കാരണവരുടെ ആട്ടും തുപ്പും കേട്ട്.. ഇത്രയും കാലം എച്ചില് തിന്ന പോരായമ മാറ്റി വെച്ചാൽ അൻവറെന്തായാലും മലപ്പുറത്തെ നല്ല ചൊണള്ള ചെക്കനാ.. !ഹരീഷ് പേരടി !

ഒരു നടൻ എന്നതിനപ്പുറം സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ തന്റേതായ അഭിപ്രായം പറയുന്ന ആളാണ് നടൻ ഹരീഷ് പേരടി. ഇപ്പോഴിതാ പി വി അൻവറിനെ പിന്തുണച്ചുകൊണ്ട് ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇടതുപക്ഷ തറവാട്ടിലെ അടുക്കളപുറത്തിരുന്ന്.. കാരണവരുടെ ആട്ടും തുപ്പും കേട്ട്.. ഇത്രയും കാലം എച്ചില് തിന്ന പോരായമ മാറ്റി വെച്ചാൽ… അൻവറെന്തായാലും മലപ്പുറത്തെ നല്ല ചൊണള്ള ചെക്കനാ… അത് മൂപ്പര് ഇന്ന് തെളിയിച്ച്..അല്ല അതങ്ങിനെയാവൂ.. സ്വാതന്ത്ര്യസമര സേനാനിയായ ബാപ്പന്റെ മോനല്ലെ…

അല്ലാണ്ടെ ഇല്ലാത്ത, കത്തിന്റെ കഠാരന്റെ ഉള്ളുകൂടെ നടന്ന തള്ളല്ലല്ലോ… അവസാനം സത്യം പറയേണ്ടിവരല്ലോ… ഇങ്ങള് നല്ല മലപ്പുറം ഭാഷലെ കേരളത്തോട് രാജാവ് ഉടുത്തത് അയിച്ചിട്ട് നടക്കാണ്ന്ന് പറയ്ണത് കേക്കുമ്പം തന്നെ ഒരു രാഷ്ട്രീയ രോമാഞ്ചം ഇണ്ടായിന്.. സ്വർണ്ണകച്ചോടത്തിലെ ഇക്ക്മത്ത് എന്തായാലും അൻവറക്കാ ഇങ്ങള് മലപ്പുറത്തിന്റെ രാഷ്ട്രിയ മാനം കാത്ത്… ഇടതുപക്ഷ പാരമ്പര്യ തറവാട്ടില് കൂലി പണിക്ക് പോയ സ്വതന്ത്രനായ മനുഷ്യന്റെ മനുഷ്യാവകാശ സമരം.. സ്വാതന്ത്ര്യസമര സലാം.. എന്നാണ് ഹരീഷ് കുറിച്ചത്.

എന്നാ അതേസമയ അൻവറിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കരും കുറിപ്പ് പങ്കുവെച്ചിരുന്നു, എഡിജിപിയെയും പൊളിറ്റിക്കൽ സെക്രട്ടറിയെയും പുറത്താക്കാൻ പ്രയത്നിച്ചു പ്രയത്നിച്ച് അവസാനം സ്വയം പുറത്തായ തീപ്പന്തം അമ്പുക്കായ്ക്ക് അഭിവാദ്യങ്ങൾ. വിജയേട്ടന്റെ പൊലീസിനെ ഉപയോഗിച്ച് ഷാജൻ സ്കറിയയെ മൂക്കിൽ കേറ്റുമെന്ന് പറഞ്ഞ അമ്പുക്കാ അവസാനം അതേ പൊലീസിനെ കുറ്റം പറഞ്ഞ് സ്വയം ഒഴിഞ്ഞുപോയി. മറുനാടനാണ് ഇല്യൂമിനാറ്റി. യെസ്, അയാം കൺവിൻസ്ഡ്! എന്നും തുടങ്ങുന്ന നിരവധി പരിഹസ കമന്റുകളാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *