
മകളുടെ അനുഗ്രഹത്തോടെയാണ് പുതിയ ജീവിതത്തിലേക്ക് കടന്നത് ! പ്രണയവിവാഹം ആയിരുന്നോ എന്ന് ചോദിച്ചാൽ ഉറപ്പായും അതേ.. ദുർഗക്ക് ആശംസകൾ അറിയിച്ച് മലയാളികൾ
ഒരു സമയത്ത് കേരളക്കര ഏറ്റവുമധിക ഹൃദയത്തിലേറ്റിയ റിയാലിറ്റി ഷോ ആയിരുന്നു ‘സ്റ്റാർ സിംഗർ’ഇതിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് ദുർഗ്ഗ വിശ്വനാഥ്. വ്യത്യസ്ത ആലാപന ശൈലി ആണ് താരത്തിന്. അതുകൊണ്ടുതന്നെ ആരാധകരും ഏറെയാണ്. പ്രശസ്ത ക്ഷേത്രങ്ങളിൽ എല്ലാം ഭക്തി ഗാനസുധ അവതരിപ്പിച്ചും ഇപ്പോൾ സംഗീത ലോകത്തുസജീവമാണ്., ആലുവ യുസി കോളേജിൽ നിന്നും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം നേടിയ ദുര്ഗ തമിഴ് യൂണിവേഴ്സിറ്റി തഞ്ചാവൂരിൽ നിന്നും സംഗീതത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ദുർഗ്ഗ ഇന്ന് ഒരു സംഗീത അദ്ധ്യാപിക കൂടിയാണ്, മൃതതരംഗിണി സ്കൂൾ ഓഫ് മ്യൂസിക്ക് എന്ന പേരിൽ മ്യൂസിക്ക് സ്കൂളും ദുർഗ്ഗ നടത്തുന്നുണ്ട്. അടുത്തിടെയാണ് ദുർഗ്ഗ വീണ്ടും വിവാഹിതയായത്. 2007ലാണ് ദുർഗയുടെ വിവാഹം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ബിസിനസ് മാൻ ഡെന്നിസാണ് ദുർഗയെ ആദ്യം വിവാഹം ചെയ്തത്. ഇരു മതാചാരപ്രകാരവുമായിരുന്നു ദുർഗയുടെ വിവാഹം അന്ന് നടന്നിരുന്നത് . ലവ് കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു തന്റേതെന്ന് മുമ്പൊരിക്കൽ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ദുർഗ വിശ്വനാഥ് തന്നെ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
ഇപ്പോഴിതാ തന്റെ രണ്ടാം വിവാഹ ജീവിതത്തെ കുറിച്ച് ദുർഗ്ഗ പറയുന്നതിങ്ങനെ, പ്രണയവിവാഹം ആയിരുന്നോ എന്ന് ചോദിച്ചാൽ ഉറപ്പായും അതേ.പ്രണയം എന്നതിലുപരി ഇരുകുടുംബക്കാരും ഒരുമിച്ചെടുത്ത തീരുമാനം കൂടി ആയിരുന്നു അത്. കുടുംബം തമ്മിൽ മുൻപ് അറിയുന്നവർ ആയതുകൊണ്ടുതന്നെ നമ്മൾ വിവാഹം എന്ന തീരുമാനത്തിലേക്ക് എത്താൻ അവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഞങ്ങൾക്ക് ഒപ്പം തന്നെ ഉണ്ടായിരുന്നു. വളരെ ചെറിയ രീതിയിൽ ഭഗവാന്റെ തിരുനടയിൽ വച്ച് ഏവരുടെയും അനുഗ്രഹത്തോടെ ഞങ്ങൾക്ക് ഒന്നിക്കാൻ കഴിഞ്ഞു.

ആ ദിവസം തന്നെയാണ് ഞങ്ങൾ ഞങ്ങളുടെ പുതിയ വീട്ടിലേക്ക് താമസം തുടങ്ങിയതും. ഗുരുവായൂരാണ് നമ്മൾ സെറ്റിൽഡ് ആയിരിക്കുന്നത്. രണ്ടു ജില്ലകൾ തമ്മിലുള്ള അന്തരം എന്ന് പറയാൻ ആകില്ല. ശരിക്കും ചേട്ടൻ ( റിജു ) കണ്ണൂർ ആണെങ്കിലും കഴിഞ്ഞ 17 വർഷമായി ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാരനാണ്. ഇപ്പോൾ വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നു. മകളാണ് ഞങ്ങൾക്ക് എല്ലാം, അവളുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയാണ് ഞാൻ ഈ ജീവിതം തുടങ്ങിയത്.
മുമ്പൊരിക്കൽ ദുർഗ്ഗ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വാക്കുകൾ ഇങ്ങനെ, നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് എന്ത് പേടി… എന്ത് നൈരാശ്യം. മണി മാളികകളിൽ ഉള്ളതിനെക്കാൾ മനസമാധാനം കുടിലുകളിൽ ഉണ്ടാകുന്നത് അങ്ങനെയാണ്. എല്ലാം ശരിയാകുമ്പോൾ ശാന്തമാകാം എന്ന തെറ്റിദ്ധാരണയെക്കാൾ ശാന്തമായിരുന്നാൽ എല്ലാം ശരിയാകും എന്ന ക്രിയാത്മകചിന്ത ജീവിതത്തെ സന്തോഷഭരിതമാക്കും. എല്ലാ മണിച്ചിത്രത്താഴുകളും അപ്രസക്തമാണെന്ന് തെളിയാൻ ഒരു ഭൂകമ്പം മതി മനുഷ്യൻ അപ്പോൾ തിരിച്ചറിയും മൈതാനങ്ങളാണ് ഏറ്റവും സുരക്ഷിതമായ സ്ഥലമെന്ന്. ഉറക്കം നഷ്ടപ്പെടുത്തുന്നവ എന്താണോ അവ ഉപേക്ഷിച്ചാൽ നിങ്ങൾക്ക് സ്വസ്ഥമായി സ്വപ്നം കണ്ടുറങ്ങാം എന്നായിരുന്നു ആ വാക്കുകൾ…
Leave a Reply