
എനിക്ക് ഒരു വയസ്സുള്ളപ്പോള്‍ ഞങ്ങളെ കളഞ്ഞിട്ട് പോയതാണ് അച്ഛന് ! ഒരിക്കലും കാണാൻ ആഗ്രഹിക്കുന്നില്ല ! ടി പി മാധവന്റെ മകൻ !
മലയാള സിനിമ ലോകത്തിന് ഏറെ പരിചിതനായ നടനായിരുന്നു ടിപി മാധവൻ. അദ്ദേഹം ഇന്ന് ഈ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അ,ന്ത്യം. കുടല് സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കുറച്ച് നാളുകളായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട്. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന് അന്തേവാസിയാണ് അദ്ദേഹം. സിനിമ മോഹം തലക്ക് പിടിച്ച അദ്ദേഹം കുടുംബത്തെ അന്വേഷിച്ചിരുന്നില്ല, അദ്ദേഹത്തിന്റ രണ്ടു മക്കളും അമ്മക്ക് ഒപ്പമാണ് കഴിഞ്ഞിരുന്നത്.
തന്റെ അവസാന നാളുകളിൽ അദ്ദേഹം മകനെയും മകളെയും ഒരു നോക്ക് കാണണമെന്ന് ആഗ്രഹം പറഞ്ഞിരുന്നു. എന്നാൽ അച്ഛനെ കാണാൻ ആഗ്രഹിക്കുന്നില്ല എന്നതായിരുന്നു മകന്റെ മറുപടി. അദ്ദേഹത്തിന്റെ മകൻ രാജകൃഷ്ണ ഇന്ന് ബോളിവുഡിലെ അറിയപ്പെടുന്ന സംവിധായകനാണ്.

അന്ന് അദ്ദേഹം അച്ഛന്റെ ആഗ്രഹത്തോട് പ്രതികരിച്ചിരുന്നത് ഇങ്ങനെ ആയിരുന്നു.. ടി പി മാധവന്റെ മകന് എന്നത് റെക്കോര്‍ഡിലുള്ള ബന്ധം മാത്രമാണ്. അമ്മയാണ് എന്നെ വളര്‍ത്തിയത്. എനിക്ക് ഒരു വയസ്സുള്ളപ്പോള്‍ ഞങ്ങളെ ഉപേക്ഷിച്ച് പോയതാണ് അച്ഛന്. അച്ഛനെ കുറിച്ച് അങ്ങനെ പറയാൻ പോലുമുള്ള ഓർമ്മകൾ തനിക്ക് ഇല്ല, ഓര്മ വെച്ച നാൾ മുതൽ ഞങ്ങള്ക് എല്ലാം അമ്മയാണ്, ഇത്രയും നാളത്തെ ജീവിത്തിനിടക്ക് ഞാൻ ആകെ രണ്ടു തവണ മാത്രമാണ് അച്ഛനെ കണ്ടിട്ടുള്ളത്.
എന്റെ അച്ഛൻ എന്ന് പറയുന്ന അദ്ദേഹവും, എന്നെയും ഒരു നാല് പ്രവിശ്യത്തിൽ കൂടുതൽ കണ്ടുകാണില്ല. എന്നാൽ സിനിമ രംഗത്ത് നിന്ന് പലരും തന്നോട് ടിപി മാധവന്റെ മകനല്ല എന്ന രീതിയിൽ അച്ഛനെ കുറിച്ച് ചോദിക്കുമ്പോൾ തനിയ്ക്ക് ആശ്ച്ചര്യം തോന്നാറുണ്ടെന്നും, അദ്ദേഹം പറയുന്നു. എന്റെ രക്തത്തിലും ആ സിനിമ ഉണ്ടായിരുന്നു, എങ്ങനെയോ ഞാനും അവിടെ തന്നെ എത്തി. പിന്നെ അതെനിക്ക് പ്രിയപ്പെട്ടതായി മാറുകയായിരുന്നു. മലയാളത്തോട് എന്നും പ്രത്യേകമായൊരു ഇഷ്ടമുണ്ട്. ഇടയ്ക്ക് മലയാള സിനിമകളൊക്കെ കാണാറുണ്ട്. അതിൽ കൂടുതൽ ബന്ധങ്ങളൊന്നും താൻ ഇനിം ആഗ്രഹിക്കുന്നില്ല എന്നും രാജകൃഷ്ണ പറഞ്ഞിരുന്നത്.
Leave a Reply