
‘നോ’ പറയേണ്ടിടത്ത് നമ്മൾ ‘നോ’ എന്ന് തന്നെ പറയണം ! സിനിമ ഇല്ലങ്കിൽ വീട്ടുജോലിക്ക് പോയെങ്കിലും ഞാൻ ജീവിക്കും ! നിഷാ സാരംഗിന്റെ വാക്കുകൾക്ക് കൈയ്യടി !
ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിൽ കൂടി മലയാളികൾക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് നിഷ സാരംഗ്. ഇപ്പോഴിതാ മലയാള സിനിമ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത് ഈ സമയത്ത് പല താരങ്ങളും തങ്ങളുടെ വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്തുകയാണ്. ഹേമ കമ്മറ്റി റിപ്പോർട്ട് വന്നതിന് ശേഷം
10 വീട്ടിൽ പാർട്ട് ടൈം ജോലിക്ക് പോയിട്ടാണെങ്കിലും ഞാൻ ജീവിക്കും എന്ന് തീരുമാനമെടുത്തിട്ടാണ് ഞാൻ സിനിമയിൽ അഭിനയിക്കാൻ ഇറങ്ങിയത്, നോ പറയേണ്ട സ്ഥലത്ത് നോ പറയണം, സിനിമയില്ല എങ്കിൽ വീട്ടിൽ ജോലിക്ക് പോയാണെങ്കിലും ഞാൻ ജീവിക്കും” ഇങ്ങനെയാണ് നിഷാ സാരംഗ് സംസാരിക്കുന്നത്. നിഷയുടെ അഭിപ്രായം ഓൺ ടിവി എന്ന ഒരു ഇൻസ്റ്റഗ്രാം പേജിലാണ് എത്തിയിരിക്കുന്നത്.
നിഷയുടെ ഈ വാക്കുകൾക്ക് വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. അതേസമയം ‘അമ്മ സംഘടനയിലെ കൂട്ട രാജിയിൽ താരങ്ങൾക്ക് പലർക്കും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. ആരോപണങ്ങള്‍ക്കും പിന്നാലെ എഎംഎംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ കൂട്ടമായി രാജിവെച്ചതില്‍ ഭിന്നത.

രാജിവെച്ചിട്ടില്ലെന്ന വാദവും വിയോജിപ്പോടു കൂടിയാണ് രാജിവെച്ചതെന്നും താരങ്ങള്‍ വ്യക്തമാക്കി. കൂട്ടരാജിയെന്ന തീരുമാനം എല്ലാവരുടെയും അഭിപ്രായം മാനിച്ചായിരുന്നില്ല. സരയുവിനെ കൂടാതെ വിനു മോഹന്‍, ടൊവിനോ, അനന്യ, ജഗദീഷ് എന്നിവര്‍ക്കും കൂട്ടരാജിയില്‍ വിയോജിപ്പുണ്ട്. ഐകകണ്‌ഠേനയാണ് രാജിയെന്ന് പറയാന്‍ കഴിയില്ല. ഞാന്‍ ഇതുവരെ രാജിസമര്‍പ്പിച്ചിട്ടില്ല. രാജി സമര്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് യോഗത്തില്‍ നിലപാട് വ്യക്തമാക്കിയത്.
എന്നാൽ ഭൂരിപക്ഷ തീരുമാനത്തിലാണ് കൂട്ടരാജി. ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. പ്രസിഡന്റ് അടക്കമുള്ളവരുടെ തീരുമാനത്തില്‍ വിയോജിപ്പ് ഉണ്ട്’, എന്നാണ് സരയു പ്രതികരിച്ചത്. താന്‍ ഇപ്പോഴും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. കമ്മിറ്റി തിരക്കുപിടിച്ച് പിരിച്ചുവിടേണ്ടിയിരുന്നില്ലെന്നും സരയു അഭിപ്രായപ്പെട്ടു. ആരോപണ വിധേയര്‍ വ്യക്തിപരമായി രാജിവെച്ച് ഒഴിയുകയെന്നതാണ് ശരിയെന്നും ധാര്‍മിതക മുന്‍നിര്‍ത്തിയാണ് രാജിവെച്ചതെന്നും നടി അനന്യയും പ്രതികരിച്ചു. വ്യക്തിപരമായി രാജിയോട് താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും അനന്യ വ്യക്തമാക്കി.
Leave a Reply