
പറ്റില്ല എങ്കിൽ പറ്റില്ല എന്ന് തുറന്നു പറയണം, ഈ നാലുവർഷമായി മിയ അതിൽ ഒരു മാറ്റവും വരുത്തിയില്ല ! കുറച്ചുകൂടി ബോൾഡ് ആകണം ! മിയയെ കുറിച്ച് ഭർത്താവ് പറയുന്നു !
മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മിയ ജോർജ്. ടെലിവിഷൻ രംഗത്തുനിന്നും സഹ താരമായി സിനിമയിൽ എത്തുകയും പിന്നീട് മലയാളത്തിലെ മുൻ നിര നായികയായി മാറുകയും ചെയ്ത ആളാണ് മിയ, വിവാഹ ശേഷവും അഭിനയ രംഗത്ത് മിയ സജീവമാണ്. 2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. നായിക ആയി മലയാള സിനിമകളിലും തെലുങ്കിലും തിളങ്ങി നിൽക്കുന്നതിന്റെ ഇടയിലായിരുന്നു വിവാഹം.
വിവാഹത്തോടെ സിനിമയിൽ നിന്നും ചെറിയ ഇടവേള എടുക്കുകയും മകന്റെ ജനനത്തിന് ശേഷം വീണ്ടും സിനിമയിൽ സജീവമായ ആളാണ് മിയ, അത് ഭർത്താവ് അശ്വിന്റെ പൂർണ്ണ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ് എന്നും പലപ്പോഴും മിയ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ആദ്യമായി ഭർത്താവ് അശ്വിൻ മിയയെക്കുറിച്ചു പറയുന്ന വാക്കുകൾ ആണ് വൈറലായി മാറുന്നത്.
തന്റെ ഭാര്യ മിയയിൽ മാറ്റം വേണം എന്ന് താൻ ആഗ്രഹിക്കുന്ന കാര്യത്തെക്കുറിച്ചാണ് അശ്വിൻ തുറന്നു സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ചില കാര്യങ്ങളിൽ ഭയങ്കര ഹെൽപ്പ് ലെസ്സ് ആണ് മിയ. പ്രത്യേകിച്ചും ടെക്‌നോളജി. ഒരു ബാങ്കിൽ ഒക്കെ കയറിച്ചെന്നാൽ എന്ത് ചെയ്യണം എന്നുപോലും അറിയാതെ നിന്നുകളയും. അതിലൊക്കെ കുറച്ചുകൂടി ബോൾഡ് ആകണം എന്ന് എനിക്ക് ഉണ്ട്. ഈ നാലുവർഷമായി മിയ അതിൽ ഒരു മാറ്റവും വരുത്തിയില്ല.

ഇപ്പോഴും അതുതന്നെ തുടരുന്നു, എവിടെ പോയാലും എന്നെ കൂടെ കൊണ്ട് പോകും. അതുകൊണ്ടുതന്നെ ചെയ്യാൻ ഉള്ളതൊക്കെ ഞാൻ ചെയ്യും. പറ്റില്ല എങ്കിൽ പറ്റില്ല എന്ന് തുറന്നു പറയണം എന്നാണ് അശ്വിൻ പറയുന്നത്. ഒരു കടയിൽ പോയാൽ ഒരു സാധനം എങ്കിലും വാങ്ങാതെ ഇറങ്ങില്ല. ഇനി അവർക്ക് വിഷമം ആയാലോ എന്നാണ് മിയയുടെ പേടി എന്നും അശ്വിൻ പറയുന്നു.
മിയയുടെ മറുപടി ഇങ്ങനെ, എപ്പോഴും അത് എന്നെ ഉപദേശിക്കാറുണ്ട്. ഒരു കടയിൽ ചെന്നിട്ട് ഇഷ്ടം അല്ലാത്ത സാധനം പോലും ഞാൻ എടുത്തു കൊണ്ട് വരും. എന്നാൽ ഇതിലൊക്കെ എന്നെ അശ്വിൻ വഴക്ക് പറയും. വിവാഹാലോചന തുടങ്ങിയ സമയത്ത് നമ്മളുടെ പ്രൊഫെഷൻ ഇതാണ് എന്ന് മനസിലാക്കുന്ന ഒരാൾ ആണ് ഭർത്താവ് എന്ന് ആഗ്രഹം ഉണ്ടായിരുന്നു. പിന്നെ കലാപരമായി ഒരു താത്പര്യം ഉണ്ടാകണം എന്നും എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ആലോചന വന്ന സമയത്തും ഡിമാൻഡ് എനിക്ക് അത് മാത്രമായിരുന്നു. പാലായിൽ നിന്നും ഒരാളെ കീട്ടിയാൽ അത്രയും നല്ലത് എന്നുമാത്രമാണ് ചിന്തിച്ചതും അതായിരുന്നു ആഗ്രഹവും. അങ്ങനെ തന്നെ നടന്നതിൽ വലിയ സന്തോഷവും ഉണ്ട് എന്നും മിയയും പറയുന്നു.
Leave a Reply