അമ്മ അന്ന് അവസാനമായി പറഞ്ഞത് ഞാൻ റെക്കോർഡ് ചെയ്തിരുന്നു ! അപകടം ഉണ്ടാകാൻ കാരണം അതായിരുന്നു ! ജൂഹി എല്ലാം തുറന്ന് പറയുന്നു !

ഉപ്പും മുളകും ഒരൊറ്റ ജനപ്രിയ പരിപാടിയിൽ കൂടി ഏവരുടെയും പ്രിയങ്കരിയായി മാറിയ ആളാണ് ജൂഹി റുസ്തഗി. പക്ഷെ ലച്ചു എന്ന പേരിലാണ് താരത്തെ കൂടുതലും അറിയപ്പെടുന്നത്. ഒരു നടി എന്നതിലുപരി മോഡലിംഗ് രംഗത്തും വളരെ സജീവമാണ് ജൂഹി. ഇടക്കാലത്ത് അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു എങ്കിലും ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമാകുകയാണ്. വളരെ അപ്രതീക്ഷിതമായി ജൂഹിയുടെ ജീവിതത്തിൽ അടുത്തിടെ ഒരു വലിയ ദുരന്തം സംഭവിച്ചിരുന്നു. ജൂഹിയുടെ എല്ലാമായിരുന്ന ‘അമ്മ ഒരു വാഹന അപകടത്തിൽ മ ര ണ പെട്ടിരുന്നു.

അമ്മയെ നഷ്ടപെട്ട ജൂഹിയുടെ അവസ്ഥയിലും ആ വിഷമത്തിലും ലച്ചുവിനെ സ്നേഹിക്കുന്ന ഓരോ പ്രേക്ഷകരും വിഷമിച്ചിരുന്നു. ആ ആഘാതത്തിൽ നിന്നും ഇപ്പോൾ പതിയെ തന്റെ പഴയ ജീവിതത്തിലേക്ക് തിരികെ വരുകയാണ് ജൂഹി. ഇതിനിടെ ജൂഹിയുടെ പ്രതിശുദ വരൻ റോവിനുമായി വിവാഹിതയായെന്നും, അതുമല്ല ഇവർ വേർപിരിഞ്ഞു എന്ന രീതിയിലും ഒരുപാട് വാർത്തകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ ഇതിനെ കുറിച്ചെല്ലാം പ്രതികരിക്കുകയാണ് ഇപ്പോൾ ജൂഹി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

പപ്പ കൂടെ ഇല്ലാത്ത വിഷമം ഞങ്ങളെ അറിയിക്കാതെയാണ് അമ്മ വളർത്തിയത്, വീട്ടിലെ കാര്യങ്ങളും പപ്പയുടെ ബിസിനസും, അതിലുപരി എന്റെ ഷൂട്ടിങ്ങിന്റെ ഡേറ്റ് വരെ നോക്കിയിരുന്നത് അമ്മയാണ്. ഞങ്ങൾ കൂട്ടുകാരെ പോലെയാണ്. എടോ എന്നാണ് ഞങ്ങള്‍ പരസ്പരം വിളിച്ചുകൊണ്ടിരുന്നത്. വഴക്കിടുമ്പോള്‍ താന്‍ പോടോ, താൻ ആരാ എന്നെ   ഭരിക്കാന്‍ എന്നൊക്കെ ചോദിച്ച് അമ്മ വരും. അപ്പോള്‍ ഞാനും വിട്ട് കൊടുക്കില്ല. അതൊക്കെ ഞാൻ എപ്പോഴും ഓർക്കും. ഒരിക്കലും ആരെയും ഡിപന്‍ഡന്റ് ചെയ്ത് ലൈഫ് മുന്നോട്ട് കൊണ്ടുപോകരുത് എന്ന് അമ്മ പറയുമായിരുന്നു. ഇപ്പോള്‍ അത് മനസിലാകുന്നുണ്ട്.

അന്ന് ആ അപകടം നടക്കുമ്പോൾ കൊവിഡ് പ്രോട്ടോകോള്‍ കാരണം അമ്മയ്ക്ക് എന്നോടൊപ്പം വരാന്‍ സാധിച്ചിരുന്നില്ല. പക്ഷെ അന്ന് അമ്മ എപ്പോഴും എന്നെ വിളിച്ചുകൊണ്ട് ഇരുന്നു. വെള്ളം കുടിക്കണം, ഉറക്കം തൂങ്ങി ഇരിക്കരുത്, എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ പറഞ്ഞുകൊണ്ടേ ഇരുന്നു, അതെല്ലാം ഞാന്‍ റെക്കോര്‍ഡ് ചെയ്ത് വെച്ചിരുന്നു. ഇപ്പോള്‍ അമ്മയെ മിസ് ചെയ്യുമ്പോള്‍ ആ വോയിസ് എടുത്ത് കേള്‍ക്കും.

സെപ്റ്റംബര്‍ 11 ന്  ചോറ്റാനിക്കരയിലെ വീട്ടിലേക്ക് അമ്മ സഹോദരന്റെ കൂടെ സ്‌കൂട്ടറില്‍ പോയതായിരുന്നു. പക്ഷെ ഒരു ടാങ്കര്‍ ലോറി വന്നിടിച്ചു. കുറച്ച് കഴിഞ്ഞ് ഭയ്യ വിളിച്ച് എന്നോട് ആശുപത്രിയിലേക്ക് വരാന്‍ പറഞ്ഞ് കരയുകയായിരുന്നു. പപ്പ മരിച്ചതിന് ശേഷം ഭയ്യ കരഞ്ഞ് ഞാന്‍ കണ്ടിട്ടില്ല. എന്റെ ഉള്ളൊന്ന് പിടഞ്ഞു. വീട്ടില്‍ നിന്ന് ടാറ്റ പറഞ്ഞ് ഉമ്മ തന്ന് പോയ അമ്മ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതായി എന്നെനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നാണ് ജൂഹി പറയുന്നത്.

എന്നാൽ ഈ പ്രതിസന്ധികളിൽ കൂടെ നിന്നത് തന്റെ യെല്ലമ്മമായ റോവിൻ ആണെന്നും, അവൻ എല്ലാ അമ്മയുടെ മരണശേഷം എല്ലാ ദിവസവും കാണാന്‍ വരും. സംസാരിക്കും, ആശ്വസിപ്പിക്കും. എനിക്ക് 23 വയസ് ആകുന്നതേ ഉള്ളു, വിവാഹം ഉടൻ ഉണ്ടാകില്ല, ഇപ്പോൾ എരിവും പുളിയും എന്ന പരിപാടിയുടെ ഭാഗമായി വീണ്ടും അഭിനയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് ജൂഹി.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *