കേന്ദ്രം കൊടുക്കുന്ന അരിയുടെ പേര് “ഭാരത് റൈസ് “ആണെന്ന് അറിഞ്ഞപ്പോൾ അത് കേരളാവിലെ സഖാക്കളുടെ തൊണ്ടയിൽ നിന്ന് താഴോട്ട് പോകുമോ എന്ന സംശയം ! കുറിപ്പ് !

അധ്യാപികയും മാധ്യമ പ്രവർത്തകയും സാമൂഹ്യ പ്രവർത്തകയുമായി അഞ്ജു പാർവതി തന്റെ തുറന്ന അഭിപ്രായങ്ങൾ സമൂഹ മാധ്യമം വഴി പങ്കുവെക്കാറുണ്ട്, അത് പലപ്പോഴും സർക്കാരിനെ വിമർശിച്ച് ഉള്ളത് തന്നെയാണ്, ഇപ്പോഴിതാ അത്തരത്തിൽ അവർ പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. കേന്ദ്രം കൊടുക്കുന്ന അരിയുടെ പേര് “ഭാരത് റൈസ് “ആണെന്ന് അറിഞ്ഞപ്പോൾ അത് കേരളാവിലെ സഖാക്കളുടെ തൊണ്ടയിൽ നിന്ന് താഴോട്ട് പോകുമോ എന്ന സന്ദേഹത്തിൽ ഇരിക്കുന്ന ബിപ്ലവ സിംഗം കുമാര പിള്ള സേർ എന്നാണ് കുറിച്ചത്.

അതുമാത്രമല്ല കഴിഞ്ഞ ദിവസം നവകേരള യാത്രയുടെ സുരക്ഷക്ക് നിയോഗിച്ച 1000 പോലീസ് ഉദ്യോഗസ്ഥർക്ക് മികച്ച സേവനത്തിനുള്ള ഗുഡ് സർവീസ് നൽകി ആദരിക്കുന്നു എന്ന വാർത്തയെ പരിഹസിച്ചുകൊണ്ടും ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു, വാക്കുകൾ ഇങ്ങനെ, കേപ്റ്റന്റെ കയ്യിൽ നിന്നും മികച്ച ഗുണ്ടാ എൻട്രി സർവ്വീസ് കം ജീവൻ രക്ഷാപതക് വാങ്ങാൻ നടുറോഡിൽ നിരന്നു നില്ക്കുന്ന ഡിഫി പോരാളികൾ ആയ സഖാവ് വെട്ടേഷ്, സഖാവ് കുത്തേഷ്, സഖാവ് ബോംബേഷ്, സഖാവ് വടിയേഷ്‌, സഖാവ് എറിയേഷ് തുടങ്ങിയവർ.. എന്നായിരുന്നു.

അതുപോലെ തന്നെ അവർ അയോധ്യയെ കുറിച്ചും ഒരു കുറിപ്പ് പങ്കുച്ചിട്ടുണ്ട്, വാക്കുകൾ ഇങ്ങനെ, രത്നാകരൻ എന്ന വനവേടന്റെ തൂലികത്തുമ്പിൽ പിറന്ന ആദികാവ്യത്തിന്റെ സാകേതഭൂമി അയോധ്യ. അവിടുത്തെ ഒരു മണൽത്തരി പോലും ഉരുവിടുന്ന നാമം – ശ്രീരാമൻ!! ഉത്കൃഷ്ടവും ഉന്നതവുമായ ശ്രീരാമനെന്ന മനുഷ്യ മഹാമാതൃകയെ രാമായണം എന്ന ഇതിഹാസത്തിലൂടെ നമ്മുടെ സംസ്കൃതിക്ക് നല്കിയ രത്നാകരൻ എന്ന മഹാഋഷി വാത്മീകി.

ഏകദേശം 492 വർഷങ്ങൾക്ക് ശേഷം മറ്റൊരു ശ്രീരാമ പട്ടാഭിഷേകത്തിനുള്ള ഒരുക്കമായി. സ്വർണമയിയായ സാകേത ഭൂമിയിൽ നിന്ന് രാവും പകലും ഉടനീളം രാമമന്ത്രമുയരുകയായി!! കോടികണക്കിന് ഭാരതമക്കളുടെ, രാമഭക്തന്മാരുടെ ചുണ്ടിൽ നിന്നും കാലങ്ങളായി മുഴങ്ങിയ അതേ താരക മന്ത്രം അയോദ്ധ്യയിൽ നിന്നും അലയടിക്കുകയായി. ഗിരികളും സരിത്തുകളും ഭൂമിയില്‍ ഉള്ളിടത്തോളം കാലം അങ്ങയാല്‍ വിരചിതമായ രാമകഥ ലോകങ്ങളില്‍ പ്രചരിക്കും” എന്നാണല്ലോ രാമായണ കാവ്യരചനക്ക് മുന്നെ വാല്മീകി മഹര്‍ഷിക്ക് ശ്രീ ബ്രഹ്മദേവനില്‍ നിന്നും കിട്ടിയ അനുഗ്രഹാശിസ്സുകള്‍.

ആ അ,നു,ഗ്രഹം അക്ഷരംപ്രതി ഇന്നും സംഭവ്യമാകുന്നുവെന്നതാണ് ഈ ഇതിഹാസത്തിന്റെ സത്യം. അങ്ങനെ വരുമ്പോൾ ആ ഋഷിയുടെ പേരല്ലാതെ മറ്റെന്താണ് അയോദ്ധ്യയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നൽകേണ്ടത് എന്നും അഞ്ജു കുറിക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *