
പാതിവഴിയിൽ നിന്നു പോയ പഠനം തുടരുവാനായി പത്താംക്ലാസ് തുല്യത ക്ലാസിന് ഇന്ദ്രൻസ് ചേർന്ന് ഇന്ദ്രൻസ് ! ദേശിയ അവാർഡ് വാങ്ങിയാലും അറിവിന്റെ വില അതൊന്ന് വേറെ തന്നെയാണ് ! കൈയ്യടിച്ച് ആരാധകർ !
മലയാള സിനിമ ലോകത്തിന് തന്നെ അഭിമാനമായി മാറിക്കൊണ്ടിരിക്കുന്ന ആളാണ് ഇന്ദ്രൻസ്. തന്റെ അഭിനയം കൊണ്ടും വ്യക്തിത്വം കൊണ്ടും അദ്ദേഹം ഏവർക്കും വളരെ പ്രിയങ്കരനാണ്. ആദ്യം കാലം കോമഡി വേഷങ്ങളിൽ മാത്രം ഒതുങ്ങി പോയ ഇന്ദ്രൻസ് ഇപ്പോൾ ശക്തമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത് ദേശിയ പുരസ്കാരത്തിന്റെ വരെ നിറവിൽ നിൽക്കുകയാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വളരെ പ്രധാനമായ ഒരു കാര്യത്തിന് അദ്ദേഹം തുടക്കം കുറിച്ചിരിക്കുകയാണ്. ജീവിത പ്രാരാബ്ദങ്ങളാൽ തനിക്ക് നേടാൻ സാധിക്കാത്ത പോയ ഒരു കാര്യം നേടിയെടുക്കുവാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം.
തന്റെ ജീവിതത്തിന്റെ പ്രാരാബ്ധം കാരണം പാതിവഴിയിൽ നിന്ന് പോയ തന്റെ പഠനം വീണ്ടും തുടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് ഇന്ദ്രൻസ്. പഠനം തുടരുവാനായി പത്താംക്ലാസ് തുല്യത ക്ലാസിന് ചേർന്നിരിക്കുകയാണ് ഇപ്പോൾ അദ്ദേഹം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹൈസ്കൂളിൽ എല്ലാ ഞായറാഴ്ചയും ക്ലാസ് ഉണ്ടാകും. ഇന്ദ്രൻസിനെ ഇനി 10 മാസത്തെ പഠന കാലം. നാലാം ക്ലാസിൽ പഠിത്തം അവസാനിപ്പിച്ച ആളാണ് നടൻ.

താൻ അഭിനയത്തിൽ ഒരു പാട് പ്രശംസകൾ നേടിയെങ്കിലും അറിവിന്റെ കാര്യത്തിൽ എപ്പോഴും ഒരുപടി പിന്നിൽ ആയിരുന്നു. നടനെന്ന നിലയില്‍ അംഗീകാരം കിട്ടിയപ്പോഴും പഠിക്കാത്തതിന്റെ കുറ്റബോധം മനസിലുണ്ടായിരുന്നു അതുകൊണ്ട് തന്നെ പല ഇടങ്ങളിലും താൻ പിറകിലേക്ക് മാറിയിട്ടുണ്ട് എന്നും ആ പേടി ഇല്ലാതാക്കാനുള്ള ഒരു ശ്രമം കൂടിയാണ്, എന്നെ സമാധാനിപ്പിക്കാനായെങ്കിലും എനിക്കു പഠിച്ചേ തീരൂ എന്നാണ് ഇന്ദ്രൻസ് പുതിയ ദൗത്യത്തെ കുറിച്ച് സംസാരിച്ചപ്പോൾ പറഞ്ഞത്.
അതുപോലെ തന്നെ താൻ പഠനത്തിൽ മോശമായത് കൊണ്ടല്ല പഠിത്തം മുടക്കിയത് എന്നും അന്നത്തെ തന്റെ കുടുംബത്തിന്റെ അവസ്ഥ വളരെ മോശമായിരുന്നു. സ്കൂളിൽ പോകുവാനായി വസ്ത്രങ്ങളും പുസ്തകവും ഇല്ലാത്ത അവസ്ഥ വന്നപ്പോഴാണ് സ്കൂൾ വിദ്യാഭ്യാസം നിർത്തി തയ്യൽ ജോലിയിലേക്ക് താൻ തിരഞ്ഞതെന്ന് ഇന്ദ്രൻസ് പറഞ്ഞിട്ടുണ്ട്. എന്നാൽ വായനാശീലം ജീവിതത്തിലുടനീളം തുടർന്നു. അതുകൊണ്ട് കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചതും അത് വലിയ മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാക്കി എന്നും ഇന്ദ്രൻസ് പറയുന്നു. നാലാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചയാളാണ് ഇന്ദ്രന്‍സ്. തിരുവനന്തപുരം കുമാരപുരം സ്കൂളിലാണ് പ്രഥമിക വിദ്യാഭ്യാസം ഇന്ദ്രന്‍സ് പൂര്‍ത്തിയാക്കിയത്. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് എത്തുന്നത്.
Leave a Reply