മറ്റുള്ളവർക്ക് ബാത്യത ആകാതെ അങ്ങ് പോകണം എന്നാണ് എന്റെ ഇപ്പോഴത്തെ ആഗ്രഹം ! എന്നെ തനിച്ചാക്കി എല്ലാവരും പോയി ! ജനാർദ്ദനൻ പറയുന്നു !

മുതിർന്ന നടന്മാരിൽ നടൻ ജനാർദ്ദനൻ ഇപ്പോഴും സിനിമ രംഗത്ത് സജീവമായി നിൽക്കുന്നു. 1946 മെയ് അഞ്ചിനു വൈക്കം ഉല്ലല ഗ്രാമത്തിൽ കൊല്ലറക്കാട്ടുവീട്ടിൽ കെ ഗോപാലപിള്ളയുടെയും ഗൌരിയമ്മയുടെയും മകനായി ജനാർദ്ദനൻ ജനിച്ചു. വെച്ചൂർ എൻഎസ്എസ് ഹൈസ്കൂളിൽ സ്കൂൾവിദ്യാഭ്യാസം. ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിൽ പ്രീയൂണിവേഴ്സിറ്റിക്ക് ചേർന്നെങ്കിലും അത് പൂർത്തിയാക്കാതെ എയർഫോഴ്സിൽ ചേർന്നു.

കൃത്യം, ഒരു വർഷത്തെ, പരിശീലനം കഴിഞ്ഞ് അദ്ദേഹം വ്യോമസേന വിട്ടു. ശേഷം നാട്ടിൽ തിരിച്ചെത്തി ബിസിനസ്സ് ചെയ്യുന്നതിനിടയിൽ പ്രീ യൂണിവേഴ്സിറ്റി പാസായി. തിരുവനന്തപുരം യൂണിവേഴ്സിറ്റിയിൽ ഡിഗ്രിക്ക് ചേർന്നെങ്കിലും ആ കോഴ്‌സും പൂർത്തിയാക്കിയില്ല. പിന്നീട് നെയ്യാറ്റിൻകര എൻഎസ്എസ് വേലുത്തമ്പി മെമ്മോറിയൽ കോളേജിൽനിന്ന് ബികോം പാസായി. ശേഷം പല ജോലികളിലും നിന്നെങ്കിലും അവിടെ ഒന്നും ഉറച്ചില്ല. മനസ്സിൽ എപ്പോഴും സിനിമ മോഹം തന്നെ ആയിരുന്നു, അങ്ങനെ 1977 ൽ അടൂർ ഭാസി സംവിധാനം ചെയ്ത ‘അച്ചാരം അമ്മിണി ഓശാരം ഓമന’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. പിന്നീടങ്ങോട്ട് അതൊരു വഴിത്തിരിവാകുകയായിരുന്നു.

ശേഷം നിരവധി സിനിമകളുടെ ഭാഗമായി മാറുകയായിരുന്നു. ഇപ്പോഴിതാ കവിയൂർ പൊന്നമ്മയുടെ വിയോഗ വാർത്ത കേട്ട ശേഷം അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ, ഈ അടുത്ത കാലത്തായി വളരെ അടുത്ത ആളുകളെല്ലാം പോവുകയാണ്. സുകുമാരിയമ്മയൊക്കെ പോയി. അതാണ് ഒരു ദുഖം. ഞങ്ങൾ എല്ലാവരും വലിയ പ്രായവ്യത്യാസമില്ലാത്തവരാണല്ലോ… അതുകൊണ്ട് ഇങ്ങനെ മരണ വാർത്ത കേൾക്കുമ്പോൾ എല്ലാവരും എന്നെ തനിച്ചാക്കി പോകുന്നപോലെയാണ് തോന്നുന്നത്. വളരെ വിഷമമുണ്ട്. പ്രാർത്ഥിക്കാൻ അല്ലേ പറ്റുകയുള്ളു…. എന്നാണ് വികാരഭരിതനായി ജനാർദ്ദനൻ പറഞ്ഞത്.

അതുപോലെ അടുത്തിടെ ഒരു അഭിമുഖത്തിലും അദ്ദേഹം പറഞ്ഞിരുന്നു, എന്റെ സിനിമ ജീവിതത്തിൽ ഇതിനോടകം എനിക്ക് നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊന്നും ഇനി പറഞ്ഞ് ആരെയും വിഷമിപ്പിക്കാൻ ഞാൻ തയാറല്ല. എന്റെ ജീവിതം തീരാറായി. എന്നാൽ ഇനി തനിക്കുള്ള ആഗ്രഹം ആര്‍ക്കും ഭാരമാകാതെ മ,രി,ക്ക,ണം എന്നത് മാത്രമാണ്, അതും ഒരു സ്മാൾ അടിച്ചോണ്ട് ഇരിക്കുമ്പോൾ അങ്ങ് പോകണം എന്നാണ് ആഗ്രഹം എന്നും ഏറെ രസകരമായി ജനാര്‍ദ്ദനന്‍ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *