ചേച്ചിയുള്ളത് കൊണ്ട് അമ്മയില്ലാത്ത വിഷമം ഇനി ഉണ്ടാകില്ല ! ഇങ്ങനെ ചേർത്ത് പിടിക്കുമ്പോൾ ഞങ്ങളുടെ മനവും നിറയും ! ആശംസകൾ അറിയിച്ച് ആരാധാകർ !

ലച്ചു എന്ന് പേരിൽ നമ്മൾ വിളിക്കുന്ന നടി ജൂഹി റുസ്തഗി. കുടുംബ അപ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ജനപ്രിയ പരമ്പരയായിരുന്നു ഉപ്പും മുളകും. അതിൽ ലച്ചു എന്ന കഥാപാത്രമായി നമ്മുടെ ഏവരുടെയും പ്രിയങ്കരിയായി മാറിയ ജൂഹിക്ക് അടുത്തിടെ ഒരു വലിയ സങ്കടം ഉണ്ടായിരുന്നു. ജൂഹിയുടെ ‘അമ്മ ഭാഗ്യലക്ഷ്മി രഘുവീർ ഈ ലോകത്തുനിന്നും യാത്രയായിരുന്നു. അപകടത്തെ തുടർന്നാണ് ഈ വിയോഗം ഉണ്ടായത്. ജൂഹിയുടെ അമ്മയും സഹോദരനും സഞ്ചരിച്ച വണ്ടിയിൽ ലോറി വന്നിടിച്ചാണ് അപകടം സംഭവിച്ചത്. വളരെ അപ്രതീക്ഷിത വിയോഗത്തിൽ ജൂഹി ഒരുപാട് തകർന്ന് പോയിരുന്നു.

ആ സമയത്ത് ജൂഹിക്ക് ധൈര്യം കൊടുത്ത് ഒപ്പമുണ്ടായിരുന്നത് സ്ക്രീനിലെ തന്റെ കുടുംബമായിരുന്നു ഉപ്പും മുളകും താരങ്ങളായിരുന്നു. അതിൽ നിഷ സാരംഗ് ജൂഹിയുടെ ഒപ്പം എപ്പോഴും ഉണ്ടായിരുന്നു. പലപ്പോഴും ജൂഹിയുടെ അവസ്ഥയും മറ്റും അരഞ്ഞുകൊണ്ട് സമൂഹ മാധ്യമങ്ങളിലും നിഷ സജീവമായിരുന്നു. ഇപ്പോൾ ഏറ്റവും പുതിയതായി നിഷ പങ്കുവെച്ച ചിത്രമാണ് ആരാധകർ ഏറ്റെടുത്തിക്കുന്നത്.

ലച്ചുവിനെ ചേർത്ത് പിടിച്ച് ചിരിക്കുന്ന മുഖത്തോടെയുള്ള ചിത്രങ്ങളാണ് നിഷ പങ്കുവെച്ചത്. നിറഞ്ഞ സ്വീകാര്യതയാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. ചേച്ചി ഉള്ളതുകൊണ്ട് അമ്മയില്ല എന്ന വിഷമം ഇനി ലച്ചുവിന് ഉണ്ടാവില്ല; ഇങ്ങനെ ചേർത്തുപിടിക്കുമ്പോൾ ഇത് കാണുന്ന ഞങ്ങളുടെ മനവും നിറയും എന്നുള്ള വളരെ പോസിറ്റീവ് ക്യാപ്‌ഷനുകളാണ്  ജൂഹിയുടെ പുത്തൻ ചിത്രത്തിന് ആരാധകർ നൽകുന്നത്, ഒപ്പം ഉപ്പും മുളകും അവസാനിച്ചപ്പോൾ അത് അവരെ സ്നേഹിക്കുന്ന ഏവർക്കും വലിയ വേദനയായിരുന്നു. എന്നാൽ ഇപ്പോൾ ചെറിയ മാറ്റങ്ങളോടെ അതെ കുടുംബം വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സീ കേരളത്തിൽ എരിവും പുളിയും എന്ന പേരിൽ പുതിയ രൂപ മാറ്റത്തിലാണ് പരമ്പര തുടങ്ങാൻ പോകുന്നത് എന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇടക്ക് ജൂഹി പങ്കുവെച്ച ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, അമ്മയുടെ വിയോഗ ശേഷം ആദ്യം പങ്കുവെച്ച ചിത്രമായിരുന്നു അത്, സാരിയണിഞ്ഞ് ചിരിച്ച മുഖത്തോടെയുള്ള ചിത്രങ്ങൾ ആയിരുന്നു, ഈ ചിരിച്ച മുഖമാണ് ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത്, ധൈര്യമായി മുന്നോട്ട് പോകണം, ഞങ്ങൾ എല്ലാവരും ലച്ചുവിനൊപ്പം ഉണ്ട്, എന്ന്  തുടങ്ങിയ ഒരുപാട് കമന്റുകൾ ആ ചിത്രത്തിന് ലഭിച്ചിരുന്നു.

ജൂഹിയുടെ പിതാവ്  രാജസ്ഥാന്‍ സ്വദേശിയായിരുന്നു, അച്ഛനും നേരത്തേ മരിച്ചിരുന്നു. അച്ഛൻ്റെ വിയോഗം വലിയ ശൂന്യതയായിരുന്നുവെന്നും അതുമായി പൊരുത്തപ്പെടാൻ കുറച്ചുകാലമെടുത്തുവെന്നും നടി മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പിന്നീട് മിനിസ്ക്രീനിൽ ജൂഹി സജീവമായപ്പോൾ ലൊക്കേഷനിൽ ഒപ്പം പോയിരുന്നതും ഇൻ്റർവ്യൂകൾക്കൊക്കെ കൂട്ട് പോയിരുന്നതും അമ്മയായിരുന്നു. അമ്മയുമായി ഏറെ അടുപ്പത്തിൽ കഴിഞ്ഞ ജൂഹിയ്ക്ക് ഈ വിയോഗവും വലിയ  ആഘാതവുമായിരുന്നു, ഇപ്പോൾ വീണ്ടും തനറെ പ്രൊഫെഷനിൽ സജീവമാകാൻ തയാറെടുക്കുന്ന ജൂഹിക്ക് ആശംസകളും അറിയിക്കുകയാണ് ആരധകർ.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *