അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ നെടു നീളൻ ലേബൽ നെറ്റിയിൽ ഒട്ടിച്ചു നടക്കുന്ന സഖാവ് സി എൻ മോഹനന്റെ മകൾ. ബൂർഷ്വാസികളുടെ നാട്ടിൽ പഠിച്ചിറങ്ങുന്നതാണ് ഒന്നാമത്തെ ചിത്രം ! അഞ്ജു പാർവതി !

ആദ്യപിക്കയും മാധ്യമ പ്രവർത്തകയുമായ അഞ്ജു പാർവതി പ്രവീഷ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന വിമർശന കുറിപ്പുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ അവർ ലണ്ടനിലെ യോർക് സർവകലാശാലയിൽ മകളെ പഠിക്കാൻ അയച്ച സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനെ വിമർശിച്ച് പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. ലണ്ടനിൽ മകളുടെ ബിരുദദാനച്ചടങ്ങിൽ കോട്ടും സ്യൂട്ടും ഇട്ടു പങ്കെടുത്ത മോഹനൻ ആ ചിത്രം സമൂഹമാധ്യമത്തിൽ ഇതിനോടകം വലിയ ചർച്ചചെയ്യപെടുന്നുണ്ട്.

അഞ്ജു പാർവതിയുടെ വാക്കുകൾ ഇങ്ങനെ..അജ ഗജാന്തരം.. ചിത്രം 1.. ജോലിയും കൂലിയും ഒന്നും രേഖകളിൽ കാണിക്കാൻ ഇല്ലാത്ത, അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ നെടു നീളൻ ലേബൽ നെറ്റിയിൽ ഒട്ടിച്ചു നടക്കുന്ന പാർട്ടിയുടെ വിയർപ്പിന്റെ അസ്കിത ഉള്ള സഖാവ് സഖാവ് സി എൻ മോഹനന്റെ മകൾ. ബൂർഷ്വാസികളുടെ നാട്ടിൽ, ബൂർഷ്വാ സർവ്വകലാശാലയിൽ, ബൂർഷ്വാസികൾക്ക് മാത്രം പഠിക്കുവാൻ കഴിയുന്ന കോഴ്സ് എടുത്ത് പഠിച്ചു ബിരുദം സമ്പാദിച്ചിരിക്കുന്നു.

തന്റെ  മകൾ ബിരുദം നേടിയത് കാണുവാൻ തൊഴിലാളി വർഗ്ഗ നേതാവ് കുടുംബ സമേതം ഇംഗ്ലണ്ടിലേയ്ക്ക് പറന്നിറങ്ങി ആ കാഴ്ച്ച കണ്ട് പുളകിതനായി നാല് ജൈവ ബിപ്ലവ അഭിവാദ്യങ്ങൾ അർപ്പിച്ചിട്ട് ഇങ്ങനെ പറഞ്ഞു.. കേരളാവിലെ അടിമ കമ്മിക്കൂട്ടങ്ങൾ ഉള്ളിടത്തോളം എനക്കും എന്നെ പോലുള്ള രാജകിങ്കരന്മാർക്കും രായാവിനും പരമ സുഖം കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി..

ഇനി ചിത്രം 2.. ചടയമംഗലം പോ,ലീ,സ് സ്റ്റേ,ഷ,നിൽ കേ,സു,ള്ള കുട്ടി സഖാത്തിയുടെ ജയിലിലേയ്ക്കുള്ള പോക്ക്. വാർത്ത അറിഞ്ഞു കരഞ്ഞു തളർന്നു നിലവിളിച്ച പാവം അച്ഛനും അമ്മയും പുറത്ത് ജയിൽ വളപ്പിനുള്ളിലെ നൊമ്പര കാഴ്ചയായി. ചൊല്ലി കൊടുത്ത നെറികെട്ട വിപ്ലവസൂക്തങ്ങൾ കേട്ട് വിപ്ലവം വലിയ സംഭവം ആണെന്ന് ധരിച്ചു ഗവർണ്ണർക്കെതിരെ ആഞ്ഞാഞ്ഞു പ്രതിഷേധിച്ചു. ഫലമോ നല്ല സൊയമ്പൻ 124 വകുപ്പ്. കേ,സ്, കോ,ട,തി, കോ,ട,തി, കേ,സ് ഇങ്ങനെ കുറെ വർഷങ്ങൾ കയറി ഇറങ്ങി ജീവിതം കോഞ്ഞാട്ട ആവുമ്പോൾ സ്വയം തിരിച്ചറിയും തങ്ങളൊക്കെ ജീവിച്ചിരിക്കുന്ന മറ്റൊരു പുസ്പൻ ലൈറ്റ് വേർഷൻ ആണെന്ന്..

അപ്പോഴേക്കും യോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം എടുത്ത വീര സഖാക്കന്മാരുടെ മക്കളൊക്കെ ഏറ്റവും ഉന്നത നിലയിൽ ജീവിതം ആർഭാടമാക്കി, ആഘോഷമാക്കി യൂറോപ്പിലെ ഹൈ പ്രൊഫൈൽ വില്ലകളിൽ അർമാദിച്ചു ജീവിക്കും, ഇതുങ്ങളോ പാസ്പോർട്ടിനു പോലും അപേക്ഷിക്കാൻ പറ്റാതെ, ഉന്നത പഠനത്തിനൊന്നും പോവാൻ സ്കോപ്പ് ഇല്ലാതെ 24 മണിക്കൂറും ഏതെങ്കിലും ക്യാപ്‌സ്യൂൾ വിഴുങ്ങി തേരാ പാരാ മെഴുകി നടക്കുക ആയിരിക്കും.. ഇതാണ് കമ്മിസം അഥവാ കമ്മൂഞ്ചിസം.. എന്നും അഞ്ജു പാർവതി കുറിച്ചു ..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *