ഇന്ന് അതൊക്കെ അവൾക്ക് ചമ്മലായി തോന്നുന്നു എങ്കിലും നാളെ അവൾ അഭിമാനിക്കും ! പതിനാറാം വയസിൽ അവൾക്ക് ഞാൻ ആ സമ്മാനം കൊടുക്കും ! ശ്വേതാ മേനോൻ !

ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്തയായ താരമാണ് നടി ശ്വേതാ മേനോൻ.  മലയാള സിനിമയിൽ നിരവധി ശ്കതമായ സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള ശ്വേത തന്റെ വ്യക്തിപരമായ നിലപാടുകൾ കൊണ്ടും ഏറെ ശ്രദ്ധ നേടിയിട്ടുള്ള ആളാണ്. കളിമണ്ണ് എന്ന ഒറ്റ സിനിമ മാത്രം മതി ശ്വേത മേനോൻ എന്ന സിനിമാ താരത്തെ പ്രേക്ഷകർക്ക് മനസിലാകാൻ. അവരുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണത്.  തന്റെ ​ഗർഭകാലവും പ്രസവവും സിനിമയാക്കിയ ഏക നടിയും ഒരുപക്ഷെ ശ്വേത മേനോൻ ആയിരിക്കും. ടെലിവിഷൻ പരിപാടികളിൽ അവതാരകയായി എത്തിയതോടെ അവർ കുടുംബ പ്രേക്ഷകർക്കും പ്രിയങ്കരിയായി മാറിയിരുന്നു.

ഇപ്പോഴും കളിമണ്ണ് സിനിമയെ കുറിച്ചും മകളെ കുറിച്ചും ശ്വേതാ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കളിമണ്ണിൽ ആ ഗാനം എന്റെ അമ്മാവൻ കൂടിയായ ഓ എൻ വി കുറുപ്പ് എഴുതിയതാണ്. നിനക്ക് ഞാൻ ഒരു ​ഗിഫ്റ്റ് തരുമെന്ന് പണ്ട് മുതൽ അദ്ദേഹം പറയുമായിരുന്നു. അതാണ് ആ പാട്ട്. ഞാൻ ഏറ്റവും ആസ്വദിച്ചതും എഞ്ചോയ് ചെയ്തതും എന്റെ ​ഗർഭകാലമാണ്.’ ‘സൊസൈറ്റിക്ക് വേണ്ടിയോ അച്ഛനും അമ്മയ്ക്കും വേണ്ടിയോ അല്ല ഞാൻ ​ഗർഭിണിയായത്. ആ സമയം വന്നുവെന്ന് എനിക്ക് തോന്നിയപ്പോൾ ഞാൻ ​ഗർഭിണിയായതാണ്.

ആ ഗാനവും അതിനെ കുറിച്ചുള്ള മനോഹരമായ കുറച്ച് നിമിഷങ്ങളും എല്ലാം ഞാൻ ഒരു ഹാർഡ് ഡിസ്കിലായി അവൾക്കു വേണ്ടി എടുത്തു വച്ചിട്ടുണ്ട്. ഒരു പതിനാറു വയസ്സാകുമ്പോൾ അതൊരു പ്രസന്റ് ആയി നിനക്കു തരുമെന്ന് അവളോട് പറഞ്ഞിട്ടുണ്ടെന്ന് ശ്വേത പറഞ്ഞു. അമ്മയും കുഞ്ഞുമായുള്ള ബന്ധം അവൾക്ക് അറിയാൻ വേണ്ടിയാണത്. ഒരു അമ്മ നൊന്തു പ്രസവിക്കുമ്പോഴുള്ള ആ ഒരു ഇമോഷൻ അവർ അറിഞ്ഞിരിക്കണം. ബന്ധങ്ങൾക്ക് മൂല്യം ഇല്ലാതെവരുന്ന ഇന്നത്തെ ഈ സമൂഹത്തിൽ അത് വളരെ ആവിശ്യമാണ്.

ഒരുപക്ഷെ മറ്റാർക്കും ലഭിക്കാത്ത വിധത്തിൽ കൊട്ടി ആഘോഷിച്ചുകൊണ്ട് ഒരു ഇന്റർനാഷണൽ ന്യൂസ് ആക്കിയിട്ടാണ് എന്റെ മകൾ ഈ ലോകത്തേക്ക് വന്നത്. ആ ഒരു വലിയ സിനിമയുടെ ഭാഗം ആയിരുന്നു മോൾ. ജനിക്കുന്നതിന് മുമ്പേ അവൾ ചർച്ചയുമായി. അതേസമയം, അതുകാരണം ജനിച്ചു പത്തുദിവസം ആകുന്നതിന് മുമ്പേ അവളുടെ പേരിൽ കേസുണ്ടായി. അവൾ അവളുടെ സ്വകാര്യത വിറ്റ് കാശ് ഉണ്ടാക്കുന്നു എന്ന് പറഞ്ഞിട്ടാണ് കേസ് വന്നത്.

ഇന്നവൾക്ക് പത്ത് വയസ്സാണ്, പലരും ലാലി ലാളിയിലെ കുട്ടിയല്ലേ എന്ന് ചോദിക്കുമ്പോൾ ഇപ്പോൾ അവള് ചമ്മലാണ്, പക്ഷെ ഇതെല്ലാം മാറി അവൾ അഭിമാനിക്കുന്ന ഒരു നിമിഷം വരും, ആ പാട്ടൊക്കെ കാണുമ്പോൾ അമ്മയുടെ വയറ്റിൽ ഞാൻ ആണ് എന്ന് അവൾ പറയും. അതൊക്കെ ഒരു മനോഹര നിമിഷമായിരുന്നുവെന്ന് ശ്വേത പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *