ഹിറ്റ്ലറിന്റെ പേപ്പട്ടികൾ എത്ര ഉറക്കെ കുരച്ചാലും അവനെ ഉറക്കാൻ പറ്റില്ല ! അവന് ഇരുട്ട് ശീലമാണ് ! കുറിപ്പുമായി ഹരീഷ് പേരടി !

ഒരു  സിനിമ നടൻ എന്നതിനപ്പുറം സാമൂഹ്യപരമായ വിഷയങ്ങളിൽ അദ്ദേഹം എപ്പോഴും തന്റേതായ അഭിപ്രായം തുറന്ന് പറയാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹം പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. തൃശ്ശൂർ കേരളവർമ കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച് ആദ്യം ഒരു വോട്ടിന് വിജയിക്കുകയും റീകൗണ്ടിങ്ങിൽ പരാജയപ്പെടുകയും ചെയ്ത കെ.എസ്.യു സ്ഥാനാർഥിയെ പിന്തുണച്ചുകൊണ്ടാണ് ഹരീഷ് പേരടി രം​ഗത്തെത്തിയത്.

അദ്ദേഹം പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ, ശ്രീക്കുട്ടന് ഇരുട്ട് ശീലമാണ്. ഇരുട്ടിൽ എന്തെല്ലാം കപടതകൾ, കള്ളങ്ങൾ, കൊള്ളകൾ അരങ്ങേറുമെന്ന് പണ്ടേ പഠിച്ചവൻ. പകലിലെ നിങ്ങളുടെ സൂര്യൻ കനിയുന്ന വെളിച്ചമല്ല അവന്റെ വെളിച്ചം. ഇരുട്ടിൽ നിങ്ങളുണ്ടാക്കുന്ന വൈദ്യുതി വെളിച്ചവുമല്ല അവന്റെ വെളിച്ചം. നിങ്ങൾ ഉറങ്ങുമ്പോൾ പോലും ഉറങ്ങാത്തവൻ. ഉറക്കം ഏതോ ജന്മത്തിൽ ഉപേക്ഷിച്ച് ഉണർന്നിരിക്കാൻ വേണ്ടി മാത്രം പുതിയ ജന്മമെടുത്തവൻ. അവിടെയാണ് നിങ്ങൾക്ക് തെറ്റിയത്. അവനെ നിങ്ങൾക്ക് തോൽപ്പിക്കാനെ പറ്റില്ല. ഇന്ന് മുതൽ അവന്റെ വിജയഗാഥ തുടങ്ങുകയാണ്.. ശ്രീക്കുട്ടന്റെ വിജയ വഴികൾ തുറന്ന് കൊടുത്തതിനും അവൻ നിങ്ങളോട് നന്ദിയുള്ളവനായിരിക്കും.. ഹിറ്റ്ലറിന്റെ പേപ്പട്ടികൾ എത്ര ഉറക്കെ കുരച്ചാലും അവനെ ഉറക്കാൻ പറ്റില്ല. അവൻ ഉണർന്നിരിക്കും. ശ്രീക്കുട്ടന് അഭിവാദ്യങ്ങൾ.. എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

 

കേരളവർമ കോളേജിലെ ചെയർമാൻസ്ഥാനത്തേക്ക് വിദ്യാർഥിയൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു.വിലെ എസ്. ശ്രീക്കുട്ടൻ ഒരു വോട്ടിന് ജയിച്ചതായായിരുന്നു ആദ്യം അധികൃതർ പ്രഖ്യാപിച്ചത്. അങ്ങനെ ആയപ്പോൾ അതൊരു ചരിത്രമാകുകയായിരുന്നു കാരണം 41 കൊല്ലത്തിനുശേഷമുള്ള വിജയം കെ.എസ്.യു. ആഘോഷമാക്കിയെങ്കിലും പക്ഷെ അതികം വൈകാതെ തന്നെ വീണ്ടും എണ്ണണമെന്ന് എസ്.എഫ്.ഐ. രംഗത്തുവരികയായിരുന്നു. തുടർന്ന് ഏറെ തർക്കത്തിനുശേഷം കെ.എസ്.യു. വോട്ടെണ്ണൽ ബഹിഷ്കരിക്കുകയും രണ്ടാം വോട്ടെണ്ണലിൽ 11 വോട്ടിന് എസ്.എഫ്.ഐ. സ്ഥാനാർഥി ജയിച്ചതായി അർധരാത്രിയോടെ പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.

ഇത് തികച്ചും അട്ടിമറി വിജയമാണ് എന്ന് പറഞ്ഞുകൊണ്ട് കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷ നേതാവും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. വോട്ടെണ്ണലിൽ ദുരൂഹതയുള്ളതിനാൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കാമ്പസിന്റെ ആവശ്യമെന്നും ശ്രീക്കുട്ടൻ പറഞ്ഞിരുന്നു. എസ്എഫ്ഐയെ ജയിപ്പിക്കാൻ വേണ്ടി ഇടത് അധ്യാപകരും ഒത്തുകളിച്ചുവെന്നും കെഎസ്‍യു ആരോപിക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *