
അമ്മയുടെ പ്രിയപ്പെട്ട മകൾക്ക് ഒരായിരം ജന്മദിന ആശംസകൾ ! മീനാക്ഷിക്ക് ജന്മദിന ആശംസകളുമായി കാവ്യ മാധവൻ ! ആദ്യത്തെ പോസ്റ്റ് ശ്രദ്ധ നേടുന്നു !
മലയാളികൾ ഏറ്റവും ആരാധകരുള്ള താര ജോഡികളാണ് കാവ്യയും ദിലീപും, യേറെഡ വിവാദങ്ങൾക്ക് ശേഷമാണ് ഇരുവരും ഇപ്പോൾ ഒരുമിച്ച് ജീവിക്കുന്നത് എങ്കിലും ഇവരോടുള്ള ആരാധകരുടെ സ്നേഹത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല, ദിലീപ് മഞ്ജു ദമ്പതികളുടെ മകളായ മീനാക്ഷിയാണ് ദിലീപിന്റെ ഏറ്റവും വലിയ ആത്മധൈര്യം എന്നത് പലപ്പോഴും ദിലീപ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഇന്ന് മീനാക്ഷിയുടെ 24-ാം ജന്മദിനമാണ്, ഈ ദിവസത്തിൽ മീനാക്ഷിയുടെ രണ്ടാനമ്മ കാവ്യ തന്റെ മകൾക്ക് ആശംസകളുമായി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും കുറിപ്പുമാണ് ഏറെ ശ്രദ്ധ നേടുന്നത്. പ്രിയപ്പെട്ട മീനൂട്ടിയ്ക്ക് സന്തോഷകരമായ ജന്മദിനാശംസകൾ എന്നാണ് കാവ്യ കുറിച്ചത്. ഏതാനും കുടുംബചിത്രങ്ങളും കാവ്യ പങ്കിട്ടിട്ടുണ്ട്. എന്നാൽ കമന്റ് ബോക്സ് ഓഫ് ആക്കിയാണ് കാവ്യാ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് ആദ്യമായിട്ടാണ് കാവ്യാ മകൾ മീനാക്ഷിക്ക് സമൂഹ മാധ്യമം വഴി ആശംസകൾ അറിയിക്കുന്നത്.
മീനാക്ഷി തനിക്ക് സ്വന്തം മകളെ പോലെ തന്നെയാണ്, അങ്ങനെയേ കാണാവൂ എന്ന് ഏട്ടൻ ആദ്യമേ പറഞ്ഞിട്ടുണ്ടെന്നും, തന്റെ ഏറ്റവും സപ്പോർട്ടും ആത്മധൈര്യവും മീനൂട്ടി ആണെന്ന് കാവ്യയും തുറന്ന് പറഞ്ഞിട്ടുണ്ട്, പല സാഹചര്യങ്ങളിലും മീനാക്ഷി കാവ്യക്ക് നൽകിയിട്ടുള്ള പിൻബലം ഏറെ ശ്രദ്ധ നേടിയിട്ടുള്ളവയാണ്. അതുപോലെ കാവ്യാ ഇപ്പോൾ തന്റെ ബിസിനെസ്സ് സംഭരംഭമായ ലക്ഷ്യ എന്ന സ്ഥാപനം വളരെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. അതിന് നിമിത്തമായത് മകൾ മീനാക്ഷി ആണെന്നും കാവ്യാ പറഞ്ഞിരുന്നു.

കഴിഞ്ഞ ഓണ,ത്തിന് മീനാക്ഷി പങ്കുവെച്ച ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. ആ ചിത്രത്തിൽ മീനാക്ഷി ധരിച്ചിരുന്ന വസ്ത്രങ്ങൾ വളരെ ശ്രദ്ധ നേടിയിരുന്നു, താര പുത്രി അത് തന്റെ സ്റ്റോറി ആക്കി ഇടുകയും ലക്ഷ്യയെ സപ്പോർട്ട് ചെയ്യുകയും ചെയ്തതോടെ ലക്ഷ്യയുടെ ഡിസൈന് വീണ്ടും ആവിശ്യകാർ എത്തുകയായിരുന്നു.
മീനാക്ഷിക്ക് ഒപ്പം കാവ്യയും ദിലീപും ചെന്നൈയിലേക്ക് താമസം മാറ്റിയതും വളരെ ശ്രദ്ധ നേടിയിരുന്നു, ചെന്നൈയിൽ എംബിബിഎസ് പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. അഭിനയത്തോടല്ല, ഡോ. മീനാക്ഷി എന്നറിയപ്പെടാനാണ് മകൾക്ക് താല്‍പര്യമെന്ന് ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞിരുന്നു. എന്നാൽ അതേസമയം ഇന്ന് എല്ലാവരും ഓർക്കുന്നത് മീനാക്ഷിയെ പ്രസവിച്ച സ്വന്തം അമ്മയായ മഞ്ജു വാര്യരെയാണ്. തന്റെ മകൾ തനിക്ക് എന്നും പ്രിയപ്പെട്ടത് ആയിരിക്കുമെന്നും, അവളുടെ ഒരു വിളിപ്പാട് അകലെ താൻ എന്നും കാണുമെന്നും മഞ്ജു പറഞ്ഞിരുന്നു.
Leave a Reply