
ഞമ്മളിടുമ്പം ബർമൂഡാ.. ഇങ്ങളിട്ടാൽ കീറിയ കോണകം ! എന്നെ എവിടെ നിന്ന് മാറ്റി നിർത്തിയാലും എന്റെ അഭിപ്രായങ്ങൾ ഞാൻ തുറന്ന് പറയും ! ഹരീഷ് പേരടി !
ഒരു നടൻ എന്നതിലുപരി തന്റെ അഭിപ്രായങ്ങൾ വളരെ ശക്തമായി തുറന്ന് പറയുന്ന ആളുകൂടിയാണ് നടൻ ഹരീഷ് പേരടി. എന്നാൽ മുഖ്യമന്ത്രിയെയും ഇടത് പക്ഷത്തേയും സമൂഹ മാധ്യമങ്ങളിൽ കൂടി അധിക്ഷേപിക്കുന്നു എന്ന കാരണത്താലാൽ കോഴിക്കോട് നടക്കാനിരുന്ന കാലാ സാഹിത്യ പരിപാടിയിൽ നിന്നും ഹരീഷ് പേരടിക്ക് ഏർപ്പെടുത്തി അദ്ദേഹത്തെ സർക്കർ ഒഴിവാക്കുക ആയിരുന്നു, ഈ നിലപാടിനെതിരെ ഹരീഷ് വീണ്ടും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.
എവിടെ നിന്നെല്ലാം തന്നെ മാറ്റി നിർത്തിയാലും പറയേണ്ടത് താൻ പറയുക തന്നെ ചെയ്യും എന്നാണ് ഹരീഷ് പറയുന്നത്. എന്താണ് വൈരുദ്ധ്യാത്മക ഭൗതിക കോമാളിത്തരം എന്ന പഠിക്കാത്ത തലമുറക്കായി സമർപ്പിക്കുന്നു… ഇതാണ് വൈരുദ്ധ്യാത്മക കള്ളത്തരം. പച്ച മലയാളത്തിൽ പറഞ്ഞാൽ ഞമ്മളിടുമ്പം ബർമൂഡാ.. ഇങ്ങളിട്ടാൽ കീറിയ കോണകം…എന്തായാലും സഖാവിന്റെ ഈ പ്രസ്താവന പുകസ നേതൃത്വം നൂറ് തവണ കോപ്പിയെഴുതി പഠിക്കുന്നത് നല്ലതാണ്… എന്നാലും നേരം വെളുക്കാനുള്ള സാധ്യത കുറവാണ് …വിജയൻമാഷിന്റെ ഓർമ്മ ദിനമായതുകൊണ്ട് ആ വലിയ മനുഷ്യന്റെ വാക്കുകൾ കൂടി പങ്കുവെക്കുന്നു, ഇരയായി ഉടുപ്പിട്ട് അഭിനയിക്കുകയാണ് ഇര പിടിക്കുവാനുള്ള പുതിയ തന്ത്രം.

ആലയില്‍ കടക്കാനും, ആടുകളെ നയിക്കാനും ഇതും ഒരു തന്ത്രമാണെന്ന് പഴമക്കാരും അറിഞ്ഞിരുന്നു. ആദാമിന്റെ സന്തതി പരമ്പരയില്‍ ഈ തന്ത്രം ഇപ്പോഴും ഫലിക്കാതിരിക്കുന്നില്ല. അതുകൊണ്ട് ഒരാശയത്തെ നശിപ്പിക്കുവാന്‍ അതേ ഇനത്തില്‍പ്പെട്ട സൂക്ഷ്മജീവികളെ നിയോഗിക്കാം. രാസായുധങ്ങളെക്കാള് മെച്ചം ജൈവായുധങ്ങളാണ്.” .എന്നാണ് ഹരീഷ് പേരടി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ഒപ്പം എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഫാസിസ്റ്റ് രീതി, ന്യൂസ് ക്ലിക്കിനെതിരെയുള്ള ഡൽഹി പോലീസിന്റെ നടപടി പുനഃപരിശോധിക്കണം എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ചിത്രവും ഹരീഷ് പങ്കുവെച്ചിട്ടുണ്ട്.
Leave a Reply