
മൂത്രം പരിപാവനമാണ്, പരിശുദ്ധമാണ്, ആശുപത്രിയില്‍ കയറി ഇറങ്ങേണ്ടതില്ല, എല്ലാ അസുഖങ്ങൾക്കും മൂത്രം മരുന്നാണ് കൊല്ലം തുളസി !
സിനിമ സീരിയൽ രംഗത്ത് വര്ഷങ്ങളായി സജീവമായ നടനാണ് കൊല്ലം തുളസി. എന്നാൽ അടുത്ത കാലത്തായി അദ്ദേഹം വാർത്തകളിൽ നിറയുന്നത് വളരെ വിചിത്രമായ ചില പരാമര്ശങ്ങളുടെ പേരിലാണ്. മൂത്രം കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങളാണ് അദ്ദേഹം പൊതുസമൂഹത്തോട് വിളിച്ചുപറയുന്നത്. എന്നാൽ അതിന്റെ പേരിൽ അദ്ദേഹം ഏറെ വിമർശങ്ങളും പരിഹാസങ്ങളും നേരിടുന്നുണ്ട്.
ഇപ്പോഴിതാ വീണ്ടും തന്റെ വാക്കുകൾ ആവർത്തിക്കുകയാണ് കൊല്ലം തുളസി. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, എല്ലാ വൈദ്യശാസ്ത്രവും പരാജയപ്പെടുമ്പോഴും എല്ലാ വാതിലുകളും നമ്മുക്ക് മുന്നിൽ കൊട്ടിയടയുമ്പോഴൊക്കെ എന്തിനെ കേറി പ്രാപിക്കാൻ ശ്രമിക്കുന്ന മാനസിക അവസ്ത എല്ലാവർക്കും ഉണ്ട്. എനിക്കും ഉണ്ടായിട്ടുണ്ട്. എനിക്ക് ക്യാൻസർ പിടിപെട്ടപ്പോൾ അതിനെ അതീജീവിക്കാൻ പല വഴികളും തേടി. അക്കൂട്ടത്തിലാണ് യൂറിൻ തെറാപ്പിയെപ്പറ്റി അറിഞ്ഞത്. ഞാൻ വിജയിച്ചു. അതിലൂടെ ഞാൻ ഈ അസുഖത്തെ അതിജീവിച്ചു. വരുന്ന 28-ാം തീയതി എനിക്ക് 75 വയസാവും. ഇനിയും ഒരു 25 വർഷം കൂടി ജീവിക്കണമെന്നാണ് ആഗ്രഹം..

നിങ്ങൾക്ക് ഇതിന്റെ ഗുണങ്ങൾ അറിയാത്തതുകൊണ്ടാണ് പരിഹസിക്കുന്നത്, മൂത്രം പരിപാവനമാണ്, പരിശുദ്ധമാണ്, ആശുപത്രിയില്‍ കയറി ഇറങ്ങേണ്ടതില്ല. സകലവിധ അസുഖങ്ങള്‍ക്കും മൂത്രം കുടിക്കാം. കുടിച്ച് തുടങ്ങിക്കോ കുറച്ചുനാളുകൂടി ഇവിടെ ജീവിക്കാം. ഞാന്‍ എന്‍റെ മൂത്രം കുടിക്കും. മൂത്രം കുടിക്കുന്നതിന് ഞാന്‍ പലരില്‍ നിന്നും തെറികേട്ടിട്ടുണ്ട്. എന്നാലും ഞാൻ എവിടെയും തുറന്ന് പറയും ഇക്കാര്യം. ഇതിനു നിങ്ങൾ കരുതുന്ന പോലെ ഒരു നാറ്റവുമില്ലന്നും തുളസി പറയുന്നു.
എനിക്ക് ഇപ്പോൾ ഒരു രോഗവുമില്ല, എന്റെ കൂട്ടിന് എന്റെ രക്ഷകനായി മൂത്രം ഉള്ളിടത്തോളം കാലം ഞാൻ നിൽക്കുമെന്നുറപ്പാണ്. ഇതിന് വലിയ ആശുപത്രിയിൽ പോയി ഡോക്‌ടറെ കാണുകയോ, മെഡിക്കൽ സ്റ്റോറിൽ പോവുകയോ വേണ്ട, മറിച്ച് മൂത്രം കുടിച്ചാൽ മാത്രം മതി. പലരും പല അസുഖത്തിനും മൂത്രം കുടിക്കാറുണ്ടെങ്കിലും പുറത്ത് പറയാൻ മടിയാണ്, മോഹൻലാലൊക്കെ ഈ കാര്യങ്ങൾ തുറന്ന് പറയണം, കൊല്ലം തുളസി പറഞ്ഞു.
Leave a Reply