്കാമെന്ന് മാത്രം, ഞാനും തണുത്ത് മരവിച്ച് അപ്രതികരണ പുളകിതനാവും.
Leave a Reply