തന്നേക്കാൻ പ്രായക്കുറവുള്ള ആളെ വിവാഹം കഴിച്ചു, ‘നീ ആണ് എനിക്ക് എല്ലാം’ ! അങ്ങനെ കാത്തിരുന്ന ചോദ്യത്തിനുള്ള ഉത്തരമെത്തി!

ഒരു സമയത്ത് ബോളിവുഡ് സിനിമകളിൽ വരെ സജീവമായിരുന്ന ആളാണ് നടി മീര വാസുദേവ്, മലയാളത്തിൽ ഈ നടിയെ എക്കാലവും ഓർമ്മിക്കാൻ തന്മാത്ര എന്ന ഒരൊറ്റ മോഹൻലാൽ ചിത്രം തന്നെ ധാരാളമാണ്, കൂടാതെ കുടുംബ പ്രേക്ഷകർ സൂപ്പർ ഹിറ്റാക്കിമാറ്റിയ പരമ്പര കുടുംബവിളക്കിലെ നായികയും മീര തന്നെ ആയിരുന്നു, എന്നാൽ അതെ സീരിയൽ തന്നെ മീരയുടെ വ്യക്തി ജീവിതത്തിലും വളരെ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയത്.

ഈ പരമ്പരയുടെ ക്യാമറാമാൻ വിപിൻ മീരയെ വിവാഹം കഴിക്കുകയായിരുന്നു, ഈ വര്ഷം ഏപ്രില്‍ 21-നായിരുന്നു മീരയുടെയും വിപിന്റെയും വിവാഹം. കോയമ്പത്തൂരിലെ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കുശേഷം ഇരുവരും വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇതിന് പിന്നാലെ മീര വിവാഹ ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് ആരാധകര്‍ വാര്‍ത്തയറിഞ്ഞത്.

എന്നാൽ കാഴ്ച്ചയിൽ മീരയെക്കാൾ പ്രായക്കുറവ് തോന്നിക്കുന്നു എന്ന കാരണം കൊണ്ടും മീരയുടെ മൂന്നാം വിവാഹമായതുകൊണ്ടും നടി ആ സമയത്ത്ന ഏറെ മോശം കമന്റുകൾ നേരിട്ടിരുന്നു, സോഷ്യൽ മീഡിയ ട്രെൻഡ് അനുസരിച്ചു ഭാര്യയും ഭർത്താവും ഒരു നിശ്ചിത കാലത്തിനു അപ്പുറം പടങ്ങൾ ഒരുമിച്ചു പങ്കിടില്ല എങ്കിൽ അവർ തമ്മിൽ എന്തോ വിഷയങ്ങൾ ഉണ്ടാകും എന്നൊക്കെയുള്ള കാൽക്കുലേഷൻസ് ആകും നടക്കുക. അത്തരത്തിൽ ഇവർക്ക് എന്ത് സംഭവിച്ചു എന്നുള്ള ചർച്ചകളും നടന്നിരുന്നു. പിന്നാലെയാണ് ഇപ്പോൾ ഏറ്റവും മനോഗരമായ അതി റൊമാന്റിക് ആയ ഒരു ചിത്രം പങ്കിട്ടുകൊണ്ട് വിപിൻ എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി നൽകിയിരിക്കുന്നത്. ‘നീ ആണ് എനിക്ക് എല്ലാം എന്നാണ്’ മീരക്ക് ഒപ്പം ചേർന്നുനിന്നൊരു മനോഹര ചിത്രം പങ്കുവച്ചുകൊണ്ട് വിപിൻ കുറിച്ചത്.

ഒരു വർഷത്തെ പ്രണയത്തിനൊടുവിലാണ് മീരയും വിപിനും വിവാഹം കഴിച്ചത്, മുൻ വിവാഹത്തിൽ മീരക്ക് ഒരു മകൻ ഉണ്ട്. മീര മൂന്നാമതും വിവാഹിതയായപ്പോള്‍ രൂക്ഷ വിമര്‍ശനങ്ങളുമായി ചിലരെത്തിയിരുന്നു. മീരയോ വിപിനോ ഇതൊന്നും ഗൗനിച്ചിരുന്നില്ല. ഇപ്പോൾ ഇവരുടെ ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *