ഇത്രയും നാൾ ഞാൻ മക്കൾക്കുവേണ്ടി മാത്രമാണ് ജീവിച്ചത് ! ഇനി ഞാൻ എനിക്ക് വേണ്ടി ജീവിക്കാൻ തുടങ്ങുകയാണ് ! ഒരു കൂട്ട് വേണമെന്ന് തോന്നുന്നുണ്ട് ! നിഷ സാരംഗ്

സിനിമ സീരിയൽ രംഗത്ത് ശ്രദ്ധേയ വേഷങ്ങൾ ചെയ്ത നടിയാണ് നിഷ സാരംഗ്.  ഉപ്പും മുളകും എന്ന ജനപ്രിയ പരിപാടികളിലൂടെയാണ് നിഷ ഏവർക്കും പ്രിയങ്കരിയായി മാറിയത്. ഇപ്പോഴിതാ അന്‍പത് വയസ് കഴിഞ്ഞതിനാല്‍ വീണ്ടുമൊരു വിവാഹത്തിന് സമ്മതമാണെന്ന് നടി നിഷ സാരംഗ്. ഇപ്പോള്‍ കല്യാണം കഴിക്കാമെന്ന് തോന്നിതുടങ്ങിയിട്ടുണ്ട്. ചിന്തിക്കുന്നതും പറയുന്നതും കേള്‍ക്കാന്‍ ഒരു കൂട്ട് വേണം എന്നാണ് നിഷ പറയുന്നത്. ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിഷയുടെ വെളിപ്പെടുത്തല്‍.

നിഷയുടെ വാക്കുകൾ ഇങ്ങനെ, “മക്കളോട് പണ്ടേ ഞാൻ ഒരു കണ്ടീഷന്‍ പറഞ്ഞിരുന്നു. എന്റെ അന്‍പതാം വയസ് മുതല്‍ ഞാന്‍ എന്നെ ശ്രദ്ധിച്ചു തുടങ്ങും. ഞാന്‍ എനിക്ക് വേണ്ടി ജീവിച്ചു തുടങ്ങും. എനിക്ക് എന്തൊക്കെ ഇഷ്ടങ്ങളുണ്ടായിരുന്നോ അതൊക്കെ ഞാന്‍ ചെയ്തു തുടങ്ങും. അന്‍പത് വയസ് വരെ നിങ്ങള്‍ക്ക് വേണ്ടിയുള്ള ജീവിതമായിരുന്നു. അതുകഴിഞ്ഞാല്‍ എനിക്കുള്ള ജീവിതമാണ്”.

എന്റെ ജീവിതത്തിൽ നിങ്ങൾ മക്കൾക്ക് വേണ്ടി എനിക്ക് ഇഷ്ടമുള്ളതൊക്കെ ഞാന്‍ ചെയ്യും, വേണ്ടെന്ന് പറയരുത്. ഇപ്പോള്‍ ജിമ്മില്‍ പോയി തുടങ്ങി. അങ്ങോട്ട് പോകാന്‍ വലിയ ഇഷ്ടമാണ്. ഞാന്‍ ജീവിതം ആസ്വദിച്ചു തുടങ്ങിയിരിക്കുകയാണ്. കല്യാണം കഴിക്കാമെന്ന് തോന്നി തുടങ്ങിയിട്ടുണ്ട്. കാരണം കുട്ടികള്‍ വളര്‍ന്നു കഴിഞ്ഞാല്‍ നമ്മള്‍ പറയുന്നത് അവര്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. നമ്മള്‍ ചിന്തിക്കുന്നത് അവരോട് പറഞ്ഞുകഴിഞ്ഞാല്‍ അത് അവര്‍ അംഗീകരിക്കണമെന്നില്ല.

ആ സമയത്താണ് നമ്മളെ കേൾക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുന്നത്. നമുക്ക് തോന്നും നമ്മള്‍ ചിന്തിക്കുന്നതും നമ്മള്‍ പറയുന്നതും കേള്‍ക്കാന്‍ ഒരാള്‍ വേണമെന്ന്. ചിലപ്പോള്‍ വെറുതെയിരുന്ന് കരയാന്‍ തുടങ്ങും. തിരക്കിട്ട ജീവിതമാണ്, എന്റെ ഇടവേളകളില്‍ എനിക്കൊപ്പമുണ്ടാകാന്‍ ഒരു കൂട്ട് ആവശ്യമുണ്ട്. വീട്ടില്‍ നമ്മളെ കേള്‍ക്കാന്‍ ആളില്ലെങ്കില്‍ മനസ്സ് അശാന്തമാകും, അന്‍പത് വയസാകുമ്പോള്‍ ഞാന്‍ എന്നെ തന്നെ സന്തോഷവതിയാക്കി നിര്‍ത്തിയെങ്കില്‍ മാത്രമേ എന്റെ ആരോഗ്യം പോലും സംരക്ഷിക്കാനാകൂ. അപ്പോള്‍ ഞാന്‍ എന്നെ നോക്കണം” എന്നാണ് നിഷ പറയുന്നത്…

വീട്ടുകാരുടെ നിർബന്ധ പ്രകാരം പന്തിനഞ്ചാം വയസിൽ വിവാഹം കഴിച്ച നിഷയ്ക്ക് ആ ബന്ധത്തിൽ രണ്ടു പെൺമക്കളും ഉണ്ടായിരുന്നു. വിവാഹ മോചിതയായ നിഷ നിരവധി ജോലികൾ ചെയ്ത് തന്റെ രണ്ടു മക്കളെയും നന്നായി പാടിപ്പിച്ച് വിവാഹം ചെയ്ത് അയക്കുകയും ചെയ്തു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *