നടി മോനിഷ ജീവിച്ചിരുന്നെങ്കില്‍ ഉറപ്പായും വിനീതിനെ വിവാഹം കഴിക്കുമായിരുന്നു ! ഇരുവരും തമ്മിലുള്ള ബന്ധം തനിക്ക് നേരിട്ട് അറിവുള്ളതായിരുന്നു ! ആലപ്പി അഷറഫ് !

മലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധായകൻ ആലപ്പി അഷറഫ് ഇപ്പോഴിതാ നമ്മെ വിട്ടുപിരിഞ്ഞ നടി മോനിഷയെയും വിനീതിനെയും കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മഞ്ഞൾപ്രസാദവും മുല്ലപ്പൂവും ചൂടി നിഷ്കളങ്ക ചിരിയോടെ നിൽക്കുന്ന പാവാടക്കാരി അതാണ് ഇന്നും മലയാളികളുടെ മനസ്സിൽ മോനിഷ. 1992 ഡിസംബർ 5 ആം തീയതി ആയിരുന്നു ആ അഭിനയ പ്രതിഭയെ മരണം തട്ടിയെടുത്തത്. മോനിഷ ഈ ലോകത്തോട് വിട പറഞ്ഞിട്ട് 30 വർഷം പിന്നിട്ടുകഴിഞ്ഞു.

പക്ഷെ മോനിഷ ഇന്നും എന്നും മലയാളികളുടെ മനസ്സിൽ മായാതെ തന്നെ നിൽക്കും, ആലപ്പി അഷറഫിന്റെ വാക്കുകൾ ഇങ്ങനെ, എനിക്ക് മോനിഷയെക്കുറിച്ച് പറയാൻ ഒരുപാടുണ്ട്. ഏകദേശം ഒരു മാസക്കാലം ഞാനും മോനിഷയും ഒരു ഗൾഫ് ഷോയുടെ ഭാഗമായി ഒപ്പം ഉണ്ടായിരുന്നു. മോനിഷയുടെ അവസാന സ്പന്ദനസമയത്തും ഞാൻ മോനിഷക്ക് ഒപ്പം തന്നെ ആ ആശുപത്രിയിലും എത്തി.

മോനിഷ അവസാനം, അഭിനയിച്ച ‘ചെപ്പടി വിദ്യ’ എന്ന സിനിമയുടെ സമയത്ത് ശ്രീവിദ്യയുമായി ഒരു സീൻ മോനിഷക്ക് ബാക്കി ഉണ്ടായിരുന്നു. എന്നാൽ അച്ഛന് സുഖമില്ല എന്ന കാരണത്താൽ രാത്രി തന്നെ മോനിഷ യാത്ര പുറപ്പെട്ടു. രാത്രിയിലെ യാത്ര ശ്രീവിദ്യ വിലക്കിയിരുന്നു, ആ വിധിയെ തടുക്കാൻ ആകില്ലല്ലോ. എനിക്ക് വന്നു ചേരേണ്ടത് ആണെങ്കിൽ എനിക്ക് തന്നെ വന്നു ചേരും എന്ന് വിശ്വസിച്ച ആളാണ് മോനിഷ അത് മരണകാര്യത്തിൽ പോലും അങ്ങനെ ആയി.

അക്കാലത്തെ വിദേശ പരിപാടികളിൽ ഏറ്റവും ആകർഷണം വിനീതുമായുള്ള മോനിഷയുടെ ഡാൻസ് തന്നെ ആയിരുന്നു. അവർ ഒന്നിച്ചുള്ള ഡാൻസ് ഉണ്ടായിരുന്നു. രണ്ടാളും കളിക്കൂട്ടുകാരെ പോലെ ആയിരുന്നു ഏതുസമയവും. എപ്പോഴും അവർ ഒരുമിച്ച് ഷോപ്പിങ്ങും തമാശ പറച്ചിലും പൊട്ടിച്ചിരിയും എല്ലാം ഒരുമിച്ച്. അവർ രണ്ടാളും വിവാഹം കഴിച്ചാലും എന്തുകൊണ്ടും അത്രയും യോജിപ്പ് ആകുമായിരുന്നു. മോനിഷ ജീവിച്ചിരുന്നു എങ്കിൽ ഉറപ്പായും ആ വിവാഹം നടക്കുമായിരുന്നു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ; അത്രയും നല്ല ജോഡികൾ ആയിരുന്നു അവർ.

എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ട് അപ്രതീക്ഷിതമായി അവൾ പോയി, അപകടവാർത്ത അറിഞ്ഞ നിമിഷം ഞാനും ഫാസിൽ സാറും കൂടി പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തി, അവൾ പോയി എന്ന വാർത്തയാണ് അന്ന് ആശുപത്രിക്കാർ ഞങ്ങളോട് പറഞ്ഞത്, പിന്നെ മോനിഷയുടെ പോസ്റ്റ് മോർട്ടം നടപടികൾ ആണ് പിന്നീട് നടന്നത്, ആ നിമിഷങ്ങൾ ഒന്നും ഈ ജന്മം മനസ്സിൽ നിന്നും മായില്ല. . അതൊക്കെ ഇന്നും ഓർമ്മകളിൽ നിന്നും മായാതെ നിലനിൽക്കുന്നു എന്നും ആലപ്പി അഷറഫ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *