
രാഷ്ട്രീയ ബോധം വട്ടപ്പൂജ്യം, വായ തുറന്നാൽ വരുന്നതെല്ലാം അബദ്ധം, ചുറ്റുമുള്ള ഭജനസംഘത്തോട് മാത്രം താല്പര്യം ! കെ സുരേന്ദ്രനെ വിമർശിച്ച് ശ്രീജിത്ത് പണിക്കർ
സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് ഫലം പൂർത്തിയാകുമ്പോൾ രണ്ടു പാർട്ടിയും അവരവരുടെ മണ്ഡലങ്ങൾ നിലനിർത്തി എന്നതാണ് ശ്രദ്ധേയം. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയും പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപിനും മിന്നും വിജയം. എന്നാൽ ഇപ്പോഴിതാ ബിജെപിയുടെ പരാജയത്തെ തുടർന്ന് സംസഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ വിമർശിച്ചുകൊണ്ട് ശ്രീജിത്ത് പണിക്കരും അതുപോലെ സന്ദീപ് വാര്യരും പങ്കുവെച്ച കുറിപ്പുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ശ്രീജിത്ത് പണിക്കരുടെ കുറിപ്പ് ഇങ്ങനെ, രാഷ്ട്രീയ ബോധം വട്ടപ്പൂജ്യം. വിമർശിക്കുന്നവരെ കോൺഗ്രസ് ആക്കൽ. വായ തുറന്നാൽ വരുന്നതെല്ലാം അബദ്ധം. ചുറ്റുമുള്ള ഭജനസംഘത്തോട് മാത്രം താല്പര്യം. മറ്റുള്ളവരോട് പരമപുച്ഛം. പാർട്ടിയിലെ കൊള്ളാവുന്നവരെ ഒതുക്കൽ. ധാർഷ്ട്യത്തിന്റെ പരകോടി. ആകെയുള്ള ജോലി പത്രസമ്മേളനം. ജയസാധ്യത നോക്കാതെ പെട്ടിതാങ്ങിക്ക് വേണ്ടി ചോദിച്ചു വാങ്ങിയ പരാജയം. പാർട്ടിയെ ഇത്രത്തോളം പരിഹാസ്യമാക്കിയ അധ്യക്ഷൻ വേറെയുണ്ടാവില്ല. അഭിനന്ദനങ്ങൾ… എന്നായിരുന്നു…

അതുപോലെ പാലക്കാട് നഗരസഭയില്‍ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞത്, സന്ദീപിന്റെ വാക്കുകൾ ഇങ്ങനെ, കെ സുരേന്ദ്രന് രാജി വെക്കാതെ ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനം കേരളത്തില്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. അയാള്‍ രാജി വെക്കരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. കെ സുരേന്ദ്രന്റെയും അദ്ദേഹത്തിന്റെ സംഘാംഗങ്ങളേയും അടിച്ചുപുറത്താക്കി ചാണക വെള്ളം തളിച്ച് ശുദ്ധീകരിക്കാതെ ബിജെപി കേരളത്തില്‍ രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply