
നമ്മൾ നമ്മുടെ ആരോഗ്യവും ആയുസും മക്കൾക്ക് വേണ്ടി ചിലവാക്കിയിട്ട്, അവശ സമയത്ത് ഈ മക്കളിൽ എത്ര പേര് അവരെ സംപ്രക്ഷിക്കുനുണ്ട് ! ശ്വേതാ മേനോൻ !
മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് ശ്വേതാ മേനോൻ. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന ശ്വേതാ കരിയറിന്റെ തുടക്കം മുതൽ ഏറെ വിവാദങ്ങളെയും തരണം ചെയ്തിരുന്നു, ഇപ്പോഴിതാ സമൂഹ മാധ്യമങ്ങൾ വഴി തന്റെ ഒരു അസുഖ വിവരം പങ്കുവെച്ചിരിക്കുകയാണ് നടി. വാക്കുകൾ ഇങ്ങനെ, ഞാന്‍ ഇപ്പോള്‍ സുഖം പ്രാപിക്കുന്നു, പക്ഷേ എന്താണ് സംഭവിച്ചതെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. കുറെ നീണ്ട യാത്രകള്‍ക്കും ശേഷം എന്റെ വലത് തോളില്‍ ഒരു വെല്ലുവിളി ഉണ്ടായി. കഴുത്തില്‍ നിന്ന് വലതു കൈ വരെ വേദനയും ഇറുകലും അനുഭവപ്പെട്ടിരുന്നു. നടക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടായി..
ആയതിനാൽ എന്റെ മാതാപിതാക്കളുടെ ഫിസിയോതെറാപ്പിസ്റ്റുകളുടെ നിർദേശ പ്രകാരം ഞാൻ കച്ച ഫിസിയോതെറാപ്പി നേടുന്നു. ഫോണ്‍ കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും എന്റെ സുഖവിവരം അന്വേഷിച്ച എല്ലാവര്‍ക്കും നന്ദി. എന്നെ കുറിച്ചുള്ള നിങ്ങളുടെ ഉത്കണ്ഠ എനിക്ക് എന്റെ ഹൃദയത്തില്‍ തൊട്ടു എന്നും ശ്വേതാ മേനോൻ കുറിച്ചു.

അതുപോലെ മുമ്പൊരിക്കൽ തന്റെ മകളെ കുറിച്ചും അല്ലാതെയും ശ്വേതാ പറഞ്ഞ ചില കാര്യങ്ങൾ വലിയ ശ്രദ്ധ നേടിയിരുന്നു, നമ്മൾ പൊതുവെ മറ്റുള്ളവർക്ക് വേണ്ടി ജീവിതം ജീവിച്ചു തീർക്കുന്നവരാണ്. അതുകൊണ്ട് തന്നെ ജീവിതം ആസ്വദിക്കാതെ പോകുന്നു. നമ്മൾ ആദ്യം നമ്മളെ സ്നേഹിക്കണം. നമുക്ക് വേണ്ടി ജീവിക്കണം. ഇനി വരുന്ന തലമുറ എങ്കിലും അങ്ങനെ ആകണം.
എന്റെ ഏക മക,ളോട് ഞാൻ ആദ്യം തന്നെ ഈ കാര്യം പറഞ്ഞിട്ടുണ്ട്, ഞാൻ നിനക്ക് വിദ്യാഭ്യാസം മാത്രം തരും സമ്പാദ്യമോ സ്വത്തോ തരില്ലെന്ന് അവളോട് ഞാൻ പറഞ്ഞിട്ടുണ്ട്. അത് ഞാനും ഭർത്താവും കൂടി ഇവിടെ തന്നെ പൊടിച്ച് തീർക്കും. മകളെ പറക്കാൻ അനുവദിച്ചാലെ എന്തെങ്കിലും നേടണമെന്ന് അവൾക്ക് തോന്നു എന്നും ശ്വേതാ പറയുന്നു. നമ്മൾ നമ്മുടെ ആരോഗ്യവും ആയുസും മക്കൾക്ക് വേണ്ടി ചിലവാക്കിയിട്ട്, അവശ സമയത്ത് ഈ മക്കളിൽ എത്ര പേര് അവരെ സംപ്രക്ഷിക്കുനുണ്ട്.. അറിവും ആരോഗ്യവും അവർക്ക് നൽകുക നിനക്ക് വേണ്ടത് നീ തന്നെ കണ്ടെത്താൻ പറയുക. ശ്വേതയുടെ ഈ വാക്കുകൾക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്..
Leave a Reply