
വീണ്ടും വിവാഹിതയായി, കുടുംബവിളക്ക് തന്നെ തന്റെ പുതിയ ജീവിതത്തിന് നിമിത്തമായി ! തന്റെ ഭർത്താവിനെ പരിചയപ്പെടുത്തി മീര വാസുദേവ് !
സിനിമ സീരിയൽ രംഗത്ത് ഏറെ പ്രശസ്തയായ നടിയാണ് മീര വാസുദേവ്. തന്മാത്ര എന്ന ഒരൊറ്റ സിനിമ തന്നെ ധാരാളമാണ് മീരയെ എക്കാലവും നമ്മൾ ഓർമിക്കാൻ. ശേഷം ജനപ്രിയ പരമ്പര കുടുംബവിളക്കിൽ നായികയായി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ അതേ സീരിയല്‍ മീരയുടെ റിയല്‍ ലൈഫും മാറ്റി മറിച്ചിരിക്കുന്നു ഇപ്പോഴിതാ തന്റെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.
താൻ വീണ്ടും വിവാഹിതയായി എന്ന സന്തോഷ വാർത്തയാണ് മീര പങ്കുവെച്ചത്, അതെ കുടുംബവിളക്കിന്റെ ഛായാഗ്രഹകന്‍ വിപിന്‍ പുതിയന്‍കം മീരയെ താലികെട്ടി സ്വന്തമാക്കി. സീരിയല്‍ കഥയല്ല, സത്യം. സന്തോഷ വാര്‍ത്ത പുറത്തുവിട്ടുകൊണ്ട്, മീര തന്റെ ഭര്‍ത്താവിനെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുത്തുകയായിരുന്നു. മീരയുടെ വാക്കുകൾ ഇങ്ങനെ, ‘ഞങ്ങള്‍ ഔദ്യോഗികമായി വിവാഹിതരായി. ഞാന്‍, മീര വാസുദേവനും വിപിന്‍ പുതിയന്‍കനും 2024 ഏപ്രില്‍ 21 ന് കോയമ്പത്തൂരില്‍ വച്ച് വിവാഹിതരായി. ഇന്ന്, (മെയ് 24- 2024) ഞങ്ങളുടെ വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു”
എന്റെ പങ്കാളി വിപിനെ ഞാന്‍ കൃത്യമായി പരിചയപ്പെടുത്താം, പാലക്കാടുള്ള ആലത്തൂര്‍ സ്വദേശിയാണ് വിപിന്‍. ഇന്റര്‍നാഷണല്‍ അവാര്‍ഡ് ജേതാവായ ഛായാഗ്രഹകനാണ് അദ്ദേഹം. 2019 മെയ് മാസം മുതല്‍ ഞാനും വിപിനും ഒരേ പ്രൊജക്ടിന് വേണ്ടി, ഒരുമിച്ച് പ്രവൃത്തിച്ചുവരികയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് വിവാഹത്തെ കുറിച്ച് ചിന്തിച്ചത്. വളരെ സ്വകാര്യമായ ചടങ്ങായിരുന്നു വിവാഹം. രണ്ട് വീട്ടുകാരും, രണ്ടോ മൂന്നോ ഉറ്റ സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

വളരെ മനോഹരമായ ആ അനുഗ്രഹീത നിമിഷത്തെ കുറിച്ചുള്ള വാര്‍ത്ത ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. എന്ഡറെ ആരാധകരും, സുഹൃത്തുക്കളും ബന്ധുക്കളും മീഡിയക്കാരും ഇതുവരെയുള്ള എന്റെ പ്രൊഫഷണല്‍ ജീവിതത്തെ പിന്തുണച്ചവരാണ്. ആ സ്‌നേഹവും പിന്തുണയും എന്റെ ഭര്‍ത്താവ് വിപിനും നല്‍കും എന്ന് പ്രതീക്ഷിക്കുന്നു.’ മീര വാസുദേവന്‍ കുറിച്ചു.
മീരയുടെ മൂന്നാം വിവാഹമാണിത്, 2005 ലാണ് മീര വാസുദേവന്‍ വിശാല്‍ അഗര്‍വാളിനെ വിവാഹം ചെയ്തത്. എന്നാല്‍ 2010 ല്‍ ആ ബന്ധം വേര്‍പിരിഞ്ഞു. പിന്നീട് നടനും മോഡലുമായ ജോണ്‍ കൊക്കനാണ് മീരയെ വിവാഹം ചെയ്തത്. 2012 ല്‍ വിവാഹ ബന്ധം ആരംഭിയ്ക്കുകയും 2016 ല്‍ വേര്‍പിരിയുകയും ചെയ്തു. ഈ ബന്ധത്തില്‍ ഇവർക്ക് ഒരു മകനുമുണ്ട്. വിവാഹ മോചനത്തിന് ശേഷം മകന്‍ മീരയ്‌ക്കൊപ്പമാണ് ഉള്ളത്. ഏതായാലും തങ്ങളുടെ ഇഷ്ട താരത്തിന് ആശംസകൾ നൽകുകയാണ് ആരാധകരും സഹ പ്രവർത്തകരും.
Leave a Reply