
ശോഭന ബിജെപി സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കുന്നു ! വാർത്തകൾ ചൂടുപിടിക്കുമ്പോഴും പ്രതികരിക്കാതെ ശോഭന !
കഴിഞ്ഞ രണ്ടു ദിവസമായി സമൂഹ മാധ്യമങ്ങളിൽ സംസാര വിഷയം തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായായി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന രീതിയിലാണ് വാർത്തകൾ. സ്റ്റാർ മണ്ഡലം എന്ന പേരിൽ അറിയപ്പെടുന്ന ഇവിടെ പ്രധാന പാർട്ടികൾ എല്ലാം അവരുടെ സ്റ്റാർ മത്സരാർത്ഥികളെ ഗോദയിലിറക്കാൻ ശ്രമിക്കുന്ന കാഴ്ച എല്ലാ തിരഞ്ഞെടുപ്പിനും കാണാൻ സാധിക്കും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശന വേളയിലാണ് ശോഭന വിശിഷ്ടാതിഥികളുടെ ഒപ്പം വേദി അലങ്കരിച്ചത്. അന്ന് മുതലേ താരം ബി.ജെ.പി. അനുഭാവിയെന്ന തരത്തിൽ വ്യാഖ്യാനമുണ്ടായി.
പലരും അതിന് ശേഷം ശോഭനയെ പരസ്യമായി വിമർശിച്ച് രംഗത്ത് വന്നിരുന്നു, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം അന്ന് പങ്കുവെച്ച പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരാളും ഇനി എന്നെ കാണുമ്പോൾ ശോഭനയെ പോലുണ്ടെന്ന് പറയരുത്’ എന്നാണ് പോസ്റ്റ്. നിരവധി പേരാണ് ഇതിന് ട്രോൾ കമന്റുമായി എത്തിയിരിക്കുന്നത്. ശോഭന ഇതറിഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്നും, ശോഭന മാനനഷ്ട കേസ് കൊടുക്കുമെന്നും പലരും പരിഹസിച്ചിരുന്നു.

ബിജെപി വേദിയിൽ എത്തിയ ശോഭനയുടെ നിലപാട് അംഗീകരിക്കാനാകില്ല. ചെറുപ്പം മുതൽ ഞാൻ ആരാധിക്കുന്ന നടിയാണ് ശോഭന. ഇന്നും അവരോട് ബഹുമാനവും ഇഷ്ടവുമുണ്ട്. പക്ഷേ, അവർ ഒരു രാഷ്ട്രീയ വേദിയിൽ വന്ന് നരേന്ദ്ര മോദിയെ പുകഴ്ത്തിയതു കൊണ്ട് മാത്രമാണ് എനിക്കവരോട് വിരുദ്ധ അഭിപ്രായം ഉണ്ടായത്. ശോഭനയോടോ അവരുടെ കലയോടോ കഴിവിനോടോ ഉള്ള പ്രശ്നമല്ല അത്. അവരുടെ നിലപാടിനോടുള്ള വിയോജിപ്പാണ് ഞാൻ രേഖപ്പെടുത്തിയത് എന്നും ശീതൾ വിശദീകരിച്ചിരുന്നു.
എന്നാൽ ഇപ്പോൾ ദേശിയ മാധ്യമങ്ങൾ വരെ ശോഭന മത്സരിക്കുന്നു എന്ന രീതിയിൽ വാർത്തകൾ വന്നിട്ടും എന്നത്തേയും പോലെ യാതൊരു പ്രതികരണവും ശോഭനയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നതാണ് ശ്രദ്ദേയം, കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്, രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന് എന്നിവരുടെ പേരുകള്‍ തിരുവനന്തപുരം മണ്ഡലത്തില്‍ കേട്ടിരുന്നു. മുരളീധരന് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മല്‍സരിക്കാനാണ് സാധ്യത എന്നും പറയപ്പെടുന്നു. തിരുവനന്തപുരം മണ്ഡലത്തില്‍ നടന് കൃഷ്ണകുമാറിന് താല്‍പ്പര്യമുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനിടെയാണ് ശോഭനയുടെ പേര് മാധ്യമങ്ങളില്‍ നിറയുന്നത്. സിനിമാ മേഖലയില്‍ നിന്ന് മറ്റുചിലരും ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയിലുണ്ടാകുമെന്നാണ് വിവരം.
Leave a Reply