
‘ഞാനവിടെ ഇരിക്കുമ്പോൾ നീ വാതിലിലൊന്നും മുട്ടല്ലേ’ ! ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച് നടന്‍ കൃഷ്ണകുമാര്‍ ! വിമർശനം !
മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധേയനായ നടനാണ് കൃഷ്ണകുമാർ, ഒരു നടൻ എന്നതിനപ്പുറം അദ്ദേഹം ഇന്ന് ബിജെപിയുടെ സജീവ പ്രവർത്തകൻ കൂടിയാണ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് കൃഷ്ണകുമാറും കുടുംബവും, ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹത്തിന്റെ ഒരു വിഡിയോയിൽ ഹേമ കമ്മറ്റി റിപ്പോർട്ടിനെ പരിഹസിച്ച് കൃഷ്ണകുമാർ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. . ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനലില്‍ വന്ന വ്ലോഗിലാണ് കൃഷ്ണ കുമാര്‍ റിപ്പോര്‍ട്ടിനെ കളിയാക്കികൊണ്ട് സംസാരിക്കുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘നീ ഓരോന്നൊന്നും പറയല്ലേ, ഓരോ കമ്മീഷനൊക്കെ വന്നുകൊണ്ടിരിക്കുന്ന കാലമാ. ഞാനവിടെ ഇരിക്കുമ്ബോള്‍ നീ വാതിലിലൊന്നും മുട്ടിയേക്കല്ലേ,’ എന്നാണ് വീട്ടിലെ ചില കാര്യങ്ങളെ കുറിച്ച് സംസാരിച്ചതിന് പിന്നാലെ കൃഷ്ണകുമാര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറയുന്നത്. സിന്ധു കൃഷ്ണകുമാറും സമാനമായ പ്രതികരണമാണ് വീഡിയോയില്‍ നടത്തുന്നത്.

അദ്ദേഹത്തിന്റെ ഈ വീഡിയോക്ക് ഇപ്പോൾ വലിയ വിമർശനമാണ് ലഭിക്കുന്നത്, ഓഗസ്റ്റ് 19-ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പൊട്ടിപുറപ്പെട്ട സ്ത്രീ വിരുദ്ധ-പരിഹാസ ട്രോളുകളുടെ അതേ രൂപത്തിലാണ് കൃഷ്ണകുമാറിന്‍റെയും കമന്‍റെന്നാണ് വിമർശനം ഉയരുന്നത്. റിപ്പോര്‍ട്ടിന്‍റെ ഗൗരവസ്വഭാവത്തെ തീര്‍ത്തും അവഗണിച്ചു കൊണ്ടാണ് അദ്ദേഹത്തിന്‍റെ സംസാരമെന്നും മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളെയും അതിക്രമങ്ങളെയും കുറിച്ച് അന്വേഷിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച നടനെതിരെ കടുത്ത നടപടി വേണമെന്നുമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന പ്രതികരണം.
എന്നാൽ അതേസമയം ഹേമ കമ്മറ്റി റിപ്പോർട്ടിനെ കുറിച്ച് വന്ന ചോദ്യത്തിന് പരിഹാസ രൂപേനെ പ്രതികരിച്ച വിനയ് ഫോർട്ട് അതിനു ശേഷം ഖേദം പ്രകടിപ്പിച്ചിരുന്നു. പഠിക്കാതെ പ്രതികരിക്കാനാകില്ല എന്നാണ് പറഞ്ഞതെങ്കിലും തന്‍റെ ശരീരഭാഷ ശരിയായില്ലെന്ന് മനസിലാക്കുന്നുവെന്നായിരുന്നു ക്ഷമാപണം നടത്തിക്കൊണ്ടുള്ള വീഡിയോയില്‍ വിനയ് ഫോര്‍ട്ട് പറഞ്ഞിരുന്നത്.
Leave a Reply