
കണ്ണട വേണമെങ്കിൽ ആയിക്കോട്ടെ, അത് പക്ഷെ, കാശ് സ്വന്തം പോക്കറ്റിൽ നിന്നും എടുക്കാൻ വയ്യാതെ പാവങ്ങളുടെ പിച്ചച്ചട്ടിയിൽ നിന്നും കയ്യിട്ട് വാരി തന്നെ കണ്ണട വാങ്ങണം ! കുറിപ്പുമായി അഞ്ജു പാർവതി !
ഇപ്പോൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായ ഒന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ദോ ആർ ബിന്ദുവിന്റെ കണ്ണട വിഷയം. സംസ്ഥാനം ഇത്രയും കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സമയത്ത് മന്ത്രി ബിന്ദുവിന് കണ്ണട വാങ്ങിയ ഇനത്തിൽ ഖജനാവിൽനിന്ന് 30,500 രൂപ അനുവദിച്ച് ധനവകുപ്പിന്റെ ഉത്തരവ് വന്നതാണ് ഇപ്പോൾ കൂടുതൽ വിവാദങ്ങൾക്ക് കാരണമായത്. ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. മന്ത്രിയെ രൂക്ഷമായി വിമര്ശിച്ചുകൊണ്ടാണ് അവർ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
അഞ്ജു പാർവതിയുടെ കുറിപ്പ് ഇങ്ങനെ, ജനങ്ങളുടെ ചോരയും നീരും ഊറ്റിയെടുത്തു സ്വന്തം പള്ള നിറയ്ക്കുന്ന ഒരേ ഒരു ഭരണവർഗ്ഗം -അതാണ് പിണറായി സഖാവ് നയിക്കുന്ന തിരുട്ട് ഭരണം!!വിലകൂടിയ ബ്രാൻഡഡ് കണ്ണടയോ അടിവസ്ത്രമോ ഒക്കെ ധരിക്കുന്നത് ഓരോരുത്തരുടെ ഇഷ്ടം, അവരുടെ ചോയ്സ് പക്ഷേ അതിനെ ചോദ്യം ചെയ്യേണ്ടി വരുന്നത് കഴുതകൾ ആയ പൊതുജനത്തെ ഊറ്റിയ, അവരുടെ വിയർപ്പ് വിറ്റ കാശ് കൊണ്ട് ദേ ഇമ്മാതിരി മൂന്നാം കിട പ്രൌഢി കാണിക്കുമ്പോൾ..

അവിടെയാണ് പൊതുജനം ചോദിക്കുന്നത് ഇതിനേക്കാൾ ഭേദം നിങ്ങളുടെ സ്വന്തം ദത്തൻ ഉപദേശി മാപ്രകളോട് പറഞ്ഞ ആ തൊഴിലെടുത്ത് അര ലക്ഷത്തിന്റെ കണ്ണടയോ അടിപാവാടയോ വാങ്ങി കൂടയോ എന്ന് മാസം നാല് ലക്ഷത്തിലധികം വരുമാനം ഉള്ള മന്ത്രി കൊച്ചമ്മയ്ക്ക് എവിടെ പോയാലും കണ്ണിന് മീതെ ചുമന്നോണ്ട് നടക്കാൻ കണ്ണട വേണമത്രേ, ആയിക്കോട്ടെ നോ പ്രോബ്ലം.. പക്ഷേ കാശ് സ്വന്തം പോക്കറ്റിൽ നിന്നും എടുക്കാൻ വയ്യാതെ പാവങ്ങളുടെ പിച്ചച്ചട്ടിയിൽ നിന്നും കയ്യിട്ട് വാരി തന്നെ കണ്ണട വാങ്ങണം.
അപ്പോൾ വായിൽ പഴം തിരുകി മിണ്ടാതെയിരിക്കാൻ എല്ലാവരും പട്ടേലരുടെ സെന്റ് മണക്കുന്ന തൊമ്മി ( കമ്മി) കൂട്ടം അല്ലല്ലോ. അത് കൊണ്ട് ചോദിക്കുകയാണ് ലേശം ഉളുപ്പ് ബാക്കിയുണ്ടോ മാഡം എന്ന്, മുണ്ടു മുറുക്കിയുടുക്കാൻ ആവർത്തിച്ചു പറയുന്ന ധനകാര്യ മന്ത്രിയും കേന്ദ്ര ധൂർത്ത് മാത്രം കാണുന്ന ജുബ്ബയിട്ട സഖാവ് ആഡം സ്മിത്തും ഒന്നും ഈ ലൂട്ടിങ്ങ് കൊക്കോ പുഴുക്കളെ കുറിച്ച് ഒന്നും മിണ്ടില്ല. പുര കത്തുമ്പോൾ വാഴവെട്ടുക, കത്തുന്ന പുരയിൽ നിന്നും കഴുക്കോൽ ഊരുക തുടങ്ങിയ കലാപരിപാടികൾ അധികാരത്തിൽ കയറിയ നാൾ മുതൽ ചെയ്ത് ചെയ്ത് നിലവിൽ കേരളം നശിച്ച് നാറാണക്കല്ലായി.. എന്നും അഞ്ജു പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
Leave a Reply