
നല്ലൊരു മനുഷ്യനാണ്, നമുക്ക് എന്ത് ആവിശ്യമുടെങ്കിലും കഴിയുമെങ്കിൽ അദ്ദേഹം അത് നടത്തി തന്നിരിക്കും ! അദ്ദേഹത്തിനെതിരെ അങ്ങനെ ഒരു ആരോപണം വേണ്ടിയിരുന്നില്ല ! അഭിരാമി !
മലയാള സിനിമയിൽ തുടങ്ങി ഇന്ന് തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന പ്രശസ്ത നടിയാണ് അഭിരാമി. സുരേഷ് ഗോപി നായകനായി എത്തിയ പത്രം ആയിരുന്നു അഭിരാമിയുടെ ആദ്യ ചിത്രം, ശേഷം ഇവർ വീണ്ടും ഒന്നിച്ചത് അപ്പോത്തിക്കിരി എന്ന സിനിമയിലൂടെയായിരുന്നു, അതിനുശേഷം ഇപ്പോഴിതാ ഗരുഡൻ എന്ന ഏറ്റവും പുതിയ സുരേഷ് ഗോപി ചിത്രത്തിൽ നായികയായി എത്തിയതും അഭിരാമി ആയിരുന്നു.
അതുകൊണ്ട് തന്നെ അഭിരാമി, സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആദ്യ സിനിമയായിരുന്നു പത്രം. അതിലേക്ക് തന്നെ വിളിച്ചത് സുരേഷ് ഗോപി ആണെന്ന് അഭിരാമി മുൻപ് പറഞ്ഞിട്ടുണ്ട്. അന്ന് മുതലുള്ള ബന്ധമാണ് ഇരുവരും തമ്മിലുള്ളത്. അദ്ദേഹത്തിനെതിരെ എന്തുകൊണ്ട് അങ്ങനെയൊരു ആരോപണം എന്ന് ചിന്തിച്ചിരുന്നോ എന്നായിരുന്നു അവതാരകയുടെ അടുത്ത ചോദ്യം.

അതിനു അവരുടെ മറുപടി ഇങ്ങനെ.. ‘അദ്ദേഹത്തിനെതിരെ വന്ന ആരോപണം നിർഭാഗ്യകരമാണ്. ഇങ്ങനെയൊരാളെ കുറിച്ച് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നി. ഒരു ആരോപണം നടത്തുമ്പോൾ അത് കുറച്ചുകൂടെ ആലോചിച്ചിട്ട് ആവാമായിരുന്നു എന്നെനിക്ക് തോന്നി. അത് വ്യക്തിപരമായി അദ്ദേഹത്തെ അറിയുന്നത് കൊണ്ടാണ്, പക്ഷെ ഇത് പറയുമ്പോഴും ഒരു സ്ത്രീക്ക് അവരുടെ സുരക്ഷയെ കുറിച്ച് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ അത് പറയാൻ കഴിയണം. സമൂഹം അതിനെ പ്രോത്സാഹിപ്പിക്കണം. എന്നാൽ അതിനെ തെറ്റായി ഉപയോഗിക്കാൻ പാടില്ല എന്നും അഭിരാമി പറയുന്നുണ്ട്.
സുരേഷേട്ടൻ വളരെ നല്ലൊരു മനുഷ്യനാണ്, അദ്ദേഹത്തിന് അന്നും ഇന്നും വലിയ മാറ്റമൊന്നുമില്ല. എല്ലാവർക്കും ഒരു സഹോദരനെ പോലെയാണ്. അദ്ദേഹം ഇപ്പോൾ ഒരാളെ ഇഷ്ടപ്പെട്ടാൽ അയാളെ ഭയങ്കരമായി കെയർ ചെയ്യും. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ധൈര്യമായി സമീപിക്കാം. പുള്ളിക്ക് സഹായിക്കാൻ പറ്റുന്നത് ആണെങ്കിൽ തീർച്ചയായും സഹായിക്കും വളരെ നല്ലൊരു മനുഷ്യനാണ്. ഇൻഡസ്ട്രിയുടെതായ കാപട്യമോ ഒന്നുമില്ലാത്ത മനുഷ്യനാണ്. പുള്ളിയുടെ രാഷ്ട്രീയവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ മാറ്റി നിർത്തി, ഒരു മനുഷ്യൻ എന്ന നിലയിൽ വളരെ നല്ലയാളാണെന്നാണ് അഭിരാമി പറയുന്നത്.
Leave a Reply