
ലാലേട്ടൻ അടുത്തുവരുമ്പോൾ ഒരു ചന്ദനത്തിന്റെ മണമാണ് ! ഏതോ ഒരു ഗന്ധർവൻ വരുന്ന ഒരു ഫീലായിരുന്നു അദ്ദേഹം കയറി വന്നപ്പോൾ ! അന്ന രേഷ്മ രാജൻ പറയുന്നു !
ഇന്ന് മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ യുവനടിമാരിൽ ഒരാളാണ് അന്നാ രാജൻ. അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയാണ് അന്ന സിനിമ ലോകത്ത് എത്തിയത്. ശേഷം ലോനപ്പന്റെ മാമോദീസ, മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകം, മമ്മൂട്ടി ചിത്രം മധുര രാജ, അയ്യപ്പനും കോശിയും തുടങ്ങീ ചിത്രങ്ങളിലും അന്ന രേഷ്മ രാജൻ ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ തിളങ്ങി നിന്നിരുന്നു. ഇപ്പോൾ ഉത്ഘാടന പരിപാടികളിലാണ് അന്ന കൂടുതലും ശ്രദ്ധ നേടുന്നത്.
ഇപ്പോഴിതാ താരരാജാക്കന്മാരെ മോഹൻലാൽ മമ്മൂട്ടി എന്നിവരെ കുറിച്ച് അന്ന പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മോഹൻലാൽ സെറ്റിലേക്ക് വരുമ്പോൾ തന്നെ പോസിറ്റീവ് എനർജിയാണ് കിട്ടുന്നതെന്നും, അദ്ദേഹത്തിന് ചന്ദനത്തിന്റെ മണമാണെന്നും അതുപോലെ താരങ്ങളെ വലിയ രീതിയിൽ ബഹുമാനിക്കുന്ന ആളാണ് മമ്മൂട്ടിയെന്നും, അത്രയും ഡൗൺ ടു എർത്തായ ആൾ വേറെയില്ലെന്നുമാണ് അന്ന പറയുന്നു.
നടിയുടെ വാക്കുകൾ വിശദമായി, എനിക്ക് ലാലേട്ടന്റെ അടുത്ത് അത്രയും പേടിയുണ്ടായിരുന്നില്ല. മമ്മുക്കയുടെ കൂടെ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ കാലിങ്ങനെ വിറച്ചുകൊണ്ടിരിക്കുകയാണ്. മമ്മൂക്ക വന്നിട്ട് എന്റെ കൈ പിടിച്ചിരുന്നിട്ട് ഇത് ഇങ്ങനെ ചെയ്താൽ മതിയെന്ന് പറഞ്ഞു തന്നു. സിദ്ദിഖ് ഇക്കയും കൂടെയുണ്ടായിരുന്നു. അപ്പോൾ തന്നെ നമുക്ക് പകുതി സമാധാനമാകും.

അതുപോലെ മമ്മൂക്ക എല്ലാ സഹപ്രവർത്തകരെയും ബഹുമാനിക്കുന്ന ഒരു വ്യക്തികൂടിയാണ്. നമ്മൾ ഒന്നും ആരും അല്ല അദ്ദേഹത്തിന് മുമ്പിൽ. എന്നാലും അദ്ദേഹം അങ്ങനെയാണ്. ഒരിക്കൽ സെറ്റിൽ അദ്ദേഹം ഇരിക്കുകയാണ്. ഞാൻ അങ്ങോട്ടേക്ക് കയറി ചെന്നപ്പോൾ തന്നെ അദ്ദേഹം എഴുന്നേറ്റു. അത് കാണുമ്പൊൾ നമ്മൾ ഒന്ന് ഞെട്ടും. നമ്മളെ കണ്ടിട്ട് തന്നെയാണോ ഞാൻ ബാക്കിലൊക്കെ നോക്കി വേറെ ആരെങ്കിലുമുണ്ടോയെന്ന്. അത്രയും ഡൗൺ ടു എർത്തായ ആളാണ്. അയ്യോ മമ്മൂക്ക ഇരിക്കെന്ന് നമ്മൾ പറഞ്ഞുപോകും… അങ്ങനെയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കുന്ന സമയത്തും എനിക്ക് ഭയങ്കര പേടിയായിരുന്നു എന്നും അന്ന പറയുന്നു.
അതുപോലെ ലാലേട്ടനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ഷൂട്ടിങ് സെറ്റിലേക്കുള്ള അദ്ദേഹത്തിന്റെ എൻട്രിയാണ് മനസിൽ നിറയുന്നത്. നമ്മൾക്ക് ഒക്കെ ഷൂട്ടിങ് തുടങ്ങി നാലഞ്ച് ദിവസം കഴിഞ്ഞിട്ടാണ് അദ്ദേഹം വരുന്നത്. ലാലേട്ടൻ വരുന്നുവെന്ന് ഇങ്ങനെ അറിഞ്ഞപ്പോൾ കാത്തിരിക്കുകയാണ്. ജസ്റ്റ് ജനലിലൂടെ നോക്കുമ്പോൾ ചന്ദനത്തിന്റെ മണമാണ്. ഏതോ ഒരു ഗന്ധർവൻ വരുന്ന ഒരു ഫീലായിരുന്നു അദ്ദേഹം കയറി വന്നപ്പോൾ, നമ്മൾക്ക് വൈകുന്നേരമായിരുന്നു ഷൂട്ട്. നല്ല ടയേർഡും. പക്ഷെ അദ്ദേഹം കയറി വരുമ്പോൾ ഒരു ഭയങ്കര എനർജിയാണ് നമ്മൾക്ക് കിട്ടുക. എല്ലാരും പറഞ്ഞ് കേട്ടിട്ടുണ്ട് ലാലേട്ടൻ കയറി വരുമ്പോൾ ഒരു പോസിറ്റിവ് വൈബാണെന്ന് അത് സത്യമാണ് എന്നും അന്ന രാജൻ പറയുന്നു.
Leave a Reply