എന്റെ രാജ്യത്തെ ഓർത്ത് എനിക്ക് അഭിമാനം ! ആദ്യം നമ്മുടെ ദ്വീപുകൾ ആസ്വദിക്കൂ, ശേഷം വിദേശ രാജ്യങ്ങളിലേക്ക് പോകാം ! പ്രതികരണം അറിയിച്ച് ശ്വേതാ മേനോൻ !

ഇന്ത്യൻ സിനിമ അറിയപ്പെടുന്ന ആരാധിക്കുന്ന നടിയാണ് ശ്വേതാ മേനോൻ. ഇപ്പോഴിതാ ലക്ഷദ്വീപ് വിഷയത്തിൽ തന്റെ പ്രതികരണം പങ്കുവെച്ചിരിക്കുകയാണ് ശ്വേതാ, സമൂഹ മാധ്യമത്തിൽ നടി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, വസുധൈവ കുടുംബത്തിൽ വിശ്വസിക്കുന്നു. ലോകത്തെ ഒന്നായി കാണാനാണ് ഭാരതം പഠിപ്പിക്കുന്നത്. എന്റെ രാജ്യം വൈകാരികമായ ഇടമാണ്. ഒരു സൈനികന്റെ മകളെന്ന നിലയിൽ ഞാൻ എന്റെ രാജ്യത്തെ ഓർത്ത് അഭിമാനം കൊള്ളുന്നു. നിങ്ങൾ എത്രത്തോളം അപമാനിച്ചാലും ഞങ്ങളുടെ ടൂറിസം രംഗമുയരും. ലക്ഷദ്വീപും ആൻഡമാനും രാജ്യത്തെ മറ്റിടങ്ങളും കണ്ട് തീർത്തതിന് ശേഷം നമുക്ക് വിദേശ രാജ്യങ്ങൾ കാണാം. ഇന്ത്യയിലെ ദ്വീപുകൾ കാണാനും ആസ്വദിക്കാനും നമ്മുടെ പ്രദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്, എന്നും ശ്വേതാ കുറിച്ചു.

ഉണ്ണി മുകുന്ദനും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് ഇങ്ങനെ, എന്റെ ലിസ്റ്റിലേക്ക് ഞാൻ ലക്ഷദ്വീപിലെ ആഡ് ചെയ്തിട്ടുണ്ട്, ഞാൻ ആദ്യം പോകുന്നത് അവിടേക്കായിരിക്കുമെന്നും എന്നാണ് കുറിച്ചത്. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ലക്ഷദ്വീപിന്‍റെ മനോഹാരിതയും ശാന്തതയും പ്രധാനമന്ത്രി ആസ്വദിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. സ്നോര്‍കെല്ലിംഗ് ചെയ്യുന്നതിന്‍റെയും ബീച്ചിലിരുന്ന് ദ്വീപിന്‍റെ സൗന്ദര്യം ആസ്വദിക്കുന്നതിന്‍റെയും ചിത്രങ്ങളാണ് അദ്ദേഹം എക്സിൽ പങ്കുവെച്ചിരുന്നു.

ഒപ്പം അദ്ദേഹം ഈ മനോഹാരിത കണ്ടറിയാൻ എല്ലാവരെയും അവിടേക്ക് വിളിച്ചിരുന്നു. എന്നാൽ ഇത് മാലിദ്വീപിന്റെ ടൂറിസത്തെ തകർക്കാനായാണ് പ്രധാനമന്ത്രി സഞ്ചാരികളെ ലക്ഷദ്വീപിലേക്ക് ക്ഷണിച്ചതെന്നായിരുന്നു മാലി മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ ആരോപണം. കൂടുതൽ ഗുരുതരമായ അധിക്ഷേപങ്ങൾ നടത്തിയത് മന്ത്രി മറിയം ഷിയുനയായിരുന്നു. മോദി കോമാളിയാണെന്നും ഇസ്രായേലിന്റെ കയ്യിലെ പാവയാണെന്നുമായിരുന്നു മറിയം ഷിയുന ട്വീറ്റ് ചെയ്തതത്. പിന്നാലെ സംഭവം വിവാദമായതോടെ അവർ ട്വീറ്റ് പിൻവലിച്ചിരുന്നു. പിന്നാലെ നരേന്ദ്രമോദിയെയും ഇന്ത്യയെയും അപകീർത്തിച്ച മൂന്ന് മന്ത്രിമാരെ മാലിദ്വീപ് സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നിരുന്നാലും സ്മൂഹ മാധ്യമങ്ങൾ വഴി ഇപ്പോഴും രണ്ടു രാജ്യവും പോര്വിളികൾ നടത്തുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *