
ഞാൻ ബിജെപി വിട്ടെങ്കിലും ഇദ്ദേഹത്തെ വിട്ടുള്ള കളിയില്ല.. അങ്ങിനെ ആരും ധരിക്കയും വേണ്ട ! തൃശൂർ സുരേഷ് ഗോപിക്ക് ഉള്ളതാണ് ! രാമസിംഹൻ അബൂബക്കർ !
ഒരു സംവിധായകൻ എന്നതിനപ്പുറം തന്റെ നിലപാടുകൾ കൊണ്ട് ഏറെ ശ്രദ്ധ നേടിയ ആളാണ് രാമസിംഹൻ അബൂബക്കർ. മുസ്ലിം മതം മാറി ഹിന്ദു മതം സ്വീകരിച്ചതും ശേഷം, ബിജെപിയിൽ ചെർന്നതുമെല്ലാംഏറെ വാർത്തയായിരുന്നു. എന്നാൽ ഇന്ന് ഏവരെയും ഞെട്ടിച്ചുകൊണ്ട് അദ്ദേഹം ബി ജെ പി വിട്ടെന്ന വാർത്ത പങ്കുവെച്ചിരുന്നു. സ്വതന്ത്ര അഭിപ്രായങ്ങൾക്ക് പാർട്ടിയിൽ സ്ഥാനം ഇല്ലാത്തതിനാലാണ് ബി ജെ പി വിട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ താൻ ബിജെപി വിട്ടെങ്കിലും സുരേഷ് ഗോപി മോദിജി എന്നിവർക്കൊപ്പം എന്നും നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപിയോടുള്ള അദ്ദേഹത്തിന്റെ ആരാധന പലപ്പോഴും രാമസിംഹൻ പങ്കുവെക്കാറുണ്ട്. ഒരു ക,ലാ,കാരൻ എന്ന നിലയിൽ പലപ്പോഴും എനിക്ക് എന്റെ സ്വന്തം അഭിപ്രായം തുറന്നു പറയേണ്ടിവരും. ബിജെപിയിലെത്തിയ ശേഷം ഇത് പലപ്പോഴും പറ്റുന്നില്ലെന്നും രാമസിംഹൻ പറയുന്നു. ഇനി ഒരു രാഷ്ട്രീയ പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കാനില്ലെന്നും ഹിന്ദു ധർമ്മത്തോടൊപ്പം നിൽക്കുമെന്നും രാമസിംഹൻ പറയുന്നു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിൽ മൂന്നാം സ്ഥാനത്ത് എത്തുമെന്ന് പറഞ്ഞിരുന്നു, അതിനെ കുറിച്ച് രാമസിംഹൻ കുറിച്ചത് ഇങ്ങനെ, തൃശ്ശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തെന്ന് ബിജ്യൻ, അപ്പോൾ സുനിൽ രണ്ടാം സ്ഥനത്തേക്കെന്ന് സൂചന. മനസ്സിലായി ട്ടോ. മറിമായം.. എന്നും അദ്ദേഹം പറയുന്നു. അതുപോലെ തൃശ്ശൂരിൽ നടക്കുന്നത് കേവലം രാഷ്ട്രീയ മത്സരമല്ല. അത് മനസ്സിലാക്കി വോട്ട് വിനിയോഗിച്ചാൽ തൃശൂർക്കാർക്ക് നല്ലത്. സുരേഷ് ഗോപിക്കൊപ്പം എന്നും അദ്ദേഹം കുറിച്ചു..

സുരേഷ് ഗോപിക്ക് വേണ്ടി ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു, രാഷ്ട്രീത്തിനപ്പുറം അദ്ദേഹവുമായുള്ള ബന്ധം 1991ല്‍ തുടങ്ങിയതാണ്. ഞാൻ രാഷ്ട്രീയം വേണ്ടെന്ന് വച്ചതുകൊണ്ട് മോദിക്കെതിരാണെന്ന് ആരും കരുതേണ്ട. ജയ് ഭാരത് എന്നും രാമസിംഹൻ കുറിച്ചു.. ഇതിനു മുമ്പും സമാനമായ അഭിപ്രായം അദ്ദേഹം പങ്കുവെച്ചിരുന്നു. സുരേഷ് ഗോപിയെ എനിക്ക് വർഷങ്ങൾക്ക് മുമ്പ്തന്നെ അറിയാം..
തമിഴ്നാട്ടിൽ എംജി ആറും ജയലളിതയും ഉൾപ്പടെ എത്രയോ പേര് രാഷ്ടീയത്തിൽ എത്തി മുഖ്യമന്ത്രിയായ ചരിത്രമുണ്ട്, അതുപോലെ സിനിമയില്‍ നിന്ന് വന്നത് കൊണ്ട് മുഖ്യമന്ത്രി ആകാൻ പറ്റില്ലെന്ന് പറയാന്‍ സാധിക്കില്ല. അദ്ദേഹത്തെ ഞങ്ങള്‍ ഇപ്പോഴും മുഖ്യമന്ത്രിയായിട്ടാണ് കാണുന്നത്. അദ്ദേഹം ഭാവിയിലൊരു മുഖ്യമന്ത്രിയായാല്‍ എന്താണ് കുഴപ്പമുള്ളത്. ഞങ്ങള്‍ ആഗ്രഹിക്കുന്നത് അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നാണ്. നല്ല വിശ്വാസമുണ്ട് എന്നും രാമസിംഹൻ പറയുന്നു.
Leave a Reply