
ശ്രീക്ക് കുട്ടികള്‍ വേണമെന്നേയുണ്ടായിരുന്നില്ല. ഞാനാണ് നിര്‍ബന്ധിച്ചത്, ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് വേറൊരു രീതിയിലായിരുന്നു ! ശ്വേത മേനോന് പറയുന്നു !
ഇന്ത്യൻ സിനിമ തന്നെ അറിയപ്പെടുന്ന ആരാധിക്കുന്ന നടിയാണ് ശ്വേതാ മേനോൻ, ഒരു അഭിനേത്രി എന്നതിനപ്പുറം തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാൻ എപ്പോഴും ശ്രദ്ധിക്കുന്ന ആളുകൂടിയാണ് ശ്വേതാ, നടിയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായിരുന്നു കളിമണ്ണ്. അതുപോലെ ഏറെ വിവാദങ്ങളും അതേ ചിത്രം കാരണം ശ്വേതാ നേരിട്ടിരുന്നു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും ആ ചിത്രത്തെ കുറിച്ചും സ്റ്റാർ മാജിക് വേദിയിൽ എത്തിയപ്പോൾ ശ്വേതാ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
നടിയുടെ വാക്കുകൾ ഇങ്ങനെ, ഞാന്‍ കല്യാണം കഴിക്കുന്നതിന് മുന്പെയാണ് കളിമണ്ണിന്റെ കഥ കേള്‍ക്കുന്നത്. എനിക്ക് അഭിനയിക്കാന്‍ പറ്റും. ഗര്ഭിണിയാവുന്ന സമയത്തെ കാര്യങ്ങളെല്ലാം ചിത്രീകരിക്കണമെന്ന ആഗ്രഹം എന്റെ മനസിലുണ്ടായിരുന്നു. പ്രഗ്നന്റായ ശേഷം ആദ്യം ഞാന്‍ വിളിച്ചത് ബ്ലസിയേട്ടനെയാണ്. ശേഷം ആ കഥ എഴുതാം എന്ന് പറഞ്ഞ അദ്ദേഹം പിന്നീട് ശ്രീയുമായി സംസാരിക്കുകയും, അദ്ദേഹത്തോട് ഈ കാര്യങ്ങൾ പറഞ്ഞ് ശേഷം ശ്രീ സമ്മതിച്ച ശേഷമാണ് ആ സിനിമ പ്ലാൻ ചെയ്തത്.

പക്ഷെ സിനിമക്കായി എന്ത് എന്ത് ഷൂട്ട് ചെയ്താലും അതിന്റെ ഹാര്‍ഡ് ഡിസ്ക്ക് എന്റെയും ശ്രീയുടെയും കൈയ്യിലായിരിക്കണമെന്ന നിബന്ധനയുണ്ടായിരുന്നു. ഒരു ക്ലിപ്പ് പോലും എവിടെയും കൊടുക്കില്ല. മോള്‍ക്ക് 14 വയസാവുമ്പോള്‍ ഒരു ഗിഫ്റ്റായി ഇത് ഞാന്‍ കൊടുക്കും. കാരണം അവൾ അറിയണം അവൾ എങ്ങനെയാണ് ഈ ലോകത്തേക്ക് വന്നതെന്ന്, അന്ന് എന്റെ പ്രസവം വിവാദമാക്കിയ ആളുകളാണ് ഇപ്പോൾ യുട്യൂബ് ചാനലുകളിൽ കൂടി പ്രസവം ലൈവ് ആയി കാണിക്കുന്നത് എന്നും ശ്വേതാ പറയുന്നു.
അതുപോലെ ശ്രീക്ക് കുട്ടികള്‍ വേണമെന്നേയുണ്ടായിരുന്നില്ല. ഞാനാണ് നിര്‍ബന്ധിച്ചത്. ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് വേറൊരു രീതിയിലായിരുന്നു. ഞാനായിരുന്നു ഡൊമിനേറ്റ് ചെയ്തത്. എനിക്കൊരു പെണ്‍കുട്ടി വേണമെന്നുണ്ടായിരുന്നു. ഇരട്ടക്കുട്ടികളായിരുന്നുവെങ്കില്‍ കുറേക്കൂടി ഹാപ്പിയായേനെ. മൂന്ന് ഇരട്ടക്കുട്ടികളായിരുന്നുവെങ്കില്‍ നന്നായേനെ. എന്റെ ആദ്യത്തെ പ്രസവം കണ്ടതോടെ മൂപ്പര്‍ക്ക് മതിയായി. ഭാര്യയെ ഇനി വേദനിപ്പിക്കണ്ടെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം.ജീവിതത്തില്‍ എന്നെ ഏറ്റവും സപ്പോര്‍ട്ട് ചെയ്തിരുന്ന ആള് അച്ഛനായിരുന്നു. അതേപോലെ അല്ലെങ്കില്‍ അതുക്കും മേലെയാണ് ശ്രീ സപ്പോര്‍ട്ട് ചെയ്യുന്നത്. ഞാനെന്ന വ്യക്തി, അമ്മ, മകള്‍ എല്ലാത്തിനെയും ഭയങ്കരമായി റെസ്പെക്ട് ചെയ്യുന്ന ആളാണ് തന്റെ ഭർത്താവ് ശ്രീ എന്നും ശ്വേതാ പറയുന്നു.
Leave a Reply