എന്തിനാ അമ്മാ പോയേ ! കണ്ണ് തുറക്കമ്മാ ! ഇതിനാണോ അമ്മേ എന്നും വിളക്ക് വച്ചു പ്രാർഥിച്ചേ ! ജൂഹിയുടെ വാക്കുകൾ ഹൃദയഭേതകം !!
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി ജൂഹി റുസ്തഗി, ഉപ്പും മുളകും എന്ന ഒരൊറ്റ പരിപാടികൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ജൂഹി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ലച്ചു എന്ന കഥാപത്രമാണ് നടി അവതരിപ്പിച്ചിരുന്നത്. ഇപ്പോൾ നടിയുടെ ജീവിതത്തിൽ വളരെ ദുഖകരമായ ഒരു വാർത്ത ഉണ്ടായിരിക്കുകയാണ്. ജൂഹിയുടെ ‘അമ്മ ഭാഗ്യലക്ഷ്മി രഘുവീർ യാത്രയായ്. അപകടത്തെ തുടർന്നാണ് ഈ വിയോഗം ഉണ്ടായത്. ജൂഹിയുടെ അമ്മയും സഹോദരനും സഞ്ചരിച്ച വണ്ടിയിൽ ലോറി വന്നിടിച്ചാണ് അപകടം സംഭവിച്ചത്.
ഈ അപ്രതീക്ഷിത വിയോഗത്തിൽ കുടുംബമാകെ തളർന്ന് പോയിരിക്കുകയാണ്. കുടുംബവും നാട്ടുകാരും, ജൂഹിയുടെ അമ്മയുടെ നാടായ ചോറ്റാനിക്കരയിൽ ആയിരുന്നു അന്ത്യ കർമ്മങ്ങൾ ആംബുലൻസിൽ നിന്ന് ചോറ്റാനിക്കര കുരീക്കാടുള്ള അലൂർപറമ്പിൽ വീട്ടിലേക്ക് ഭാഗ്യലക്ഷ്മിയുടെ മൃതദേഹം കൊണ്ടുവന്നപ്പോള്‍ വികാരഭരിതമായ രംഗങ്ങള്‍ക്കാണ് അവിടെ കൂടി നിന്നവർ സാക്ഷ്യം വഹിച്ചത്. അമ്മയുടെ ചലനമറ്റ ശരീരം മുന്നിൽ കണ്ടതോടെ നിയന്ത്രണം വിട്ട് നിലവിളിക്കുകയായിരുന്നു ജൂഹി. ഇത് കണ്ട് സഹിക്കാനാവാതെ കൂടി നിന്ന ബന്ധുക്കളും അയൽക്കാരും അലമുറയിട്ടു വിതുമ്പുകയായിരുന്നു.
എന്തിനാ അമ്മ എന്നെ ഒറ്റക്കാക്കി പോയേ, എനിക്കിനി ആരാ ഉള്ളത് , ഞാനിനി ആരോടാ വഴക്കിടണ്ടേ, തല്ലുകൂടണ്ടേ, ഇതിനാണോ എല്ലാ ദിവസവും അമ്മ വിളക്ക് വെച്ച് പ്രാര്‍ഥിച്ചേ, രാവിലെ എഴുന്നേറ്റ് വിളക്ക് വെച്ചേ, എന്നൊക്കെ ജൂഹി പറയുന്നുണ്ടായിരുന്നു. അമ്മയുടെ മുഖത്തിന് ചാരെയായിരുന്നു കൂടുതൽ സമയം ജൂഹി ഇരുന്നത്. ഒടുവിൽ അമ്മയുടെ കാൽക്കൽ പോയി കമിഴ്ന് കിടന്ന് കരഞ്ഞു. ഭാഗ്യലക്ഷ്മിയുടെ സഹോദരിയും മറ്റുബന്ധുക്കളും അടക്കമുള്ളവരും ജൂഹിയോടൊപ്പമുണ്ടായിരുന്നു. വൈകീട്ടാണ് എരുവേലി ശാന്തിതീരം ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുന്നത്.
ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മിയുടെ സ്ഥലം ചോറ്റാനിക്കരയാണ് . ചിരാഗ് എന്ന് പേരുള്ള ഒരു ചേട്ടനുമുണ്ട് ലച്ചുവിന്. ഈ സഹോദരനൊപ്പം യാത്ര ചെയ്യവേ ആയിരുന്നു ഇന്ന് അപകടം സംഭവിച്ചത്. ലെച്ചുവിൻ്റെ അച്ഛനും നേരത്തേ മരിച്ചിരുന്നു. അച്ഛൻ്റെ വിയോഗം വലിയ ശൂന്യതയായിരുന്നുവെന്നും അതുമായി പൊരുത്തപ്പെടാൻ കുറച്ചുകാലമെടുത്തുവെന്നും നടി മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പിന്നീട് മിനിസ്ക്രീനിൽ ജൂഹി സജീവമായപ്പോൾ ലൊക്കേഷനിൽ ഒപ്പം പോയിരുന്നതും ഇൻ്റർവ്യൂകൾക്കൊക്കെ കൂട്ട് പോയിരുന്നതും അമ്മയായിരുന്നു. അമ്മയുമായി ഏറെ അടുപ്പത്തിൽ കഴിഞ്ഞ ജൂഹിയ്ക്ക് ഈ വിയോഗവും വലിയ ശൂന്യതയാകും ശ്രിഷ്ട്ടിക്കുക എന്നതിൽ യാതൊരു സംശയവുമില്ല.
അമ്മയോടൊപ്പം യാത്ര ചെയ്തിരുന്ന സഹോദരൻ്റെ ആരോഗ്യാവസ്ഥയെ കുറിച്ചും ഇതുവരെ വിവരമൊന്നും പുറത്ത് വന്നിട്ടില്ല. ചേട്ടനൊന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയിലാണ് ആരാധകർ. ഈ ചെറുപ്രായത്തിൽ അമ്മയും അച്ഛനും നഷ്ടപെട്ട ലച്ചു പ്രേക്ഷകർക്ക് ഒരു വലിയ ദുഃഖം തന്നെയാകും.
കഴിഞ്ഞ ദിവസമാണ് ഏവരുടെയും പ്രിയങ്കരനായ നടൻ രമേശ് യാത്രയായത്. സിനിമ രംഗത്ത് കഴിഞ്ഞ ദിവസം വരെ വളരെ സന്തോഷത്തോടെ പോസിറ്റീവ് ആയി കണ്ട നടൻ പെട്ടന്ന് ഇല്ലാതായത് സഹ പ്രവർത്തകരെ ഞെട്ടിച്ചു. എന്തിനായിരുന്നു ചേട്ടാ ഈ കടുംകൈയ്യെന്നായിരുന്നു എല്ലാവരുടേയും ചോദ്യം. രമേശിന് ആദരാഞ്ജലി നേര്‍ന്ന് നിരവധി പേരാണ് എത്തിയിരുന്നത്.
Leave a Reply