അദ്ദേഹത്തെ കിട്ടിയത് എന്റെ ഭാഗ്യം, വര്‍ഷങ്ങളായി ഒന്നിച്ച് താമസിക്കുന്നു ! പ്രണയം ആദ്യം പറഞ്ഞത് ഞാനാണ് ! കീർത്തി പറയുന്നു

മലയാളത്തിൽ തുടങ്ങി ഇന്ന് ബോളിവുഡിൽ വരെ എത്തി നിൽക്കുന്ന താരമാണ് കീർത്തി സുരേഷ്. അടുത്തിടെയാണ് നടിയുടെ വിവാഹം നടന്നത്. ആന്റിണിയുമായി കഴിഞ്ഞ പതിനഞ്ച് വര്ഷമായുള്ള പ്രണയമാണ്, ഇപ്പോഴിതാ വിവാഹ ശേഷം തന്റെ പ്രണയത്തെ കുറിച്ച് മനസ് തുറക്കുകയാണ് കീർത്തി. ഗലാട്ട ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കീർത്തി മനസ് തുറന്നത്. വാക്കുകൾ ഇങ്ങനെ, ഞങ്ങള്‍ ഫാമിലി ഫ്രണ്ട്‌സ് ആണ്, ആന്റണിയുമായി അടുക്കാന്‍ ശ്രമിച്ചത് ഞാന്‍ തന്നെയായിരുന്നു, ഞാന്‍ പ്ലസ് ടുവില്‍ പഠിക്കുമ്പോഴാണ് ഞങ്ങള്‍ ഡേറ്റിങ് ആരംഭിച്ചത്. ആന്റണിക്ക് എന്നേക്കാള്‍ ഏഴ് വയസ് കൂടുതലുണ്ട്. ഖത്തറില്‍ ജോലി ചെയ്യുകയായിരുന്നു.

അന്ന് ആദ്യ സംസാരം ഓര്‍ക്കൂട്ടിലൂടെ ആയിരുന്നു,  ഒരു മാസത്തോളം ഞങ്ങള്‍ ചാറ്റ് ചെയ്തു. കൊച്ചിയിലെ ഒരു റസ്റ്റോറന്റില്‍ വച്ചാണ് ഞങ്ങള്‍ കാണുന്നത്, എനിക്ക് അങ്ങോട്ട് പോയി സംസാരിക്കാനുള്ള സിറ്റുവേഷന്‍ ആയിരുന്നില്ല. തിരികെ പോകുമ്പോള്‍ ആന്റണിയെ നോക്കി ഞാന്‍ കണ്ണിറുക്കി. പിറ്റേ ദിവസം ഒരു മാളില്‍ വച്ച് ഞങ്ങള്‍ വീണ്ടും കണ്ടു. പിന്നീട് ധൈര്യമുണ്ടെങ്കില്‍ എന്നെ പ്രപ്പോസ് ചെയ്യെന്ന് ആന്റണിയോട് പറയുകയായിരുന്നു. ആ വര്‍ഷം ന്യൂയറില്‍ അദ്ദേഹം എന്നെ പ്രപ്പോസ് ചെയ്തു. ഞാന്‍ യെസും പറഞ്ഞു. 2010ല്‍ ആയിരുന്നു ഇത്.

ശേഷം ഒരു 2016 ആയതോടെ കാര്യങ്ങൾ കുറച്ചുകൂടി സീരിയസ് ആയി, പിന്നാലെ ഞങ്ങള്‍ പ്രോമിസിംഗ് റിംഗ് കൈമാറി. എന്റെ നിരവധി സിനിമകളില്‍ ആ മോതിരം കാണാനാകും. കൊവിഡ് സമയത്താണ് ഞങ്ങള്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. അതുവരെ വിശേഷ ദിവസങ്ങളില്‍ കാണാന്‍ വരലും പോകലുമായിരുന്നു. കൊവിഡ് വേളയില്‍ ഇത് നമ്മുടെ ഇടമാണ് നമുക്ക് ഒന്നിച്ച് താമസിക്കാമെന്ന് തീരുമാനിച്ചു.

അങ്ങനെ ഞങ്ങൾ ഒരുമിച്ച് ഒരുപാട് വർഷം താമസിച്ചപ്പോഴും ഒരു പ്രശ്നവുമില്ല. സ്നേഹം കൂടുകയാണ് ഉണ്ടായത്. സിനിമാ മേഖലയില്‍ നിന്ന് കല്യാണി പ്രിയദര്‍ശന്‍, ഐശ്വര്യ ലക്ഷ്മി പോലെ വളരെ കുറച്ച് പേര്‍ക്കേ എന്റെയും ആന്റണിയുടെയും പ്രണയത്തെ കുറിച്ച് അറിയുമായിരുന്നുള്ളു. എന്റെ കരിയറിനെ വളരെയധികം പിന്തുണച്ചിട്ടുണ്ട് ആന്റണി. അദ്ദേഹത്തെ കിട്ടിയത് എന്റെ ഭാഗ്യം എന്നാണ് കീര്‍ത്തി പറയുന്നത്. വിദേശത്തും നാട്ടിലുമായി നിരവധി ബിസിനെസ്സ് സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ് ആന്റണി തട്ടിൽ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു കീര്‍ത്തിയുടെ വിവാഹം..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *