ഈ നവകേരള പിച്ച ചട്ടിയുമായി നിൽക്കുന്ന ഈ അമ്മയെ അപമാനിച്ചതിന്റെ കണക്ക് കേരളം തീർക്കും..! കുറിപ്പുമായി ഹരീഷ് പേരടി !

മലയാള സിനിമയിലെ പ്രശസ്ത നടൻ എന്നതിനപ്പുറം സാമൂഹ്യ വിഷയങ്ങളിൽ തൻറേതായ രീതിയിൽ പ്രതികരിക്കുന്ന ആളുകൂടിയാണ് നടൻ ഹരീഷ് പേരടി. ഇപ്പോഴിതാ മറിയക്കുട്ടി വിഷയത്തിൽ പ്രതികരണവുമായി പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്കെതിരെ സി പി എം മുഖപത്രം മുഖപത്രം രംഗത്ത് വന്നിരുന്നു. മറിയക്കുട്ടിക്ക് സ്വന്തമായി രണ്ട് വീടുകളും ഒന്നരയേക്കര്‍ സ്ഥലവുമുണ്ടെന്നും മകള്‍ പ്രിന്‍സി വിദേശത്തുമാണെന്നുമാണ് ദേശാഭിമാനി ഇതിന് മറുപടിയായി വാര്‍ത്ത നല്‍കിയത്. എന്നാല്‍ തന്‍ഖെ പേരില്‍ ഒരിഞ്ച് ഭൂമി പോലും ഇല്ലെന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് മറിയക്കുട്ടി ഹാജരാക്കിയതോടെ ദേശാഭിമാനി ഖേദപ്രടനവുമായി രംഗത്തെത്തിയിരുന്നു.

എന്നാൽ കേവലം ഒരു മാപ്പ് പറച്ചിലുകൊണ്ടു താൻ പിന്വാങ്ങില്ല എന്നും താന്‍ അപകീര്‍ത്തിക്കേസുമായി മുന്നോട്ടു പോകുമെന്നാണ് മറിയക്കുട്ടി ഇപ്പോള്‍ പറയുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി, അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ, ഈ നവകേരള പിച്ച ചട്ടിയുമായി നിൽക്കുന്ന ഈ അമ്മയെ അപമാനിച്ചതിന്റെ കണക്ക് കേരളം തീർക്കും.. സാധാരണ മനുഷ്യരുടെ നികുതി പണം കൊണ്ട് നിങ്ങൾ എത്ര കോടിയുടെ കക്കൂസ് വണ്ടിയിൽ കയറി യാത്ര ചെയ്താലും ഈ അമ്മയുടെ അഭിമാനത്തെ പരിഹസിച്ചതിന് നിങ്ങൾ കേരളത്തോട് ഉത്തരം പറയേണ്ടിവരും.. അത്രയും തീക്ഷണമാണ് ആ നോട്ടം.. ഒർജിനൽ കേരള മാതാ.. മറിയകുട്ടിയമ്മയോടൊപ്പം.. എന്നാണ് കുറിച്ചത്.

അതുപോലെ തന്നെ മറിയക്കുട്ടിക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവും മൂവാറ്റപുഴ എം എല്‍ എ യുമായ മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയില്‍ ഹാജരാകുമെന്ന് സൂചന. മറിയക്കുട്ടിയില്‍ നിന്നും കേസിന്റെ വിശദവിവരങ്ങള്‍ ശേഖരിച്ചതായി മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി കഴിഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *