മകൾക്ക് ഞങ്ങളുടെ സമ്പാദ്യം ഒന്നും നൽകില്ല, അത് ഞങ്ങൾക്ക് അടിച്ചുപൊളിച്ച് സുഖമായി ജീവിക്കാൻ ഉള്ളതാണ് ! അവൾക്ക് വേണ്ടത് അവൾ സമ്പാദിക്കണം ! ശ്വേതയുടെ വാക്കുകൾക്ക് കൈയടിച്ച് ആരാധകർ !

ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത താരമാണ് ശ്വേതാ മേനോൻ. അഭിനയം കൊണ്ടും വ്യകതിത്വം കൊണ്ടും ഏവർക്കും വളരെ പ്രിയങ്കരിയായ ആളുകൂടിയാണ് ശ്വേതാ. ഒരുപാട് സിനിമകൾ ഒന്നും അവർ ചെയ്തിട്ടില്ല എങ്കിൽ കൂടിയും ചെയ്ത സിനിമകൾ എല്ലാം വളരെ മികച്ചതും വിജയം നേടിയതും ആയിരുന്നു. കളിമണ്ണ് എന്ന ഒറ്റ സിനിമ മാത്രം മതി ശ്വേത മേനോൻ എന്ന സിനിമാ താരത്തെ പ്രേക്ഷകർക്ക് മനസിലാകാൻ. തന്റെ ​ഗർഭകാലവും പ്രസവവും സിനിമയാക്കിയ ഏക നടിയും ഒരുപക്ഷെ ശ്വേത മേനോൻ ആയിരിക്കും. ടെലിവിഷൻ പരിപാടികളിൽ അവതാരകയായി എത്തിയതോടെ അവർ കുടുംബ പ്രേക്ഷകർക്കും പ്രിയങ്കരിയായി മാറിയിരുന്നു.

കുടുംബ ബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ആളുകൂടിയാണ് ശ്വേതാ. പള്ളിമണിയാണ് ശ്വേതയുടെ ഏറ്റവും പുതിയ സിനിമ. നിത്യാ ദാസ്, കൈലാഷ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. ഇപ്പോഴിതാ തന്റെ ചില വിശേഷങ്ങൾ പറയുകയാണ് ശ്വേതാ. താരാപഥം എന്ന സോങ് ഇത്ര ഹിറ്റാകുമെന്ന് അന്ന് പാട്ട് ഷൂട്ട് ചെയ്യുന്ന സമയത്ത് എനിക്ക് തോന്നിയിരുന്നില്ല. ഞാൻ അഭിനയിച്ച സിനിമകളിൽ ഒട്ടുമിക്കതിൽ നിന്നും എനിക്ക് നല്ല പാട്ടുകൾ കിട്ടിയിട്ടുണ്ട് എന്നതിൽ എനിക്ക് സന്തോഷമാണ്.

കളിമണ്ണിൽ ആ ഗാനം എന്റെ അമ്മാവൻ കൂടിയായ ഓ എൻ വി കുറുപ്പ് എഴുതിയതാണ്. നിനക്ക് ഞാൻ ഒരു ​ഗിഫ്റ്റ് തരുമെന്ന് പണ്ട് മുതൽ അദ്ദേഹം പറയുമായിരുന്നു. അതാണ് ആ പാട്ട്. ഞാൻ ഏറ്റവും ആസ്വദിച്ചതും എഞ്ചോയ് ചെയ്തതും എന്റെ ​ഗർഭകാലമാണ്.’ ‘സൊസൈറ്റിക്ക് വേണ്ടിയോ അച്ഛനും അമ്മയ്ക്കും വേണ്ടിയോ അല്ല ഞാൻ ​ഗർഭിണിയായത്. ആ സമയം വന്നുവെന്ന് എനിക്ക് തോന്നിയപ്പോൾ ഞാൻ ​ഗർഭിണിയായതാണ്. ​ഗർഭകാലം മാത്രമല്ല കുഞ്ഞ് പിറന്ന ശേഷമുള്ള ഓരോ നിമിഷവും ഞാൻ എഞ്ചോയ് ചെയ്തു.

എന്റെ മകൾ ഇപ്പോൾ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. ആള് ഭയങ്കര സാധനമാണ്, അവര് അച്ഛനും മകളും ഒറ്റ കെട്ടാണ്, മറ്റൊരാൾക്ക് വേണ്ടി നമ്മൾ ഒരിക്കലും ഗർഭിണി ആകരുത്, നിങ്ങളുടെ മനസും ശരീരവും അതിന് എപ്പോൾ പാകപ്പെടുന്നോ അപ്പോൾ വേണം ഒരു കുഞ്ഞിന് ജന്മം നൽകാൻ. നമ്മൾ പൊതുവെ മറ്റുള്ളവർക്ക് വേണ്ടി ജീവിതം ജീവിച്ചു തീർക്കുന്നവരാണ്. അതുകൊണ്ട് തന്നെ ജീവിതം ആസ്വദിക്കാതെ പോകുന്നു. നമ്മൾ ആദ്യം നമ്മളെ സ്നേഹിക്കണം. നമുക്ക് വേണ്ടി ജീവിക്കണം. ഇനി വരുന്ന തലമുറ എങ്കിലും അങ്ങനെ ആകണം.

എന്റെ മകളോട് ഞാൻ പറഞ്ഞിട്ടുണ്ട് ഞാൻ നിനക്ക് വിദ്യാഭ്യാസം മാത്രം തരും സമ്പാദ്യമോ സ്വത്തോ തരില്ലെന്ന് അവളോട് ഞാൻ പറഞ്ഞിട്ടുണ്ട്. അത് ഞാനും ഭർത്താവും കൂടി ഇവിടെ തന്നെ പൊടിച്ച് തീർക്കും. മകളെ പറക്കാൻ അനുവദിച്ചാലെ എന്തെങ്കിലും നേടണമെന്ന് അവൾക്ക് തോന്നു എന്നും ശ്വേതാ പറയുന്നു. നമ്മൾ നമ്മുടെ ആരോഗ്യവും ആയുസും മക്കൾക്ക് വേണ്ടി ചിലവാക്കിയിട്ട്, അവശ സമയത്ത് ഈ മക്കളിൽ എത്ര പേര് അവരെ സംപ്രക്ഷിക്കുനുണ്ട്.. അറിവും ആരോഗ്യവും അവർക്ക് നൽകുക നിനക്ക് വേണ്ടത് നീ തന്നെ കണ്ടെത്താൻ പറയുക. ശ്വേതയുടെ ഈ വാക്കുകൾക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *