കുഞ്ഞിനെ ഉടൻ തന്നെ എന്‍ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു ! ആ വിഷമഘട്ടത്തെ കുറിച്ച് മിയ പറയുന്നു !

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് മിയ. വിയയുടെ വിവാഹവും, അതിനു ശേഷം കുഞ്ഞു ജനിച്ചതും എല്ലാം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. എന്നാൽ മിയയെ സംബന്ധിച്ച് തന്റെ ഗർഭകാല വിശേഷങ്ങൾ ഒന്നും താരം പുറത്ത് വിട്ടിരുന്നില്ല, മകൻ ജനിച്ച ശേഷമാണ് ഏവരും ഈ സന്തോഷ വാർത്ത അറിയുന്നത്. ഗര്ഭകാലം ഓരോ കോപ്രായങ്ങൾ കാണിച്ച് ആളുകളെ വെറുപ്പിക്കാതെ ഇരുന്നതിനും, സ്വാകാര്യ നിമിഷങ്ങൾ അങ്ങനെ തന്നെ സൂക്ഷിച്ചതിനും അന്ന് മിയക്ക് നിരവധി ആരാധകർ ആശംസകൾ അറിയിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത ആളാണ് മിയ.

ഇപ്പോൾ മകൻ ജനിച്ച ശേഷം ഇടക്ക് കുഞ്ഞിന്റെ വിശേഷങ്ങൾ താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകനെ ഗർഭിണി ആയിരുന്ന സമയത്ത് താനേ നേരിട്ട പ്രതിസന്ധികളെ കുറിച്ച് മിയ തുറന്ന് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മിയയുടെ വാക്കുകൾ ഇങ്ങനെ, ഈസ്റ്ററിന് ശേഷമായാണ് ജീവിതത്തില്‍ രണ്ട് പ്രധാന കാര്യങ്ങള്‍ സംഭവിച്ചതെന്ന് മിയ പറയുന്നു. അതിൽ ഒന്ന് മോന്റെ വരവായിരുന്നു..  പപ്പയുടെ വിയോഗമാണ് രണ്ടാമത്തെ കാര്യം. എന്റെ ഗർഭകാലം കുറച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇടയ്ക്ക് ബ്ലീഡിംഗ് പ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നു.

ഏഴാം മാസത്തില്‍ പ്രസവത്തിനായി എന്റെ  വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. അതുകഴിഞ്ഞ് ഇടയ്ക്ക് അശ്വിന്റെ വീട്ടിലേക്ക് പോയിരുന്നു. അവിടെ പോയി തിരിച്ചുവന്ന സമയത്തൊരു വയറുവേദന വന്നിരുന്നു. കുറേസമയം കഴിഞ്ഞിട്ടും വേദന മാറാതെ വന്നതോടെയാണ് മമ്മിയോട് കാര്യം പറഞ്ഞത്.  വളരെ ഞെട്ടലോടെയാണ് മമ്മി അത് കേട്ടത്. കാരണം  ഏഴാം മാസത്തില്‍ പ്രസവവേദനയൊന്നും ആരും പ്രതീക്ഷിക്കില്ലല്ലോ. ആശുപത്രിയിലേക്ക് വരാനായി ഡോക്ടര്‍ നിര്‍ദേശിച്ചതോടെയാണ് ഞങ്ങള്‍ ഇറങ്ങിയത്.

മിയക്ക് പ്രസവ വേദന ആണെന്നും, കുഞ്ഞ് പുറത്തേക്ക് വരാനായെന്നും ഉടന്‍ തന്നെ പ്രസവം നടക്കുമെന്നുമായിരുന്നു ഡോക്ടര്‍ പറഞ്ഞത്. പ്രസവ ശേഷം കുഞ്ഞിനെ എന്‍ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു. ആംബുലന്‍സിലായാണ് എന്‍ ഐസിയു സൗകര്യമുള്ള ആശുപത്രിയിലേക്ക് പോയത്. അവിടെയെത്തി 15 മിനിറ്റിനുള്ളില്‍ത്തന്നെ പ്രസവം നടക്കുകയായിരുന്നു. ജൂലൈയിലാണ് ഡേറ്റ് പറഞ്ഞിരുന്നതെങ്കിലും മെയ് നാലിനാണ് ലൂക്ക എത്തിയത്.  ജനിക്കുമ്പോൾ അവന്റെ ശരീര ഭാരം ഒന്നരക്കിലോയായിരുന്നു. മുലപ്പാല്‍ പിഴിഞ്ഞെടുത്ത് ട്യൂബിലാക്കി കൊടുക്കുകയായിരുന്നു. 25 ദിവസം കൊണ്ടാണ് അവന്‍ രണ്ട് കിലോയായത്. ആ സമയമൊക്കെ വളരെ വിഷമമുള്ള സമയമായിരുന്നു എന്നും മിയ പറയുന്നു.

ഞങ്ങൾക്ക് മകനായിരിക്കുമെന്ന് നേരത്തെ തോന്നിയിരുന്നു. അതുകൊണ്ട് കൂടുതലും ആൺ കുഞ്ഞുങ്ങളുടെ പേരുകളാണ് കണ്ടു വെച്ചിരുന്നത്. ആരും തെറ്റിക്കാത്ത അധികമാര്‍ക്കുമില്ലാത്ത പേര് വേണമെന്നുണ്ടായിരുന്നു. മകനായിരിക്കുമെന്ന് ആദ്യമേ തന്നെ തോന്നിയിരുന്നു. അങ്ങനെയാണ് ഡിസ്ചാര്‍ജിന് തൊട്ടുമുന്‍പായാണ് ലൂക്കയെന്ന പേര് നിശ്ചയിച്ചത് എന്നും, ഇപ്പോൾ മകൻ മിടുക്കനാണ് എന്നും മിയ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *