ഒരു രക്ഷയുമില്ല, ഉണ്ണി മുകുന്ദൻ ഹോട്ട് ആണെന്ന് ശ്വേതാ മേനോൻ ! കലക്കൻ മറുപടിയുമായി ഉണ്ണി മുകുന്ദനും !!!
മലയാള സിനിമയിലെ യുവ താരങ്ങളിൽ മുന്നിൽ നിൽക്കുന്ന താരമാണ് നടൻ ഉണ്ണി മുകുന്ദൻ. മസിൽ അളിയൻ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കും. ഉണ്ണിക്ക് നിരവധി ആരാധകരുണ്ട്, അതിൽ താരങ്ങളും താര പുത്രിമാരും ഉൾെപ്പടും. മല്ലുസിംഗ് എന്ന ചിത്രമാണ് നടന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായത്. ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം മുൻ നിര നായക പദവിലയിലേക്ക് ഉണ്ണിയും എത്തുകയായിരുന്നു. മല്ലുസിങ്ങിൽ പൃഥ്വിരാജിന് പകരക്കാരനായി എത്തുകയായിരുന്നു ഉണ്ണി.
സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ ഉണ്ണി കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധിപേരാണ് ചിത്രത്തിന് കമന്റുകൾ നൽകി രംഗത്ത് വന്നത്, അതിൽ നടി ശ്വേതാ മേനോൻ പങ്കുവെച്ച കമന്റാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഹോട്ട് എന്ന രീതിയിൽ അർദ്ധം വരുന്ന ഒരു കമന്റാണ് ശ്വേതാ ഉണ്ണിക്ക് നൽകിയത്, എന്നാൽ ഞെട്ടിച്ചത് ഉണ്ണിയുടെ മറുപടിയാണ്, ‘അതുകൊണ്ടല്ലേ ഞാൻ ബട്ടൻസ് അഴിച്ചിട്ടത്’ എന്നായിരുന്നു ഉണ്ണിയുടെ മറുപടി, ഇരുവരുടെയും കമന്റുകൾ നിമിഷം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
ജയറാമിന്റെ മകൾ മാളവിക പറഞ്ഞിരുന്നു തനിക് നായകന്മാരിൽ ഒപ്പം അഭിനയിക്കാൻ ഇഷ്ടം നടൻ ഉണ്ണി മുകുന്ദനോടൊപ്പമാണ് എന്ന്. എന്നാൽ തെന്നിത്യൻ സൂപ്പർ നായികാ അനുഷ്കയോടൊപ്പം ഭാഗമതി എന്ന ചിത്രത്തിൽ അനുഷ്‍കയുടെ നായകനായി ഉണ്ണി അഭിനയിച്ചിരുന്നു. എന്നാൽ ആ ചിത്രത്തിന് ശേഷം തനിക്ക് അവരോട് ശെരിക്കും ഇഷ്ടം തോന്നിയിരുന്നു എന്നും, താൻ അവരുടെ അത്ര വലിയ സ്റ്റാർ അല്ലാത്തതുകൊണ്ട് മാത്രമാണ് ആ ഇഷ്ടം താൻ തുറന്ന് പറയാതെ പോയതെന്നും ഉണ്ണി മുകുന്ദൻ തുറന്ന് പറഞ്ഞിരുന്നു.
കൂടാതെ തനിക്ക് തനറെ ജീവിതത്തിൽ ഒരു ഇഷ്ടം ഉണ്ടായിരുന്നു പക്ഷെ അത് തകർന്നു പോയിരുന്നു എന്നും ഉണ്ണി പരഞ്ഞിരുന്നു. മല്ലുസിംഗ് എന്ന ചിത്രം കഴിഞ്ഞതിനു ശേഷം താൻ ഒരു പത്ത് മാസത്തോളം നാട്ടിൽ നിന്നും മാറിനിൽക്കാൻ കാരണം ആ പ്രണയ തകർച്ചയായിരുന്നു. ഞാൻ എന്റെ ജീവിതത്തിൽ എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നു. വിവാഹം ചെയ്യാനും ആഗ്രഹിച്ചു. പക്ഷെ അത് നടക്കാതെ പോയി. ആ വിഷമത്തിൽ തൻ പല ദുശീലങ്ങളും തുടങ്ങിയിരുന്നു എന്നും ആ സമയത്തെ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സിനിമ തന്നെ ഉപേക്ഷിച്ചാലോ എന്ന ചിന്ത ഉണ്ടായിരുന്നുവത്രെ. മനസ്സ് വല്ലാതെ മടുത്തപ്പോള്‍ വ്രതമെടുത്ത് ശബരിമലയ്ക്ക് പോയി എന്നും ഉണ്ണി പറഞ്ഞിരുന്നു.
ആ സമയത്താണ് എന്നെ വിക്രമാദിത്യൻ ചെയ്യാൻ വേണ്ടി ലാൽജോസ് സാർ വിളിക്കുന്നത് അങ്ങനെയാണ് സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. വിക്രമാദിത്യന്‍ വീണ്ടുമൊരു ബ്രേക്ക് നല്‍കി. അതൊരു ശക്തമായ തിരിച്ചു വരവ് തന്നെയായിരുന്നു. അതിനു ശേഷമാണ് താരം കൂടുതൽ നായകനായി ചിത്രങ്ങൾ ചെയ്‌തത്.
Leave a Reply