
ഞാൻ സ്വപ്നം കണ്ട എന്റെ ജീവിതം ! പലരും അപമാനിച്ച് പരിഹസിച്ചിടത്ത് ഒരച്ഛനാകാൻ പോകുന്നു എന്ന വാർത്ത എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു ! പക്രുവിന് ആശംസകൾ അറിയിച്ച് ആരാധകർ !
ഇന്ന് മലയാളികൾക്ക് അഭിമാനമായ താരമാണ് നടനും സംവിധായകനും നിർമ്മാതാവുമായ പക്രു എന്ന അജയകുമാർ. വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രം യഥാർഥത്തിൽ പക്രുവിന്റെ ജീവിതത്തിൽ ഒരു അത്ഭുതം തന്നെയാണ് സൃഷ്ട്ടിച്ചത്. ആ ഒരു ചിത്രത്തോടെ അദ്ദേഹത്തെ ലോക സിനിമ അറിഞ്ഞു തുടങ്ങി. കൂടാതെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സൃഷ്ട്ടിച്ച ആളുകൂടിയാണ് നമ്മുടെ ഗിന്നസ് പക്രു.
അടുത്തിടെയാണ് അദ്ദേഹത്തിന്റെ സന്തുഷ്ട കുടുംബത്തിലേക്ക് വര്ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഒരു കുഞ്ഞ് മാലാഖ കൂടി വന്നത്. മൂത്തമകൾ ദീപ്ത കീർത്തി ജനിച്ച ശേഷം പതിനഞ്ച് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടുമൊരു മകൾ ഉണ്ടായത്, ഇപ്പോഴിതാ ചോറ്റാനിക്കര അമ്പലത്തിൽ വെച്ച് കുഞ്ഞ് മകൾക്ക് ചോറ് കൊടുത്ത സന്തോഷമാണ് അദ്ദേഹം പങ്കുവെക്കുന്നത്. ദ്വിജ കീര്ത്തി എന്നാണ് മകളുടെ പേര്.

ഇങ്ങനെ ഒരു ജീവിതം തനിക്ക് ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് അദ്ദേഹം പറയണത്. അതിൽ പ്രത്യേകിച്ചും വിവാഹം മക്കൾ കുടുംബം… ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടായെങ്കിലും അതിലും കൂടുതൽ പരിഹാസങ്ങൾ താൻ നേരിട്ടിട്ടുണ്ട്, അതിൽ ഏറ്റവും പരിഹാസം കേട്ടത് വിവാഹിതനാകാൻ പോകുന്നു എന്ന വാർത്ത വന്നപ്പോൾ വന്നപ്പോഴായിരുന്നു, ഈ ദാമ്പത്യ ജീവിതം അധികനാൾ മുന്നോട്ട് പോകില്ല എന്നും പലരുംപരിഹസിച്ചു, ഒരു കുഞ്ഞ് പോലും എനിക്ക് ഉണ്ടാകില്ല എന്നുവരെ പറഞ്ഞവരുണ്ട്. അവരുടെ എല്ലാം മുന്നിൽ സന്തോഷത്തോടെ ഞങ്ങൾ ജീവിച്ചു കാണിച്ചു കൊടുത്തത്.
ഈശ്വരന്റെ അനുഗ്രഹത്താൽ എനിക്കിപ്പോൾ രണ്ടു മാലാഖ കുട്ടികളുണ്ട്. മമ്മൂക്ക എന്ന വ്യക്തി തന്റെ ജീവിതത്തിൽ ഒരുപാട് സ്വാധീനം ചെലുത്തിയ ആളാണ് എന്നും പക്രു പറയുന്നു. മമ്മൂക്ക തന്നെ പക്രുവെന്ന് പോലും വിളിക്കാറില്ലെന്നും അജയ എന്ന് മാത്രമെ ഇന്നേവരെ വിളിച്ചിട്ടുള്ളൂവെന്നും അദ്ദേഹം ജീവിതത്തിൽ അഭിനയിക്കാത്ത മനുഷ്യനാണെന്നുമാണ് പക്രു പറയുന്നത്. അതേസമയം മോനെ നീയൊരു വിവാഹം കഴിക്കണം, എല്ലാവരെയും പോലെ നിനക്കും നല്ലൊരു കുടുംബ ജീവിതവും മക്കളും ഉണ്ടാകും എന്നും തന്നോട് പറഞ്ഞത് നടൻ ബഹദൂർ ഇക്ക ആയിരുന്നു എന്നും അജയൻ പറയുന്നു. ഏതായാലും അദ്ദേഹത്തിന്റെ സന്തുഷ്ട കുടുംബ ജീവിതത്തിന് എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നാണ് മലയാളികൾ കമന്റ് ചെയ്യുന്നത്.
Leave a Reply