സിനിമയിൽ എനിക്ക് പലരോടും യഥാർഥത്തിൽ ക്രെഷ് തോന്നിയിട്ടുണ്ട് ! ശ്വേത മേനോൻ തുറന്ന് പറയുന്നു !!
മലയാള സിനിമ ലോകത്ത് വളരെ പ്രശസ്തയായ അഭിനേത്രിയാണ് ശ്വേതാ മേനോൻ. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നാരായണകുട്ടി,ശാരതാമേനോൻ ദമ്പതികളുടെ മകളായി ചാണ്ഡിഗഡിലാണ് ശ്വേത ജനിച്ചത്. നടിയുടെ അച്ഛന് ഇന്ത്യൻ വ്യോമസേനയിലായിരുന്നു ജോലി. താരം വളരെ പ്രശസ്തയായ ഒരു മോഡലും കൂടിയാണ്. 1994 ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനം നടി നേടിയിരുന്നു. ബോളിവുഡിൽ നായികയായി തിളങ്ങി നിന്ന ശ്വേത 1991 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം അനശ്വരം എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്ത് ചുവട് വെക്കുന്നത്. ആദ്യ കാലത്ത് മലയാള സിനിമയിൽ തിളങ്ങാൻ സാധിച്ചില്ല എങ്കിലും ഏറെ നാളത്തെ ഇടവേളക്ക് ശേഷം വളരെ ശക്തമായ തിരിച്ചു വരവാണ്, മലയാള സിനിമയിലേക്ക് നടത്തിയത്. 2011 ൽ താരത്തിന് മികച്ച നടിക്കുള്ള കേരള സംസഥാന അവാർഡും സ്വന്തമാക്കിയ ആളാണ് ശ്വേത മേനോൻ.
ആദ്യമൊരു വിവാഹം കഴിച്ചിരുന്നു, ബോബി ബോസ്ലയുമായി, പക്ഷെ വിവാഹ ശേഷം അയാളുടെ സ്വഭാവത്തിൽ മോശമായി പലതും കണ്ടതോടെ ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ശേഷം 2011 ൽ തൃശൂർ സ്വദേശിയും മുംബൈയിൽ ബിസ്സിനസ്സുകാരനുമായ ശ്രീവൽസമേനോനുമായി വിവാഹിതയായി. സബൈന എന്നൊരു മകളുമുണ്ട്. ഇന്ത്യയിലെ മിക്ക ഭാഷകളിലും അഭിനയിച്ച ശ്വേതാ ഇപ്പോൾ പറയുന്നത് തനറെയൊപ്പം അഭിനയിച്ച ചില നടന്മാരോട് തനിക്ക് ക്രെഷ് തോന്നിയിട്ടുണ്ട് എന്നാണ് നടി തുറന്ന് പറയുന്നത്.
അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് നടി ഈ തുറന്ന് പറച്ചിൽ നടത്തിയിരിക്കുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്. തനറെ ജീവിതത്തിൽ താൻ പ്രാധാന്യം നൽകുന്നത് മൂന്ന് കാര്യങ്ങൾക്കാണ്, കുടുംബം, ആരോഗ്യം, സമ്പത്ത്. അതുകൊണ്ടു തന്നെ താൻ പണത്തിനു വേണ്ടി ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ ചില ചിത്രങ്ങൾ ചെയ്ത് കഴിഞ്ഞ് അത് വേണ്ടായിരുന്നു എന്ന് തനിക്ക് തോന്നിയിരുന്നു എന്നും നടി പറയുന്നു. അതുപോലെ തന്നെ കുടുബവും പണവും ഉണ്ടായിട്ട് കാര്യമില്ല ആരോഗ്യം പോയാൽ പിന്നെ നന്നായി ജീവിക്കാൻ സാധിക്കില്ല എന്നും ശ്വേതാ പറയുന്നു.
കൂടാതെ താനൊരു വികാര ജീവി ആയതുകൊണ്ടും തന്റെയൊപ്പം അഭിനയിച്ച പല സിനിമ താരങ്ങളൊടും തനിക്ക് ക്രെഷ് തോന്നിയുട്ടുണ്ട് എന്നും ശ്വേത മേനോൻ തുറന്ന് പറയുന്നു. മോഡലിംഗ് ചെയ്യുന്ന സമയത്ത് ശ്വേതാ കാമസൂത്രയുടെ പരസ്യ ചിത്രത്തിൽ അഭിനയിച്ചത് അന്ന് ഏറെ വിവാദങ്ങൾ ശ്രിഷ്ട്ടിച്ചിരുന്നു. പക്ഷെ ആ പരസ്യ ചിത്രത്തോടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴും അഭിനയ മേഖലയിൽ വളരെ സജീവമാണ് താരം. ശക്തമായ തുറന്ന് പറച്ചിലുകൾ കൊണ്ടും ഉറച്ച നിലപാടുകൾ കൊണ്ടും ശ്വേത എന്നും ആരാധകരെ ഞെട്ടിച്ചിരുന്നു. മികച്ചൊരു നടിയെന്ന പോലെ അവർ വളരെ കഴിവുള്ള ഒരു അവതാരകൂടിയാണ്.
Leave a Reply