സിനിമയിൽ ഞാൻ ആരുമല്ലാതിരുന്ന കാലത്ത് എന്നെ ചേർത്ത് നിർത്തിയ മനുഷ്യൻ ! അദ്ദേഹത്തിന്റെ ആ വാക്കുകൾ അന്ന് എനിക്ക് തന്ന ആ ആത്മധൈര്യം ! ജനാർദ്ദനനെ കുറിച്ച് മമ്മൂട്ടി !

മലയാള സിനിമ ലോകത്തെ പ്രഗത്ഭ നടന്മാരിൽ ഏറ്റവും മുന്നിലുള്ള ആളാണ് ജനാർദ്ദനൻ, വർഷങ്ങളായി സിനിമ മേഖലയിൽ നിറ സാന്നിധ്യമായി നിൽക്കുന്ന അദ്ദേഹത്തെ കുറിച്ച് ഇപ്പോഴിതാ മമ്മൂട്ടി പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. സീ കേരളം അവാര്‍ഡ് നിശയിലാണ് താരം സംസാരിച്ചത്. തന്റെ കരിയറിന്റെ തുടക്കത്തിൽ ജനാർദ്ദനൻ തനിക്ക് നൽകിയ ആത്മധൈര്യത്തെ കുറിച്ചാണ് മമ്മൂട്ടി വാ തോരാതെ സംസാരിക്കുന്നത്.

മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജനാര്‍ദ്ദനന്‍ ചേട്ടനാണെന്ന് ഞാനിപ്പോഴാണ് അറിയുന്നത്. ഞങ്ങളൊരു നാട്ടുകാരാണ്. ഒരുപാട് കാലത്തെ പരിചയവും പഴക്കവുമുണ്ട്. ഞാന്‍ സിനിമയില്‍ വന്ന കാലത്ത് വളരെ ചുരുക്കം ആളുകളെ ഉണ്ടായിരുന്നുള്ളൂ. ഒരു പരിചയക്കാരന്‍ എന്ന് പറയാന്‍ എനിക്ക് ജനാര്‍ദ്ദനന്‍ ചേട്ടന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പലരോടും അദ്ദേഹം അന്ന് പറഞ്ഞത്, മമ്മൂട്ടി എന്റെ നാട്ടുകാരനാ കെട്ടോ എന്നാണ്. അന്ന് ഞാന്‍ ഒരു ചെറിയ നടനാണ്. അക്കാലത്ത് അത്രത്തോളം സന്തോഷവും അംഗീകാരവും എനിക്ക് കിട്ടാനില്ല.

മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന അത്രയും പ്രഗത്ഭനായ ഒരു നടന്‍ അദ്ദേഹത്തിന്റെ നാട്ടുകാരനാണ്, സ്വന്തക്കാരനാണ് എന്നൊക്കെ പറയുമ്പോള്‍ നമ്മളെ എത്രത്തോളം സെക്യൂര്‍ഡ് ആവുന്നു എന്നുള്ളത് നിങ്ങള്‍ക്കത് അനുഭവത്തില്‍ ഉണ്ടെങ്കില്‍ മാത്രമേ മനസിലാവൂ. കാരണം അന്യ നാട്ടില്‍ ചെല്ലുമ്പോള്‍, നമ്മുടെ നാട്ടുകാരനായ ഒരാളെ കാണുമ്പോള്‍, നമ്മുടെ ഭാഷ സംസാരിക്കുന്ന ആളെ കാണുമ്പോള്‍ ഒരു സന്തോഷമില്ലേ, സമാധാനമില്ലേ. അതുപോലെ ജനാര്‍ദ്ദനന്‍ ചേട്ടനെ കണ്ടപ്പോള്‍ അദ്ദേഹം വൈക്കത്തുകാരനാണ് ഞാന്‍ എന്ന് മറ്റുള്ളവരോട് പറയുന്നത് കേട്ടപ്പോള്‍ എനിക്കുണ്ടായൊരു ആത്മധൈര്യം… താങ്ക്യൂ.. എന്നാണ് മമ്മൂട്ടി പറയുന്നത്…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *